ബജറ്റ് 2023; ഇൻഷൂറൻസ് വരുമാനത്തിന് നികുതി ഇളവില്ല; ലീവ് എൻക്യാഷ്മെന്റിന് 25 ലക്ഷം വരെ നികുതി നൽകേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് പ്രഖ്യാപനങ്ങളിൽ സാധാരണക്കാരെ ബാധിക്കുന്ന തീരുമാനങ്ങൾ ഏറെയും വന്നത് ആദായ നികുതിയുമായി ബന്ധപ്പെട്ടാണ്. നികുതി പരിധി ഉയർത്തിയും പുതിയ നികുതി സ്ലാബുകൾ പ്രഖ്യാപിച്ചതിനൊപ്പം ബജറ്റ് രേഖകളിൽ ആദായ നികുതിയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങളുണ്ട്. ഇവ വിശദമായി പരിശോധിക്കാം.

1. ശമ്പളക്കാര്‍, പെന്‍ഷന്‍കാര്‍

ഫാമലി പെന്‍ഷന്‍കാര്‍ക്കും ശമ്പളക്കാർക്കുമായി ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ അവതരിപ്പിച്ചിട്ടുണ്ട്. 15.50 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള വ്യക്തികൾക്ക് 52,500 രൂപയുടെ ലാഭം നേടാം.

2. സമ്പന്നരുടെ നികുതി കുറച്ചു

പ്രതിവർഷം 5 കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള വ്യക്തികളുടെ നികുതി കുറയ്ക്കാനാണ് ബജറ്റ് തീരുമാനം. നിലവിൽ 42.74 ശതമാനം നികുതി അടയ്ക്കുന്നവർക്ക് പുതിയ നികുതി വ്യവസ്ഥയിൽ 37 ശതമാനം സർചാർജ് 25 ശതമാനമാക്കി കുറച്ചു. ഇതോടെ നികുതി നിരക്ക് 39 ശതമാനമായി കുറയും. 

Also Read: ബജറ്റ് 2023; സ്ത്രീകള്‍ക്കായി പുതിയ സമ്പാദ്യ പദ്ധതി; മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപ പരിധി ഉയര്‍ത്തിAlso Read: ബജറ്റ് 2023; സ്ത്രീകള്‍ക്കായി പുതിയ സമ്പാദ്യ പദ്ധതി; മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപ പരിധി ഉയര്‍ത്തി

3. പുതിയ നികുതി വ്യവസ്ഥ

2020 ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥ സ്ഥിര സ്ഥിതി (by default) നികുതി വ്യവസ്ഥയായി മാറും. പഴയ നികുതി വ്യവസ്ഥ ഉപയോ​ഗിക്കുന്നവർക്ക് ഇത് തുടരാനുള്ള അവസരം ബജറ്റ് നിലനിർത്തിയിട്ടുണ്ട്. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത് പുതിയ നികുതി വ്യവസ്ഥയിലാണ്. 

Also Read: സ്വര്‍ണം തൊട്ടാല്‍ പൊള്ളും, ടിവിയും മൊബൈലും ചീപ്പ്; വില കൂടുന്നതും കുറയുന്നതും ഇക്കാര്യങ്ങള്‍ക്ക്Also Read: സ്വര്‍ണം തൊട്ടാല്‍ പൊള്ളും, ടിവിയും മൊബൈലും ചീപ്പ്; വില കൂടുന്നതും കുറയുന്നതും ഇക്കാര്യങ്ങള്‍ക്ക്

4. ലീവ് എൻക്യാഷ്മെന്റ് നികുതി ഇളവ്

സര്‍ക്കാരിതര ജീവനക്കാരുടെ ലീവ് എന്‍കാഷ്മെന്റിന്റെ നികുതി ഇളവ് 3 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തുമെന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ നേട്ടം തരുന്ന പ്രഖ്യാപനമാണ്. ജീവനക്കാരന് ലഭിക്കാത്ത അവധികൾക്ക് പകരം പണം കൈപ്പറ്റുന്നതിനെയാണ് ലീവ് എൻക്യാഷ്മെന്റ് എന്ന് പറയുന്നത്.

