ഓണക്കാലത്ത് പൊങ്ങച്ചം വേണ്ട; കാശ് കൈയിലിരിക്കാൻ ചില കുറുക്കുവഴികൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവ കാലങ്ങളിൽ പ്രത്യേകിച്ച് ഓണക്കാലത്തും മറ്റും ആളുകൾ കാശ് പൊടിക്കുന്നത് അൽപ്പം പൊങ്ങച്ചം കൂടി കാണിക്കാനാണ്. ഈ സമയത്ത് അധികമായി ലഭിക്കുന്ന ബോണസും മറ്റ് സമ്മാനങ്ങളുമൊക്കെ ഇത്തരത്തിൽ ചെലവഴിക്കുകയും ചെയ്യും. എന്നാൽ കാശ് ചെലവാക്കുമ്പോൾ സൂക്ഷിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഒന്ന് ചിന്തിക്കാം.

മറ്റുള്ളവരെ കാണിക്കാൻ ഒന്നും വാങ്ങേണ്ട
 

മറ്റുള്ളവരെ കാണിക്കാൻ ഒന്നും വാങ്ങേണ്ട

അയൽക്കാരെയും ബന്ധുക്കളെയും കാണിക്കാൻ വേണ്ടി കണ്ണിൽ കാണുന്നതെന്തും ആവശ്യമില്ലെങ്കിൽ കൂടിയും വാങ്ങിക്കൂട്ടുന്നത് മലയാളികളിൽ ചിലരുടെയെങ്കിലും പ്രത്യേകതയാണ്. അനാരോഗ്യകരമായ ഒരു രീതിയാണിത്. ആവശ്യമുള്ള വസ്തുക്കൾക്ക് വേണ്ടി മാത്രം പണം ചെലവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ക്രെഡിറ്റ് കാർഡ് വേണ്ട

ക്രെഡിറ്റ് കാർഡ് വേണ്ട

കൈയിലുള്ള കാശിന് മാത്രം ഷോപ്പിംഗും മറ്റും നടത്തുക. അനാവശ്യമായ ക്രെഡിറ്റ് കാർഡ് ഉപയോഗം കുറയ്ക്കുക. ഇത് നിങ്ങളെ വലിയ കടക്കാരനാക്കും. അതുകൊണ്ട് വരവിന് അനുസരിച്ച് ചെലവുകൾ ആസൂത്രണം ചെയ്യുക.

ഓഹരി നിക്ഷേപം

ഓഹരി നിക്ഷേപം

മറ്റ് പല നിക്ഷേപ മാർഗങ്ങളേക്കാളും ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ലാഭം നൽകുന്നത് ഓഹരി നിക്ഷേപങ്ങളാണ്. ആകർഷകമായ ദീർഘകാല നേട്ടം മാത്രമല്ല നികുതി ഇളവും ഇത് നേടിത്തരും. കൈയിൽ കാശ് ലഭിക്കുമ്പോൾ ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തുന്നത് ഭാവിയിൽ നിങ്ങൾക്ക് നേട്ടമുണ്ടാക്കും.

ഇൻഷുറൻസ്

ഇൻഷുറൻസ്

ഇന്ത്യയിൽ ഇൻഷുറൻസിനായി പണം മാറ്റി വയ്ക്കുന്നവർ വളരെ കുറവാണ്. ഇത് നിങ്ങളുടെ കുടുംബത്തെ സേഫ് ആക്കുന്നതിനുള്ള ഒരു മുൻ കരുതൽ കൂടിയാണ്. ഈ ഓണക്കാലത്ത് നിങ്ങൾ ഒരു ടേം ഇൻഷുറൻസ് പോളിസിയെടുക്കൂ, അപ്രതീക്ഷിതമായി നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്നെ ഭാവിയിൽ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ ഈ തീരുമാനം സഹായിക്കും.

ദീർഘകാല ലക്ഷ്യങ്ങൾ

ദീർഘകാല ലക്ഷ്യങ്ങൾ

ദീർഘകാല ലക്ഷ്യങ്ങൾക്കായി നിക്ഷേപം നടത്താൻ ഒരിയ്ക്കലും മറക്കരുത്. അതായത് കുട്ടികളുടെ വിദ്യാഭ്യാസം, വീട് വാങ്ങൽ, റിട്ടയർമെന്റ് തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി കണ്ട് നിക്ഷേപം നടത്തേണ്ടതാണ്. ഏത് ചെലവുകൾക്കിടയിലും വരുമാനത്തിന്റെ ഒരു ഭാഗം ഇതിനായി മാറ്റി വയ്ക്കണം.

malayalam.goodreturns.in

English summary

5 Ways to Keep Expenses Under Control This Festival Season

We Indians celebrate festivals believing they bring joy & prosperity in our lives. But what about the pocket-crunching expenses they bring along? If you too have been worried about it, check out these money management tips that can keep your spends at bay this festive season.
Story first published: Thursday, August 9, 2018, 15:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X