സ്ഥിരവരുമാനം ഉണ്ടാക്കാം ഒട്ടും റിസ്ക്കില്ലാതെ; സുരക്ഷിതമായി കാശുണ്ടാക്കാനുള്ള വഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീർഘകാല അടിസ്ഥാനത്തിൽ സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് ഏറ്റവും മികച്ച നിക്ഷേപ മാർ​ഗമാണ് ഓഹരി വിപണി. എന്നാൽ ഓഹരി വിപണി അല്ലാതെ തന്നെ, റിസ്ക്ക് കുറഞ്ഞ മറ്റ് ചില നിക്ഷേപങ്ങളെക്കുറിച്ച് അറിയേണ്ടേ?
ഇത്തരത്തിൽ വിപണിയുടെ ഏറ്റക്കുറച്ചിലുകൾ കണ്ടെത്തി ഓഹരിയിൽ നിക്ഷേപിക്കുന്നതിനേക്കാൾ നല്ലത് സുരക്ഷിതമായ, പണം നഷ്ട്ടപ്പെടുമെന്ന പേടിയില്ലാതെ നിക്ഷേപിക്കാൻ പറ്റുന്ന ചില മാർ​ഗങ്ങളാണ്. അവയിൽ ചിലതാണ് താഴെ പറയുന്ന നിക്ഷേപങ്ങൾ

വാടക വരുമാനം

വാടക വരുമാനം

ഒരു വസ്തു അല്ലെങ്കിൽ നിങ്ങളുടെ ഏതെങ്കിലും ഒരു റിയൽ എസ്റ്റേറ്റ് ആസ്തി ദീർഘകാലാടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നത് സുരക്ഷിതമായ വരുമാന മാർ​ഗമാണ്. ന​ഗരങ്ങളിലും മറ്റും വീട്, കെട്ടിടങ്ങൾ, കടമുറികൾ തുടങ്ങിയവ ഉള്ളവർക്കാണ് ഇതുവഴി സ്ഥിര വരുമാനം നേടാനാകുന്നത്. കോളേജുകൾ, മറ്റ് ജോലി സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടുത്താണെങ്കിൽ മികച്ച വാടക വരുമാനം നേടാനാകും. വീടുകളിലും മറ്റും പേയിം​ഗ് ​ഗസ്റ്റ് ആയി വിദ്യാർത്ഥികളെ നിർത്തിയും സ്ഥിരവരുമാനം ഉണ്ടാക്കാം.

സ്ഥിര വരുമാന ബോണ്ടുകൾ

സ്ഥിര വരുമാന ബോണ്ടുകൾ

ഉയർന്ന വരുമാനം നൽകുന്ന മറ്റൊരു നിക്ഷേപ മാർ​ഗമാണ് സ്ഥിര വരുമാന ബോണ്ടുകൾ. സെക്യൂരിറ്റികളും കോർപറേറ്റ് ബോണ്ടുകളിലുമുള്ള ഇത്തരം നിക്ഷേപത്തിന് റിസ്ക് കുറവാണ്. സ്ഥിര വരുമാന സെക്യൂരിറ്റികളിൽ താൽപര്യമുള്ളവർക്ക് മണി മാർക്കറ്റ് ഫണ്ടുകൾ, എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകൾ (ഇ.ടി.എഫ്.), കൊമേഷ്യൽ ഡിപ്പോസിറ്റ് (സിഡി) എന്നിവകളിലും നിക്ഷേപം നടത്താം.

പിയർ ടു പിയർ വായ്പ

പിയർ ടു പിയർ വായ്പ

വായ്പ എടുക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നതിനാൽ പിയർ ടു പിയർ വായ്പ ഒരു മികച്ച വരുമാന മാർ​ഗമാണ്. ഓൺലൈനായി വായ്പ കൊടുക്കാനും വാങ്ങാനും കഴിയുന്ന ഈ സേവനത്തിന് റിസർവ് ബാങ്കിന്റെ അംഗീകാരവുമുണ്ട്. പി 2 പി വായ്പ നൽകുന്ന ചില പോർട്ടലുകൾ വഴി ആളുകളുടെ കൈവശം മിച്ചമുള്ള പണം ആവശ്യക്കാർക്ക് കടം നൽകാം. 8 മുതൽ 15 ശതമാനം വരെയാണ് ഈ ഇടപാടിലൂടെ ലഭിക്കുന്ന പലിശ നിരക്ക്. ലാഭകരമായ ഒരു സ്ഥിരവരുമാന മാർ​ഗമാണിത്.

മറ്റ് സുരക്ഷിത നിക്ഷേപങ്ങൾ

മറ്റ് സുരക്ഷിത നിക്ഷേപങ്ങൾ

താഴെ പറയുന്നവയും സ്ഥിര വരുമാനം നൽകുന്ന മറ്റ് സുരക്ഷിത നിക്ഷേപങ്ങളാണ്. ഇവ സർക്കാർ അം​ഗീകൃത നിക്ഷേപങ്ങളിൽ പെടുന്നവയാണ്.

  • ബാങ്ക് നിക്ഷേപം
  • പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് നിക്ഷേപം
  • സ്വർണ്ണം

malayalam.goodreturns.in

English summary

Risk Free Money Earning Tips

These are some risk free money earning tips. Without investing in stocks you can make good return.
Story first published: Wednesday, May 8, 2019, 10:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X