5. ഇൻഷൂറൻസുകൾക്ക് നികുതി ഇളവില്ല

പരമ്പരാഗത ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഇളവുകള്‍ ഭാഗികമായി ബജറ്റില്‍ നീക്കി. 5 ലക്ഷം രൂപയില്‍ കൂടുതല്‍ തുക വാർഷിക പ്രീമിയം വരുന്ന പോളിസികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഇളവ് പിന്‍വലിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 

Also Read: ഹരിത ഹൈഡ്രജന്‍ മുതല്‍ കണ്ടല്‍ക്കാട് സംരക്ഷണം വരെ; ബജറ്റിലെ പ്രത്യേക പ്രഖ്യാപനം ഇങ്ങനെAlso Read: ഹരിത ഹൈഡ്രജന്‍ മുതല്‍ കണ്ടല്‍ക്കാട് സംരക്ഷണം വരെ; ബജറ്റിലെ പ്രത്യേക പ്രഖ്യാപനം ഇങ്ങനെ

ഉയര്‍ന്ന മൂല്യമുള്ള ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് നികുതി ഇളവ് നേടുന്നത് ഒഴിവാക്കുന്നത് പരിമിതപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 2023 ഏപ്രില്‍ 1 ന് ശേഷം വാങ്ങുന്ന പോളിസികളുടെ ആകെ പ്രീമിയം 5 ലക്ഷത്തില്‍ കൂടുതലായാല്‍ വരുമാനം നികുതിയില്‍ നിന്ന് ഒഴിവാക്കില്ല. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ക്ക് 2021 ലെ ബജറ്റ് മുതൽ വാര്‍ഷിക പ്രീമിയം 2.50 കടന്നാല്‍ ഇളവ് നഷ്ടപ്പെടും.

6. നികുതി റിബേറ്റ്

പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്നവര്‍ക്ക് ബജറ്റിൽ റിബേറ്റ് 7 ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെയിത് 5 ലക്ഷം രൂപയായിരുന്നു. ഇതുപ്രകാരം 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് പുതിയ നികുതി സമ്പദ്രായം തിരഞ്ഞെടുക്കുമ്പോൾ ആദായ നികുതി അടയ്ക്കേണ്ടതില്ല.

ബജറ്റ് 2023; ഇൻഷൂറൻസ് വരുമാനത്തിന് നികുതി ഇളവില്ല; ലീവ് എൻക്യാഷ്മെന്റിന് 25 ലക്ഷം വരെ നികുതി നൽകേണ്ട

7. നികുതി സ്ലാബുകൾ

പുതിയ നികുതി വ്യവസ്ഥയിൽ നേരത്തെയുണ്ടായ 6 നികുതി സ്ലാബുകളെ 5 ആയി കുറച്ചതാണ് മറ്റൊരു ബജറ്റ് തീരുമാനം. 0-3 ലക്ഷം വരെ നികുതിയില്ല. 3 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുക.

6 ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി പുതിയ നികുതി വ്യവസ്ഥയില്‍ നല്‍കണം. 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ 20 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതിയുമാണ് നല്‍കേണ്ടി വരുന്നത്.

8. ഭൗതിക സ്വർണം ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റൽ

ഭൗതിക സ്വർണം ഇലക്ട്രോണിക് ​ഗോൾഡ് രസീതാക്കി മാറ്റുന്നതിന് മൂലധന നേട്ട നികുതി ഈടാക്കില്ലെന്ന് നിർമലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഇടപാടിനെ ഒരു കൈമാറ്റമായി കണക്കാക്കില്ലെന്നും നികുതി നൽകേണ്ടതില്ലെന്നും ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി.

ബജറ്റ് 2023; ഇൻഷൂറൻസ് വരുമാനത്തിന് നികുതി ഇളവില്ല; ലീവ് എൻക്യാഷ്മെന്റിന് 25 ലക്ഷം വരെ നികുതി നൽകേണ്ട

9. പാൻ തിരിച്ചറിയൽ രേഖ

സർക്കാർ ഏജൻസികളിലെ എല്ലാ ഡിജിറ്റൽ ഇടപാടുകൾക്കും പൊതുവായ തിരിച്ചറിയൽ രേഖയായി പാൻ കാർഡ് ഉപയോ​ഗിക്കാമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഈ നീക്കം കെവൈസി പ്രക്രിയയെ ലളിതമാക്കുകയും ആദായ നികുതി വകുപ്പിനും മറ്റ് സർക്കാർ ഏജൻസികൾക്കും പാൻ കാർഡ് ഉടമകളുടെ രേഖകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും.

Read more about: budget 2024 income tax
English summary

9 Major Changes In Income Tax After Union Budget 2023; No Tax Exemption On Insurance Income; Details

9 Major Changes In Income Tax After Union Budget 2023; No Tax Exemption On Insurance Income; Details, Read In Malayalam
Story first published: Wednesday, February 1, 2023, 17:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X