ഓഹരി വിപണിയിൽ നിന്ന് കാശ് നഷ്ട്ടമായോ? തിരികെ പിടിക്കാൻ വഴികളിതാ...

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിൽ നിക്ഷേപം നടത്തി കാശ് നഷ്ട്ടപ്പെട്ട നിരവധി പേരുണ്ട്. ഒരിയ്ക്കൽ നഷ്ടം സംഭവിച്ചാൽ പിന്നീട് ഓഹരി വിപണിയിൽ കാശിറക്കാൻ മടിക്കുന്നവരാണ് അധികവും. എന്നാൽ നഷ്ട്ടപ്പെട്ട പണം തിരികെ പിടിക്കാൻ ചില വഴികളിതാ...

 

മാ‍ർക്കറ്റിനെക്കുറിച്ച് പഠിക്കുക

മാ‍ർക്കറ്റിനെക്കുറിച്ച് പഠിക്കുക

ഓഹരി വിപണിയെക്കുറിച്ച് കൃത്യമായി പഠിച്ചതിന് ശേഷമായിരിക്കണം നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കാതെ സ്വന്തമായി കൃത്യമായ പഠനം നടത്തിയാൽ നിങ്ങൾക്ക് അബന്ധത്തിൽ നിന്ന് രക്ഷപ്പെടാം.

ദീ‍ർഘകാല നിക്ഷേപം

ദീ‍ർഘകാല നിക്ഷേപം

പെട്ടെന്ന് പണമുണ്ടാക്കാമെന്ന് കരുതി ഓഹരി വിപണിയിൽ നിക്ഷേപിച്ച് പരാജയപ്പെട്ടിട്ടുള്ളവരും നിരവധിയാണ്. എന്നാൽ ദീ‍ർഘകാല നിക്ഷേപങ്ങളാണ് മിക്കപ്പോഴും മികച്ച ലാഭമുണ്ടാക്കി തരിക. അതിനാൽ കാലാവധിയ്ക്കനുസരിച്ച് മികച്ച മാ‍ർ​ഗത്തിൽ നിങ്ങളുടെ പണം നിക്ഷേപിക്കുക.

മികച്ച സമയം നോക്കി നിക്ഷേപിക്കുക

മികച്ച സമയം നോക്കി നിക്ഷേപിക്കുക

നിങ്ങൾ ഓഹരി വിപണിയിൽ പുതിയയാളാണെങ്കിൽ, വിപണിയുടെ മികച്ച സമയം നോക്കി നിക്ഷേപിക്കുന്നതാണ് ഉത്തമം. ഇല്ലെങ്കിൽ പ്രതീക്ഷിക്കുന്നതു പോലെ നിങ്ങൾക്ക് ലാഭം ലഭിച്ചെന്ന് വരില്ല.

തുടക്കം ചെറുതില്‍ നിന്നാവാം

തുടക്കം ചെറുതില്‍ നിന്നാവാം

നഷ്ടം വന്നാലും നിങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലുള്ള നിക്ഷേപം മാത്രം തുടക്കത്തില്‍ നടത്തുക. ആദ്യത്തെ ചെറിയ നഷ്ടങ്ങള്‍ ഓഹരി വിപണിയിലെ പാഠങ്ങളാണ്. അതില്‍ തകര്‍ന്നുപോകാതിരുന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് മുന്നോട്ടു പോകാനാകൂ.

റിസ്‌ക് കുറയ്ക്കാന്‍ വന്‍കിട കമ്പനികള്‍

റിസ്‌ക് കുറയ്ക്കാന്‍ വന്‍കിട കമ്പനികള്‍

ആദ്യമായി നിക്ഷേപം നടത്തുന്നവര്‍ക്ക് താരതമ്യേന സ്ഥിരത പുലര്‍ത്തുന്ന വന്‍കിട കമ്പനികളുടെ ഓഹരികള്‍ തെരഞ്ഞെടുക്കാം. മാത്രമല്ല വിശകലനത്തിന് കൂടുതല്‍ വിവരം ലഭ്യമാകുന്നതും വന്‍കിട കമ്പനികളുടേതാണ് എന്നത് റിസ്‌ക് കുറയ്ക്കും.

നിർദ്ദേശങ്ങൾ അവഗണിക്കുക

നിർദ്ദേശങ്ങൾ അവഗണിക്കുക

പലരിൽ നിന്നുള്ള നിർദ്ദേശങ്ങൾ അവഗണിക്കുക. പലരുടെ അഭിപ്രായം കേൾക്കുന്നത് നിങ്ങളെ അബദ്ധത്തിൽ ചാടിച്ചേക്കാം. വിശ്വസിക്കാൻ പറ്റുന്നവരിൽ നിന്ന് മാത്രം മാ‍​ർ​ഗ നി‍ർദ്ദേശങ്ങൾ തേടുക.

malayalam.goodreturns.in

English summary

10 Basic Rules To Follow If You Have Lost Money In The Stock Market

Many investors fail to study and have knowledge of what they are in investing in and blindly follow what others are doing. If you want to be a pro in stock investing, do not follow others blindly.
Story first published: Monday, February 19, 2018, 13:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X