വിദ്യാഭ്യാസ വായ്പകൾക്ക് ഇനി പലിശ സബ്‌സിഡി കിട്ടും; ലോണെടുത്തവർക്ക് ആശ്വാസം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനവ വിഭവശേഷി വികസന മന്ത്രാലയം (എച്ച്ആർഡി) പ്രഖ്യാപിച്ച കേന്ദ്ര പലിശ സബ്സിഡി പദ്ധതി (സി‌എസ്‌ഐഎസ്) പ്രകാരം ഇന്ത്യയുടെ ബാങ്കിംഗ് ഭീമനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) പലിശ സബ്സിഡിയോട് കൂടി വിദ്യാഭ്യാസ വായ്പാ സൗകര്യം വാഗ്ദാനം ചെയ്യുന്നു. മാതാപിതാക്കൾക്ക് പ്രതിവർഷം 4.50 ലക്ഷം രൂപ വരെ മാത്രം വാർഷിക വരുമാനമുള്ളവർക്കാണ് ഈ പദ്ധതിയുടെ നേട്ടം ലഭിക്കുകയുള്ളൂ.

വായ്പ ലഭിക്കുന്നത് എപ്പോൾ

വായ്പ ലഭിക്കുന്നത് എപ്പോൾ

ഐബി‌എ മോഡലിന് കീഴിൽ ഇന്ത്യയിലെ പഠനത്തിനായി സാങ്കേതിക, പ്രൊഫഷണൽ കോഴ്‌സുകൾക്കാണ് മൊറട്ടോറിയം സമയത്ത് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നത്. 2009-10 അധ്യയന വർഷം മുതലുള്ള വായ്പകൾക്കാണ് പദ്ധതിയുടെ നേട്ടം ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അംഗീകൃത അതോറിറ്റിയിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റുമായി ബാങ്കിന് സമീപിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എസ്‌ബി‌ഐ ബ്രാഞ്ചുമായി ബന്ധപ്പെടാം.

ഇന്ത്യയിലെ പഠനത്തിന് മാത്രം

ഇന്ത്യയിലെ പഠനത്തിന് മാത്രം

ഇന്ത്യയിലെ അംഗീകൃത സാങ്കേതിക / പ്രൊഫഷണൽ കോഴ്സുകളിലെ പഠനത്തിന് മാത്രമാണ് ഈ പദ്ധതി ബാധകമെന്ന് എസ്ബിഐ അറിയിച്ചു. മൊറട്ടോറിയം കാലയളവിലാണ് പലിശ സബ്‌സിഡി നൽകുന്നത്. ഇത് കോഴ്‌സ് പൂർത്തിയാക്കി 12 മാസം അല്ലെങ്കിൽ ജോലി ലഭിച്ച് കഴിഞ്ഞ് ആറുമാസം വരെയാണ്. മൊറട്ടോറിയം കാലാവധി പൂർത്തിയായ ശേഷം, വിദ്യാഭ്യാസ വായ്പാ പദ്ധതിയിലെ വ്യവസ്ഥകൾക്കനുസൃതമായി പലിശ നൽകാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണ്.

ഒരു തവണ മാത്രം

ഒരു തവണ മാത്രം

യോഗ്യതയുള്ള ഇഡബ്ല്യുഎസ് വിദ്യാർത്ഥികൾക്ക് ഒരു തവണ മാത്രമേ പലിശ സബ്‌സിഡി ലഭിക്കുകയുള്ളൂ. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നോഡൽ ബാങ്കായ കാനറ ബാങ്ക് വഴിയാണ് പലിശ സബ്സിഡി പദ്ധതി ആദ്യം നടപ്പാക്കിയതെന്നും എസ്ബിഐ അറിയിച്ചു.

വിദ്യാഭ്യാസ വായ്പ: അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍വിദ്യാഭ്യാസ വായ്പ: അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

വാർഷിക വരുമാനം

വാർഷിക വരുമാനം

രക്ഷകർത്താവിന്റെ വാർഷിക വരുമാനം പ്രതിവർഷം 4.5 ലക്ഷം രൂപ വരെയുള്ളവർക്ക് മാത്രമേ പലിശ സബ്സിഡി ലഭിക്കുകയുള്ളൂ. വരുമാന തെളിയിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണം. ബാങ്കുകൾ പലിശ സബ്‌സിഡി ക്ലെയിമുകൾ വിതരണം ചെയ്യുന്നത് അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലായിരിക്കും. , അത് എച്ച്ആർഡി മന്ത്രാലയവുമായി കൂടിയാലോചിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസ ലോണെടുക്കാൻ ഇനി ബാങ്കുകൾ കയറി ഇറങ്ങേണ്ട; സർക്കാർ നിങ്ങളെ സഹായിക്കും, അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ ലോണെടുക്കാൻ ഇനി ബാങ്കുകൾ കയറി ഇറങ്ങേണ്ട; സർക്കാർ നിങ്ങളെ സഹായിക്കും, അറിയേണ്ട കാര്യങ്ങൾ

ലഭിക്കാത്തത് ആർക്കൊക്കെ?

ലഭിക്കാത്തത് ആർക്കൊക്കെ?

ഇടയ്ക്ക് വച്ച് കോഴ്സ് അവസാനിപ്പിക്കുന്നവർക്കും അച്ചടക്ക ലംഘനത്തിന്റെ പേരിലോ അക്കാദമിക് അടിസ്ഥാനത്തിലോ സ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്നവർക്കും ലഭിക്കില്ല. ഇതിനായി വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ അം​ഗീകാര രേഖകളും ബാങ്കുകളിൽ നൽകേണ്ടി വരുമെന്ന് എസ്‌ബി‌ഐ അറിയിച്ചു.

വിദ്യാഭ്യാസ ലോൺ: ജോലി കിട്ടിയില്ലെങ്കിൽ ആര് തിരിച്ചടയ്ക്കും? രക്ഷിതാക്കളുടെ തലവേദന കുറയ്ക്കാൻ വഴികൾവിദ്യാഭ്യാസ ലോൺ: ജോലി കിട്ടിയില്ലെങ്കിൽ ആര് തിരിച്ചടയ്ക്കും? രക്ഷിതാക്കളുടെ തലവേദന കുറയ്ക്കാൻ വഴികൾ

malayalam.goodreturns.in

English summary

വിദ്യാഭ്യാസ വായ്പകൾക്ക് ഇനി പലിശ സബ്‌സിഡി കിട്ടും; ലോണെടുത്തവർക്ക് ആശ്വാസം

India's banking giant State Bank of India (SBI) is offering educational loan facility with interest subsidy to financially backward segment (EWS) under the Central Interest Subsidy Scheme (CSIS) announced by the Ministry of Human Resources Development (HRD). Read in malayalam.
Story first published: Saturday, August 3, 2019, 9:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X