ഒരു പുതിയ നഗരത്തിൽ ജോലിയ്ക്കായോ പഠിക്കാനായോ പോകുന്നവർ ആദ്യം അന്വേഷിക്കുക താമസിക്കാൻ ഒരു വാടക വീട് ആയിരിക്കും. ഇക്കണോമിക് സർവേയുടെ 2017-18 കാലയളവിലെ കണക്കനുസരിച്ച് ഇന്ത്യയിലെ 28% നഗരവാസികളും വാടക വീടുകളിലാണ് താമസിക്കുന്നത്. എന്നാൽ ഒരു വീട് വാടകയ്ക്ക് എടുക്കും മുമ്പും എന്തൊക്കെ കാര്യങ്ങൾ ചിന്തിക്കണം. വീടിന്റെ വാടക മാത്രമല്ല, വീട് വാടകയ്ക്ക് നൽകുന്ന ഉടമസ്ഥന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിനൊപ്പം വീട് വാടകയ്ക്ക് എടുക്കുന്നവർക്കും ചില അവകാശങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വാടകയും വാടക വർദ്ധനവും
വാടക വീട് ഇരിക്കുന്ന സ്ഥലം, വസ്തുവിന്റെ കാലപ്പഴക്കം, നിർമ്മാണ നിലവാരം, മറ്റ് സൗകര്യങ്ങൾ തുടങ്ങിയ ഘടകങ്ങളൊക്കെ കണക്കിലെടുത്താണ് വീടിന്റെ വാടക നിർണ്ണയിക്കുന്നത്. വസ്തുവിന്റെ മൂല്യത്തിന്റെ 2 ശതമാനം മുതൽ 4 ശതമാനം വരെയായിരിക്കും വാടക മൂല്യം. വളരെ ഡിമാൻഡ് കൂടിയ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നതെങ്കിൽ അതിന് അനുസരിച്ച് വാടകയും കൂടുതലായിരിക്കും. വാടക വർദ്ധനവ് ഉടമസ്ഥനും വാടകക്കാരനും ചേർന്ന് എടുക്കേണ്ട തീരുമാനമാണ്. യുക്തിരഹിതമായ രീതിയിൽ ഉടമയ്ക്ക് വാടക വർദ്ധിപ്പിക്കാനുള്ള അവകാശമില്ല.
അടിസ്ഥാന സൗകര്യങ്ങൾ
വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വാടകക്കാരന് ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടത് ഭൂവുടമയുടെ ഉത്തരവാദിത്തമാണ്. ഭൂവുടമ വൈദ്യുതിയോ ജലവിതരണമോ വിച്ഛേദിച്ചിട്ടുണ്ടെങ്കിൽ, വാടകക്കാരന് പോലീസിൽ പരാതിപ്പെടാവുന്നതാണ്. അല്ലെങ്കിൽ കോടതിയെ സമീപിക്കാം. നിങ്ങളുടെ അപ്പാർട്ട്മെന്റ് ഒരു ഹൗസിംഗ് സൊസൈറ്റിക്ക് കീഴിലാണെങ്കിൽ ഉടമസ്ഥനുമായി എന്തെങ്കിലും തർക്കമുണ്ടായാൽ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനെ മധ്യസ്ഥതയ്ക്കായി സമീപിക്കാവുന്നതാണ്.
വീടിന്റെ മെയിന്റനൻസ്
വീടിന്റെ മെയിന്റനൻസും അനുബന്ധ നിരക്കുകളും വഹിക്കേണ്ടത് ഭൂവുടമയുടെ ഉത്തരവാദിത്തമാണ്. എന്നിരുന്നാലും, പല റെസിഡൻഷ്യൽ സൊസൈറ്റികളും അറ്റകുറ്റപ്പണിയ്ക്ക് ഫീസ് ഈടാക്കാറുണ്ട്. ഇക്കാര്യം സംബന്ധിച്ച് മുൻകൂട്ടി ഭൂവുടമയിൽ നിന്ന് വ്യക്തത നേടുന്നതും നിങ്ങൾ നൽകേണ്ടി വരുന്ന നിരക്കുകളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും നല്ലതാണ്. മെയിന്റനൻസ് ഫീസ് നൽകുന്നത് ഭൂവുടമയും വാടകക്കാരനും തമ്മിലുള്ള കരാറിനെ ആശ്രയിച്ചിരിക്കും.
ഭൂവുടമയുടെ അധികാരം
വാടക ഉടമ്പടിയിൽ ഒപ്പു വച്ചു കഴിഞ്ഞാൽ, ഫ്ലാറ്റ് കരാർ പ്രകാരമുള്ള കാലാവധിയിലേയ്ക്ക് വാടകക്കാരന്റേതാണ്, വീട്ടുടമസ്ഥന് വാടകക്കാരന്റെ സമ്മതമില്ലാതെ ഫ്ലാറ്റിൽ പ്രവേശിക്കാൻ കഴിയില്ല. അത് വീട്ടിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ആണെങ്കിൽ പോലും. വാടകക്കാരന്റെയും ഭൂവുടമയുടെയും പരസ്പര സമ്മതത്തോടെ അറ്റകുറ്റപ്പണികൾ നടത്താം. നിർമ്മാണച്ചെലവും അനുബന്ധ അറ്റകുറ്റപ്പണികളും വീട്ടുടമസ്ഥൻ തന്നെ വഹിക്കണം.
സെക്യൂരിറ്റി ഡിപ്പോസിറ്റ്
ഇന്ത്യൻ നഗരങ്ങളിലെ ഭൂരിഭാഗം ഭൂവുടമകളും സെക്യൂരിറ്റി ഡിപ്പോസിറ്റ് ആവശ്യപ്പെടാറുണ്ട്. ആറുമാസം മുതൽ ഒരു വർഷം വരെയുള്ള വാടക വരെ സെക്യൂരിറ്റി ഡിപ്പോസിറ്റായി വാങ്ങാറുണ്ട്. സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക പ്രാദേശിക മാർക്കറ്റ് നിലവരാത്തെയും ആശ്രയിച്ചിരിക്കും. മാത്രമല്ല ഓരോ നഗരത്തിലും വ്യത്യസ്ത നിലവാരത്തിലായിരിക്കും സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുക. പൂർത്തിയാകാത്ത അപ്പാർട്ട്മെന്റാണെങ്കിൽ ചിലപ്പോൾ ഒരു മാസത്തെ വാടക മതിയാകും, പക്ഷേ എല്ലാ സജ്ജീകരണങ്ങളുമുള്ള അപ്പാർട്ട്മെന്റിന് ചിലപ്പോൾ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഉയർന്നതായിരിക്കാം.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications