മൊബൈല്‍ ഫോണ്‍ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ അറിയാന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്‍തുകയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് എല്ലാവരും. പക്ഷേ ഫോണ്‍ പണം മുടക്കി വാങ്ങിയാലും അത് ഇന്‍ഷൂര്‍ ചെയ്യാന്‍ പലരും മടിക്കാറുണ്ട്.

സ്മാര്‍ട്ട്‌ഫോണുകള്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യത വളരെയധികമാണ്. ഫോണിന്റെ വിലയനുസരിച്ച് ചെറിയ പ്രീമിയമടച്ച് മൊബൈല്‍ ഫോണിന് ഇന്‍ഷൂറന്‍സ് ഉറപ്പാക്കാം.

സാധാരണ മൊബൈല്‍ കമ്പനി ആദ്യവര്‍ഷത്തില്‍ വാറന്റിയും ഇന്‍ഷുറന്‍സും നല്‍കും പിന്നീടുള്ള കാലത്തേക്ക് അധിക ചാര്‍ജ് നല്‍കുകണം ഇതുകൊണ്ടുതന്നെ പലരും ഇന്‍ഷൂറന്‍സ് നിരസിക്കാറാണ് പതിവ്.കൗതുകകരമായ മറ്റൊരു കാര്യം ചില കമ്പനികള്‍ വാറന്റിയും ഇന്‍ഷൂറന്‍സും രണ്ടാമത്തെ വര്‍ഷം തൊട്ട് അത്ര പ്രോല്‍സാഹിപ്പിക്കാറില്ല എന്നതാണ്.

മൊബൈല്‍ ഫോണിന് ഇന്‍ഷൂറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

മൊബൈല്‍ ഫോണ്‍ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ അറിയാന്‍

ഇന്‍ഷൂറന്‍സെടുക്കും മുന്‍പേ അറിയാനിതാ ചില കാര്യങ്ങള്‍

മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നതെന്തെല്ലാം

  • മോഷണം 
  • തീപ്പിടുത്തം
  • ലഹള,സമരം,ഭീകരാക്രമണം
  • ആക്‌സിഡന്റ് 
  • അവിചാരിതമായ സംഭവങ്ങള്‍

ഫോണ്‍ ഇന്‍ഷുറന്‍സ് പരിധിയിലില്ലാത്ത സാഹചര്യങ്ങള്‍

  • ദുരൂഹമായിട്ടുള്ള കാണാതാവല്‍
  • ആളില്ലാത്ത വാഹനത്തില്‍ നിന്നും കാണാതാവുന്നത് 
  • മൂന്നാമതൊരാളില്‍ നിന്നും വന്ന നാശനഷ്ടം,മോഷണം,അല്ലെങ്കില്‍ നഷ്ടപ്പെടല്‍ 
  • മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ കേടുപാടുകള്‍ 
  • ഫോണ്‍ രൂപമാറ്റം വരുത്തല്‍ ഓവര്‍ലോഡ് ചെയ്യല്‍ എന്നിവയാല്‍ വരുന്ന നാശനഷ്ടം.
  • ഉപയോഗം, അന്തരീക്ഷമാറ്റങ്ങള്‍,റിപ്പയറിംങ് എന്നിവകൊണ്ട് വന്ന തേയ്മാനം.
  • യുദ്ധം,ന്യൂക്ലിയര്‍ അപകടം,വെള്ളം മൂലമുള്ള നഷ്ടം എന്നിവ
  • കരുതിക്കൂട്ടിയുള്ള അല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുള്ള അപകടങ്ങള്‍

അറിയേണ്ട പ്രധാന കാര്യങ്ങള്‍

  • ക്ലെയിം ചെയ്യണമെങ്കില്‍ മൊബൈല്‍ ഫോണിന്റെ പര്‍ച്ചേസ് ഇന്‍വോയ്‌സ് സൂക്ഷിക്കണം. 
  • ഫോണിന്റെ സീരിയല്‍ നമ്പര്‍ അറിയണം
  • ഫോണ്‍ നഷ്ടപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യണം.
  • എഫ്‌ഐആര്‍ സമര്‍പ്പിച്ച ശേഷം 48 മണിക്കൂറിനുള്ളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം.

Read ALso: വിദ്യാഭ്യാസ ലോണ്‍ വേഗത്തിലടക്കാന്‍ 6 വഴികള്‍

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X