മറ്റുള്ളവര്‍ക്ക് നിങ്ങളേക്കാള്‍ വരുമാനം കിട്ടുന്നുണ്ടോ എങ്കിലിതാ അവരെ പിന്നിലാക്കാന്‍ സമയമായി. ആര്‍ബിഐ റേറ്റ് കട്ടിനു ശേഷം പലിശ നിരക്കുകളെല്ലാം വളരെ കുറഞ്ഞിരുന്നു.
24 മാസത്തിനു മുന്‍പ് 9.3% പലിശ നല്‍കിയിരുന്ന നിക്ഷേപങ്ങളെല്ലാം ഇപ്പോള്‍ 7.5% പലിശയാണ് നല്‍കുന്നത്. സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും വരുമാനം ഉയര്‍ത്തേണ്ട സമയം വന്നു കഴിഞ്ഞു. ഇതാ സ്ഥിര നിക്ഷേപങ്ങളുടെ വരവ് കൂട്ടാന്‍ 7 വഴികള്‍
കമ്പനി ഫികസഡ് ഡിപോസിറ്റുകള്
മഹീന്ദ്രഫിനാന്സ്,ബജാജ്ഫിന്‍സര്‍വ്,ഡിഎച്ച്എഫ്എല്‍,കെടിഡിസി തുടങ്ങിയ എഎഎ റേറ്റഡ് കമ്പനി നിക്ഷേപങ്ങള്‍ ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ 1 മുതല്‍ 1.5 ശതമാനം വരെ ഉയര്‍ന്ന പലിശ തരും. തുക കൂടുതലാണെങ്കില്‍ ബ്രോക്കറുടെ കമ്മീഷനും നിങ്ങള്‍ക്ക് ലഭിക്കും.
റേറ്റിംഗുള്ള കമ്പനി നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം.
വരുമാനം നോക്കണം പലിശയക്ക് പകരം
എല്ലാ മൂന്ന് മാസം കൂടുമ്പോഴും ബാങ്കുകള്‍ പലിശ നിരക്ക് പരിഷ്കരിക്കും ഇത് ആദായം വര്‍ദ്ധിപ്പിക്കും.അതായത് ഒരു ബാങ്ക് ത്രൈമാസം 8 ശതമാനം പലിശ നല്കുന്നു മറ്റുള്ളവ 8% വാര്‍ഷിക പലിശ നല്കുന്നു എന്നു കരുതുക അപ്പോള്‍ മികച്ച വരുമാനം ബാങ്ക് നിക്ഷേപമാണ്.
ടിഡിഎസ് ഒഴിവാക്കാം
നിങ്ങളുടെ വരുമാനം നികുതിയിതരമാണെങ്കില് ഫോം 15യും 15 യും സമര്‍പ്പിക്കുക. ഫോം 15 സീനിയര്‍ സിറ്റിസണ്‍സ് ഒഴികെയുള്ളവര്‍ക്കും ഫോം 15 വ സീനിയര്‍ സിറ്റിസണ്സിനുമാണ്.നികുതി അടക്കേണ്ട പരിധി കവിഞ്ഞാല്‍ ഈ ഫോമുകള്‍ സമര്‍പ്പിക്കരുത്.
പലിശ നിരക്ക് എത്ര കാലത്തേക്കാണെന്നു നോക്കണം
ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ നല്ല പലിശ നല്കാന് സാധ്യതയുണ്ട്.സമീപകാലത്ത് പലിശ നിരക്ക് കുറയും എന്ന് തോന്നിയാല്‍ കുറെക്കാലത്തേക്ക് നിക്ഷേപിക്കുകയാണ് നല്ലത്.
ഏതു സമയത്തും എവിടെ വേണമെങ്കിലും
ഓണ്‍ലൈനായി നിക്ഷേപിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നുമില്ല പക്ഷേ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് ബാങ്കില്‍ വേണമെങ്കിലും നിക്ഷേപിക്കാന്‍ കഴിയും.
സഞ്ചയനിക്ഷേപത്തിന് അപേക്ഷിക്കാം
പലിശ മുതലിനോടൊപ്പം ചേര്‍ത്ത് നിക്ഷേപത്തെ അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. നിക്ഷേപം അതിവേഗം പെരുകുമെങ്കിലും ഒരു പോരായ്മയുണ്ട്. ഡിപ്പോസിറ്റില്‍ നിന്നും ഒരു നിശ്ചിത വരുമാനം കൃത്യമായ ഇടവേളകളില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്.
കമ്പാരിസണ്‍ പോര്‍ട്ടലുകള്‍
ഡിപോസിറ്റുകള് താരതമ്യം ചെയ്യാന്‍ ഒരുപാട് കമ്പാരിസണ്‍ പോര്‍ട്ടലുകള്‍ ലഭ്യമാണ്. ബജാജ് കാപിറ്റലിന്റെ പോര്‍ട്ടല്‍ നോക്കിയാല്‍ കമ്പനി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് താരതമ്യപ്പെടുത്താന്‍ കഴിയും.
ബാങ്ക് പലിശ നിരക്കുകള്‍ നോക്കാന്‍ നിരവധി പോര്‍ട്ടലുകള്‍ പ്രചാരത്തിലുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
