ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ പറ്റുന്ന 6 പിഴവുകൾ; കാശ് വെള്ളത്തിലാകാതെ സൂക്ഷിക്കൂ...

ആദ്യമായി ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ പിഴവുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യമായി ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ പിഴവുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. തുടക്കത്തിലുള്ള തെറ്റുകളിൽ നിന്നാണ് പലരും പുതിയ കാര്യങ്ങൾ പഠിക്കുന്നത്. എന്നാൽ സാധാരണ സംഭവിക്കുന്ന ചില നിക്ഷേപ പിശകുകൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയാൽ ഇത്തരം നഷ്ടങ്ങൾ ഒഴിവാക്കാം. ഓഹരി വാങ്ങുമ്പോൾ നിക്ഷേപക‍ർക്ക് ഉണ്ടാകുന്ന പ്രധാനപ്പെട്ട ആറ് പിഴവുകൾ താഴെ പറയുന്നവയാണ്.

കടമെടുത്തുള്ള നിക്ഷേപം

കടമെടുത്തുള്ള നിക്ഷേപം

ഓഹരി വിപണയിൽ കച്ചവടം പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റോക്ക് എക്സ്ചേഞ്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് മാർജിൻ ട്രേഡിംഗ്. നിക്ഷേപകന് കൈയിലുള്ള പണത്തിന്റെ ഇരട്ടി തുകയ്ക്കുള്ള ഓഹരി വാങ്ങാനുള്ള അവസരമാണ് ഇതു വഴി ലഭിക്കുക. ഇത്തരത്തിൽ സെക്യൂരിറ്റികൾ വാങ്ങാൻ കടമെടുത്ത പണം ഉപയോ​ഗിക്കാതിരിക്കുക. കൂടുതൽ പണം നിക്ഷേപിക്കാൻ ഇത് സഹായിക്കുമെങ്കിലും നഷ്ട്ടം സംഭവിച്ചാൽ നിങ്ങളുടെ കടം ഇരട്ടിയാകാനും ഇത് കാരണമാകും. ഉദാഹരണം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് നിങ്ങൾ ഓഹരികൾ വാങ്ങുന്നതെങ്കിൽ നഷ്ട്ടം സംഭവിക്കുമ്പോൾ ക്രെഡിറ്റ് കാ‍ർഡ് തിരിച്ചടവ് ഒരു ബാധ്യതയായി മാറും.

അനാവശ്യമായ ടിപ്പുകൾ

അനാവശ്യമായ ടിപ്പുകൾ

എല്ലാവർക്കും പറ്റാവുന്ന അബദ്ധങ്ങളിൽ ഒന്നാണ് മറ്റുള്ളവരുടെ അനുഭവമോ അഭിപ്രായമോ കേട്ട് എടുത്തുചാടി നിക്ഷേപം നടത്തി നഷ്ടം ഏറ്റുവാങ്ങുന്നത്. നിങ്ങളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒരു ഓഹരിയിൽ നിന്ന് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് കരുതി ആ ഓഹരി നിങ്ങൾക്ക് മികച്ച നേട്ടമുണ്ടാക്കി തരണമെന്നില്ല. അതുപോലെ മീഡിയകൾ വഴിയുള്ള പരസ്യങ്ങളും നിങ്ങളെ അബദ്ധത്തിൽ ചാടിക്കും.

ഡേ ട്രേഡിംഗ്

ഡേ ട്രേഡിംഗ്

പരിചയ സമ്പത്തില്ലാത്തവർ ഡേ ട്രേഡിംഗിൽ പങ്കെടുക്കരുത്. ഓഹരികളില്‍ വളരെയധികം ആളുകള്‍ ഡേ ട്രെയ്ഡ് ചെയ്യുന്നുണ്ട്. എന്നാൽ നിര്‍ഭാഗ്യവശാൽ , ഭൂരിഭാഗം പേരും മൂലധനം നഷ്ടപ്പെട്ട്, എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് പതിവ്. സ്ഥിരമായി അമിത ലാഭം തരുന്ന ഒന്നല്ല ഓഹരി വിപണിയിലെ ഡേ ട്രേഡിംഗ്. ചെറിയ ലാഭങ്ങള്‍ നേടാന്‍ ആദ്യം പരിശീലിക്കുക. കൂടാതെ വിപണിയുടെ ചലനം നോക്കി മാത്രം ഓഹരികൾ വാങ്ങുകയും വില്‍ക്കുകയും ചെയ്യണം.

വില കുറഞ്ഞ ഓഹരികൾ വാങ്ങരുത്

വില കുറഞ്ഞ ഓഹരികൾ വാങ്ങരുത്

തീരെ വില കുറഞ്ഞ ഓഹരികൾ വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഒരു കമ്പനിയുടെ ഓഹരി വില നിലവിലുള്ളതിനേക്കാൾ കഴിഞ്ഞ വ‍ർഷം 30 ശതമാനം കൂടുതൽ ആയിരുന്നുവെങ്കിൽ പിന്നീട് കൂടുതൽ നേട്ടമുണ്ടാക്കാൻ സാധ്യതയില്ല. ഇത്തരം ഓഹരികളിൽ നിക്ഷേപം നടത്തരുത്. കുറഞ്ഞ വിലയുള്ള ഓഹരികളെക്കുറിച്ച് കൃത്യമായ പഠനം നടത്തിയ ശേഷം മാത്രമേ നിക്ഷേപം നടത്താവൂ.

ബുദ്ധി ഉപയോ​ഗിക്കുക

ബുദ്ധി ഉപയോ​ഗിക്കുക

നിക്ഷേപം ലാഭകരമാക്കാൻ നിങ്ങൾ സാമാന്യബുദ്ധി ഉപയോ​ഗിക്കുകയും യുക്തിബോധത്തോടെ പ്രവ‍ർത്തിക്കുകയും ചെയ്യണം. എടുത്തു ചാടിയുള്ള തീരുമാനങ്ങൾ അബദ്ധത്തിൽ ചാടിക്കും.

വിശകലനം നടത്തുക

വിശകലനം നടത്തുക

നിങ്ങൾ നിക്ഷേപിക്കാനൊരുങ്ങുന്ന കമ്പനിയെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയിരിക്കണം. ലാഭ സാധ്യതയുള്ള നിക്ഷേപം വിലയിരുത്തുന്നതിന് ഏറ്റവും ലളിതവും ഏറ്റവും ഫലപ്രദവുമായ ഒരു തന്ത്രമാണ് ​ഗുണപരമായ വിശകലനം നടത്തുക എന്നത്.

malayalam.goodreturns.in

English summary

6 Costly Stock-Buying Mistakes to Avoid

Making mistakes is part of the learning process when it comes to investing. However, it's all too often that plain old common sense separates a successful investor from a poor one. Nearly all investors, whether new or experienced, have gone away from common sense and made a mistake or two over time.
Story first published: Tuesday, June 26, 2018, 11:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X