താഴെ പറയുന്നവയാണ് പ്രമുഖ ജ്വല്ലറികളുടെ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍.
മക്കളുടെ വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും വാങ്ങുന്നതിനായി മുൻകൂട്ടി സ്വർണം കരുതി വയ്ക്കുന്നുണ്ടോ നിങ്ങള്‍ ? എങ്കില്‍ ഏറ്റവും അനുയോജ്യം വിവിധ സ്വര്‍ണ സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുക എന്നതാണ്. സ്വര്‍ണ സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതും മറ്റു ബാങ്ക് നിക്ഷേപങ്ങളും ഏകദേശം സമാനമാണ്. അതേ തുക ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ബാങ്ക് പലിശ നല്കുന്നു. ഇവിടെ ജ്വല്ലറികള്‍ ഡിസ്കൗണ്ടാണ് നൽകുക. താഴെ പറയുന്നവയാണ് പ്രമുഖ ജ്വല്ലറികളുടെ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍.
തനിഷ്കിന്റെ ഗോള്‍ഡന്‍ ഹാര്‍വസ്റ്റ്
തനിഷ്കിന്റെ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് സ്കീം ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. ഒരു നിശ്ചിത തുക 10 മാസക്കാലയളവിലേയ്ക്ക് എല്ലാ മാസവും നിക്ഷേപിക്കണം. 10 മാസത്തിനു ശേഷം 55 ശതമാനം മുതല്‍ 75 ശതമാനം വരെ ഫിക്സഡ് ഇന്‍സ്റ്റാള്‍മെന്റിന് ഡിസ്ക്കൗണ്ട് ലഭിക്കും. നിക്ഷേപം തുടങ്ങിയ ദിവസം തൊട്ട് 390 ദിവസത്തിനുള്ളില്‍ ഗോള്‍ഡന്‍ ഹാര്‍വസ്റ്റ് അക്കൗണ്ട് അവസാനിപ്പിക്കണം. 6 മാസത്തെ പ്ലാനും ലഭ്യമാണ്.
ഭീമയുടെ ഗോള്‍ഡന്‍ ട്രീ പര്‍ച്ചേസ് പ്ലാന്‍
- ഇത് രണ്ട് വര്‍ഷത്തേക്കുള്ള പ്ലാനാണ്.
- ഈ പദ്ധതിയില്‍ 6 ശതമാനം ബോണസ് ലഭിക്കും.
- ബോണസ് തുക സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ തന്നെ ഉപയോഗിക്കാം.
- 250 രൂപ മുതല്‍ പദ്ധതിയിൽ നിക്ഷേപിക്കാം.
ഗോള്‍ഡന്‍ ട്രീ പര്‍ച്ചേസ് പ്ലാനില്‍ വര്‍ഷം 6 ശതമാനമായിരിക്കും വരവ്. ഇത് സാധാരണ പലിശ നിരക്കുകളെക്കാള്‍ കുറവാണ്. പക്ഷെ മെച്ചം എന്തെന്നാല്‍ സ്വര്‍ണ വില വര്‍ദ്ധനവിനെപ്പറ്റി ആശങ്കപ്പെടെണ്ടി വരില്ല എന്നതാണ്. ഏത് വിലക്കാനോ നമ്മള് പണമടച്ചത് ആ വിലയ്ക്ക് തന്നെ സ്വര്‍ണം വാങ്ങാം.
ജിആര്‍ടി ജൂവലേഴ്സ് ഗോള്‍ഡന്‍ 11 പ്ലാന്‍
ജിആര്‍ടി ജൂവലേഴ്സ് ഗോള്‍ഡന്‍ 11 പ്ലാന്‍ അനുസരിച് ഓരോ മാസവും പത്താം തീയതിക്ക് മുന്‍പ് നിശ്ചിത തുക അടക്കാം.11 മാസം ഇങ്ങനെ പണമടച്ച് കഴിഞ്ഞാല്‍ സ്വര്‍ണമോ സ്വര്‍ണാഭരണങ്ങളോ വാങ്ങാവുന്നതാണ്.
പിഎന്‍ജി സന്ജയത്ത് ധനവര്ദ്ധനം
പിഎന്‍ജിയുടെ സന്ജയത്ത് ധനവര്ദ്ധനം സ്കീമില്‍ 12, 24, 36 എന്നിങ്ങനെ മൂന്ന് മാസ പദ്ധതികളുണ്ട്. 12 മാസ പദ്ധതിയില്‍ നിങ്ങള്‍ 12 മാസം നിക്ഷേപിക്കണം. 13ാമത്തെ മാസം ജ്വല്ലറി തവണ അടക്കും.14ാമത്തെ മാസം തൊട്ട് നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാം. കാലാവധി കൂടുതലുള്ള കാരണം 24 മാസ പദ്ധതിയാണ് കുറച്ചു കൂടി നല്ലത് . സ്വര്‍ണ നിക്ഷേപ പദ്ധതികളും മറ്റ് നിക്ഷേപങ്ങളും പലിശയും വരവും വച്ച് നോക്കുമ്പോള്‍ ഏകദേശം സമാനമാണ് പക്ഷെ പണമായി സൂക്ഷിക്കുമ്പോള്‍ പലിശയില്‍ നികുതി ബാധ്യത കൂടും. സ്വര്‍ണ നിക്ഷേപത്തില്‍ ആ പ്രശ്നമില്ല. ജൂവലറി നിക്ഷേപങ്ങളില്‍ തുക സ്വര്‍ണം വാങ്ങാന്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നുള്ള ഒരു പോരായ്മ നിലനില്‍ക്കുന്നുണ്ട്. മാറ്റങ്ങള്‍ വരുത്തുന്നതിന് ജൂവലറികള്‍ പല ഓഫറുകളും ഡിസ്ക്കൗണ്ടുകളും മുന്നോട്ട് വക്കുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications