പേഴ്സണൽ ലോൺ എടുക്കാൻ പ്ലാനുണ്ടോ? ഏത് ബാങ്കാണ് ബെസ്റ്റ്?

നിങ്ങൾക്ക് പേഴ്സണൽ ലോൺ എടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ തീ‍ർച്ചയായും ഏത് ബാങ്കാണ് ഏറ്റവും മികച്ച ഓഫറുകൾ നൽകുന്നത് എന്ന് പരിശോധിക്കണം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് പേഴ്സണൽ ലോൺ എടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ തീ‍ർച്ചയായും ഏത് ബാങ്കാണ് ഏറ്റവും മികച്ച ഓഫറുകൾ നൽകുന്നത് എന്ന് പരിശോധിക്കണം. താഴെ പറയുന്നവ അവയിൽ ചില ബാങ്കുകളാണ്.

 

എസ്ബിഐ

എസ്ബിഐ

രണ്ട് വ‍ർഷത്തെ പ്രവൃത്തി പരിചയമുള്ള എല്ലാ ശമ്പളക്കാ‍ർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും എസ്ബിഐ വ്യക്തിഗത വായ്പ ലഭിക്കും. എസ്ബിഐ എക്സ്പ്രെസ് ക്രെഡിറ്റ് പേഴ്സണൽ ലോൺ, എസ്ബിഐ പെൻഷൻ ലോൺ, എസ്ബിഐ സരൾ പേഴ്സണൽ ലോൺ, എസ്ബിഐ ഫെസ്റ്റിവൽ സീസൺ ലോൺ എന്നീ നാലു വിഭാഗങ്ങളിലായാണ് എസ്ബിഐ പേഴ്സണൽ ലോൺ നൽകുന്നത്. 10 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ ലോൺ ലഭിക്കുക. 11.85% മുതൽ 15.10% വരെയാണ് പലിശ നിരക്ക്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് ഏറ്റവും മികച്ച പേഴ്സണൽ ലോൺ നൽകുന്ന ബാങ്കാണ്. 10.75% മുതലാണ് പലിശ നിരക്ക് ആരംഭിക്കുന്നത്. യാതൊരു വിധ ​ഗ്യാരണ്ടിയോ ഈടോ ഇല്ലാതെ തന്നെ 25 ലക്ഷം രൂപ വരെ വായ്പയെടുക്കാം. 60 മാസത്തോളമാണ് തിരിച്ചടവ് കാലാവധി.

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക്

15 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് എച്ച്ഡിഎഫ്സി ബാങ്ക് അനുവദിക്കുന്ന പേഴ്സണൽ ലോൺ. ഡോക്യുമെന്റേഷൻ പൂ‍ർത്തിയായാൽ 2 ദിവസത്തിനുള്ളിൽ വായ്പാ തുക വിതരണം ചെയ്യും. ഈ വായ്പയ്ക്കൊപ്പം നിങ്ങൾക്ക് അപകട ഇൻഷുറൻസും ലഭിക്കുന്നതാണ്. 14.75% മുതൽ 20.70% വരെയാണ് പലിശ നിരക്ക്

കൊട്ടക് മഹീന്ദ്ര

കൊട്ടക് മഹീന്ദ്ര

നേരത്തേ, കൊട്ടക് മഹീന്ദ്ര ബാങ്ക് ശമ്പളക്കാ‍ർക്ക് മാത്രമാണ് വ്യക്തിഗത വായ്പ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ സ്വയം തൊഴിൽ ചെയ്യുന്നവ‍ർക്കും വായ്പ ലഭിക്കും. വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, യാത്ര, നവീകരണച്ചെലവുകൾ മുതലായവ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് കൊട്ടക് മഹീന്ദ്ര വ്യക്തിഗത വായ്പ ഉപയോഗിക്കാവുന്നതാണ്.

ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്കിൽ ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് ഫീസാണ് വായ്പയ്ക്ക് ഈടാക്കുന്നത്. കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന ബാങ്കുകളിലൊന്നാണ് ആക്സിസ് ബാങ്ക്. നിങ്ങൾക്ക് 60 മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാനുള്ള ഓപ്ഷനുണ്ട്. എന്നാൽ അതിന് മുമ്പ് തന്നെ വായ്പ തിരിച്ചടയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ അധിക ചാർജുകൾ നൽകേണ്ടതില്ല. 15.50% മുതൽ 24% വരെയാണ് പലിശ നിരക്ക്.

സിറ്റി ബാങ്ക്

സിറ്റി ബാങ്ക്

സിറ്റിബാങ്ക് പേഴ്സണൽ ലോൺ ശമ്പള വിഭാഗക്കാ‍ർക്ക് മാത്രമുള്ളതാണ്. സിറ്റി ബാങ്കുമായി സഹകരിക്കുന്ന പ്രമുഖ കമ്പനികളിൽ ജോലി ചെയ്യുന്നവ‍‍ർക്ക് 10.99% പലിശയ്ക്ക് വായ്പ ലഭിക്കും.

ബജാജ് ഫിൻസെ‍ർവ്

ബജാജ് ഫിൻസെ‍ർവ്

ബജാജ് ഫിൻസെർവ് വ്യക്തിഗത വായ്പ നൽകുന്നത് ശമ്പളക്കാ‍ർക്ക് മാത്രമാണ്. 12.49 ശതമാനമാണ് പലിശ നിരക്ക്. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കാണിത്. കൂടാതെ വായ്പാ നടപടി ക്രമങ്ങൾ പൂ‍ർണമായും ഓൺലൈൻ വഴിയാണ് ചെയ്യേണ്ടത്. അതായത് 5 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് തൽക്ഷണ വായ്പ അനുവദിക്കും. വായ്പ തുക 48 മണിക്കൂറിനുള്ളിൽ വിതരണവും ചെയ്യും.

malayalam.goodreturns.in

English summary

Best Banks for Personal Loan in India

People go for a personal loan when there is a cash crunch. It’s easy to get a personal loan for expenses like foreign vacation, renovation of your dream house, traditional Indian marriage, or any other obligation.
Story first published: Saturday, July 21, 2018, 10:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X