ഈ അഞ്ച് നേട്ടങ്ങൾ അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ പിപിഎഫ് അക്കൗണ്ട് ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ നിലവിലുള്ള മികച്ച ദീർഘകാല നിക്ഷേപ മാർ​ഗങ്ങളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. 15 വർഷമാണ് പിപിഎഫിന്റെ കാലാവധി. നികുതി ഇളവ് ലഭിക്കും എന്നതിലുപരി മികച്ച പലിശ നിരക്കും പിപിഎഫ് വാ​ഗ്ദാനം ചെയ്യുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലെ പിപിഎഫ് പലിശ നിരക്ക് 8 ശതമാനമാണ്. ഇതിനെല്ലാം പുറമേ സുരക്ഷിതമായ ഈ നിക്ഷേപ മാർ​ഗത്തിന്റെ മറ്റ് ചില നേട്ടങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

 

ഒരു കോടതിയ്ക്കും പിപിഎഫ് കണ്ടുകെട്ടാനാകില്ല

ഒരു കോടതിയ്ക്കും പിപിഎഫ് കണ്ടുകെട്ടാനാകില്ല

ഇന്ത്യയിൽ ഒരു കോടതിയ്ക്കും ഒരാളുടെ പിപിഎഫ് ബാലൻസ് കണ്ടുകെട്ടാനാകില്ല. ഗവൺമെന്റ് സേവിംഗ്സ് ആക്ട്, 1873 ന്റെ സെക്ഷൻ 14 എ പ്രകാരമാണ് പിപിഎഫ് ബാലൻസ് സംരക്ഷിക്കപ്പെടുന്നത്. ഒരു വർഷം 500 മുതൽ 1.5 ലക്ഷം രൂപ വരെ പിപിഎഫിൽ നിക്ഷേപിക്കാം. സംഘടിത - അസംഘടിത മേഖലയിൽ നിന്നുള്ള എല്ലാ ഇന്ത്യക്കാർക്കും പിപിഎഫിൽ നിക്ഷേപം നടത്താം. ഈ സംഭാവനകൾക്ക് സംഭാവന നൽകുവാൻ യോഗ്യരാണ്.

കുട്ടികൾക്കും പിപിഎഫ്

കുട്ടികൾക്കും പിപിഎഫ്

കുട്ടികളുടെ പേരിലും പിപിഎഫ് അക്കൗണ്ട് തുറക്കാം. നേരത്തേ തന്നെ അക്കൗണ്ട് ആരംഭിച്ചാൽ 15 വർഷത്തിന് ശേഷം മക്കളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റും ഈ തുക ഉപയോ​ഗപ്പെടുത്താവുന്നതുമാണ്. അച്ഛനോ അമ്മയ്ക്കോ മക്കളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. എന്നാൽ ഒരു കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാവൂ.

പിപിഎഫിൽ നിന്ന് വായ്പ

പിപിഎഫിൽ നിന്ന് വായ്പ

ഉപഭോക്താക്കൾക്ക് പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്. അക്കൗണ്ട് ആരംഭിച്ച് മൂന്ന് വർഷം തികയുന്നത് മുതൽ 6 വർഷം പൂർത്തിയാകുന്നത് വരെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ എടുക്കാം. എന്നാൽ പിപിഎഫിലെ മുഴുവൻ ബാലൻസും വായ്പയായി എടുക്കാൻ സാധിക്കില്ല. മാത്രമല്ല വായ്പ എടുത്താൽ 36 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കുകയും വേണം.

ഭാ​ഗികമായി തുക പിൻവലിക്കാം

ഭാ​ഗികമായി തുക പിൻവലിക്കാം

പിപിഎഫ് അക്കൗണ്ടിൽ നിന്ന് ഭാഗികമായി നിക്ഷേപ തുക പിൻവലിക്കാനുള്ള അവസരവുമുണ്ട്. അക്കൗണ്ട് ആരംഭിച്ച് 5 വർഷം പൂർത്തിയായാൽ അക്കൗണ്ടിലുള്ള മൊത്തം ബാലൻസിന്റെ പരമാവധി 50 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും. പിപിഎഫ് അക്കൗണ്ടിൽ നിന്നുള്ള ഭാഗികമായ പിൻവലിക്കൽ നികുതി വിമുക്തമാണ്.

ഓൺലൈൻ നിക്ഷേപം

ഓൺലൈൻ നിക്ഷേപം

പിപിഎഫ് അക്കൗണ്ടിൽ ഓൺലൈനായും പണം നിക്ഷേപിക്കാം.

  1. എൻഇഎഫ്ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) - ഏതാനും മിനിട്ടുകൾ അല്ലെങ്കിൽ മണിക്കൂറുകൾ കൊണ്ട് എൻഇഎഫ്ടി വഴി പണം പിപിഎഫിലേയ്ക്ക് മാറ്റാം.
  2. ഇസിഎസ് (ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റം) - നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വപ്രേരിതമായി പണം പിപിഎഫിലേയ്ക്ക് മാറ്റുന്ന രീതിയാണിത്.

malayalam.goodreturns.in

English summary

PPF Account Benefits

Public Provident Fund (PPF) is one of the best long-term investments in India. The term of the PPF is 15 years.
Story first published: Wednesday, June 5, 2019, 17:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X