അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് യുവ ശാസ്ത്രജ്ഞൻ തുടങ്ങിയത് ആട് വള‌ർത്തൽ; സമ്പാദിക്കുന്നത് ലക്ഷങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഠനം കഴിഞ്ഞ് ജോലി തേടുന്ന പലരുടെയും ആ​ഗ്രഹം അമേരിക്കയിൽ ജോലി നേടണമെന്നും ഉയ‍ർന്ന ശമ്പളം വാങ്ങണമെന്നുമാണ്. എന്നാൽ മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലുള്ള അഭിഷേക് എന്ന യുവ ശാസ്ത്രജ്ഞൻ തന്റെ അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് ഗ്രാമത്തിൽ തിരിച്ചെത്തിയത് ആടുകളെ വള‍ർത്താനാണ്. അഭിഷേക് ഭരത്തിന്റെ വിജയകഥ അറിയാം...

അച്ഛന്റെ ആ​ഗ്രഹം

അച്ഛന്റെ ആ​ഗ്രഹം

ജലസേചന വകുപ്പിലെ മുൻ എൻജിനീയറിയായിരുന്നു അഭിഷേകിന്റെ അച്ഛൻ ഭഗവത് ഭരത്. ഏതൊരു അച്ഛനെ പോലെയും മകന് ഉന്നത വിദ്യാഭ്യാസം നൽകണമെന്നും മികച്ച ശമ്പളമുള്ള ജോലി ലഭിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെയും സ്വപ്നം. ഈ സ്വപ്നം അഭിഷേക് സാക്ഷാത്കരിക്കുകയും ചെയ്തു. 106-ാം വയസ്സിലും ഈ മുത്തശ്ശി കാശുണ്ടാക്കുന്നത് യൂട്യൂബിൽ നിന്ന്

അമേരിക്കയിലെ ജോലി

അമേരിക്കയിലെ ജോലി

പഞ്ചാബ് റാവു ദേശ്മുഖ് കൃഷി വിദ്യാപീഠിൽ നിന്ന് അഭിഷേക് 2008ൽ ബിഎസ്‍സി പഠനം പൂർത്തിയാക്കി. അതിനുശേഷം അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദാന്തര ബിരുദവും ഡോക്ടറേറ്റും നേടി. 2013 ൽ ഡോക്ടറേറ്റ് നേടിയ ശേഷം അതേ യൂണിവേഴ്സിറ്റിയിൽ തന്നെ ശാസ്ത്രജ്ഞനായി ജോലിയിൽ പ്രവേശിച്ചു. രണ്ടു വർഷം അവിടെ ജോലി ചെയ്തെങ്കിലും അഭിഷേക് തന്റെ ജോലിയിൽ സംതൃപ്തനായിരുന്നില്ല. കഷ്ട്ടപ്പാടുകളിൽ നിന്ന് ഉയർന്നു പറന്ന ​ജസ്റ്റിൻ ഫെ‍ർണാണ്ടസിന്റെ വിജയകഥ

​ഗ്രാമത്തിൽ തിരിച്ചെത്തി

​ഗ്രാമത്തിൽ തിരിച്ചെത്തി

താൻ ജോലി ഉപേക്ഷിക്കുകയാണെന്നും ​ഗ്രാമത്തിലേയ്ക്ക് തിരികെ വരികയാണെന്നും അഭിഷേക് മാതാപിതാക്കളെ അറിയിച്ചു. ആദ്യം ചില എതി‍ർപ്പുകൾ പ്രകടിപ്പിച്ചെങ്കിലും അവ‍ർ മകന്റെ ആ​ഗ്രഹത്തിന് എതിര് നിന്നില്ല. കൃഷി ആയിരുന്നു തിരികെ എത്തിയ അഭിഷേകിന്റെ മനസ്സിലുണ്ടായിരുന്ന ബിസിനസ്.

ആടുവള‍ർത്തൽ

ആടുവള‍ർത്തൽ

20 ഏക്കർ സ്ഥലം പാട്ടത്തിന് ഏറ്റെടുത്താണ് അഭിഷേക് ആട് വള‍ർത്തൽ ആരംഭിക്കുന്നത്. 120 ആടുകളെയാണ് തുടക്കത്തിൽ വളർത്താൻ തുടങ്ങിയത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ ആടുകളുടെ എണ്ണം ഇരട്ടിയായി. ഇപ്പോൾ 350 ആടുകളാണ് അഭിഷേകിനുള്ളത്.

വരുമാനം 10 ലക്ഷം

വരുമാനം 10 ലക്ഷം

ആടു വളർത്തലിലൂടെ അഭിഷേക് ഉണ്ടാക്കുന്നത് 10 ലക്ഷത്തോളം രൂപയാണ്. ആടുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വരുമാനം ഇനിയും കൂടും.

സൗജന്യ ശില്പശാല

സൗജന്യ ശില്പശാല

പുതിയ ബിസിനസുകൾ ആരംഭിക്കാൻ താത്പര്യമുള്ളവ‍ർക്ക് പൂ‍ർണ പിന്തുണ നൽകാനും അറിവുകൾ പ‍ക‍ർന്ന് നൽകാനും ഈ യുവ ശാസ്ത്രജ്ഞൻ സമയം കണ്ടെത്താറുണ്ട്. ഇതിനായി കർഷക‍ർക്ക് സൗജന്യ ശില്പശാലകളും സംഘടിപ്പിക്കാറുണ്ട്. മഹാരാഷ്ട്രയിലെ ധാരാളം കർഷക‍ർക്ക് അഭിഷേകിന്റെ ശില്പശാലകളും അറിവുകളും ​ഗുണം ചെയ്തിട്ടുമുണ്ട്.

malayalam.goodreturns.in

English summary

This Scientist Quit His Job in The US to Start Goat Farming

Most youngsters wish to land a job in the United States of America, and many professionals work hard for the same. However, one young scientist from Maharashtra quit his job in the US and started rearing goats in his village. A native of Buldhana district, Abhishek Bharad now earns in lakhs.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X