16 ദിവസത്തിനിടെ നിരക്കുയർത്തിയത് 2 തവണ; ഉയർന്ന പലിശ നൽകും ഈ 'കോർപ്പറേറ്റ് എഫ്ഡി'

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തുകയാണ്. പല ബാങ്കുകളും ചെറിയ തോതിൽ നിരക്കുകയർത്തിയപ്പോൾ മേയ് മാസം മുതൽ മൂന്ന് തവണയാണ് ബജാജ് ഫിനാൻസ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 30-40 അടിസ്ഥാന നിരക്കാണ് ഉയര്‍ത്തിയത്. പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധിയെത്തിയവ പുതുക്കുന്നവര്‍ക്കും പുതിയ നിരക്കിന്റെ ആനുകൂല്യം ലഭിക്കും. 2022 ജൂലായ് 1 മുതൽ നിരക്ക് വർധനവ് നിലവിൽ വരും. 

സുരക്ഷിതത്വം ഉറപ്പ്

സുരക്ഷിതത്വം ഉറപ്പ്

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം ക്രെഡിറ്റ് റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് പരിഗണിക്കുന്നത്. റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ (CRISIL) ഉയര്‍ന്ന റേറ്റിംഗായ AAA/ Stable റേറ്റിംഗും മറ്റൊരു ഏജന്‍സിയായ ഐസിആര്‍എ (ICRA) AAA റേറ്റിംഗുമാണ് നല്‍കിയിട്ടുള്ളത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് കോര്‍പ്പറേഷന്റെ 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ലഭിക്കില്ല.

ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗുള്ളത് പണം തിരിച്ചടവ് ഉറപ്പു വരുത്തുന്നതാണ്. 2.35.000 ഉപഭോക്താക്കളുടെ 20,000 കോടിക്ക് മുകളിലുളള തുക സ്ഥിര നിക്ഷേപമായി ഈ ബാങ്കിതര ധനകാര്യ സ്ഥാപനത്തിലുണ്ട്. ഉപഭോക്താക്കളിൽ 90,000 പേർ 60 വയസ് കഴിഞ്ഞവരാണ്. ഇവരുടെ 6000 കോടിയിലധികം നിക്ഷേപം ബാങ്കിലുണ്ട്.

Also Read: പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു; പോസ്റ്റ് ഓഫീസ് നിക്ഷേപകര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ?Also Read: പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു; പോസ്റ്റ് ഓഫീസ് നിക്ഷേപകര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ?

നിക്ഷേപങ്ങള്‍

നിക്ഷേപങ്ങള്‍

സഞ്ചിത നിക്ഷേപങ്ങളും (cumulative), അസഞ്ചിത നിക്ഷേപങ്ങളുമാണ് (non cumulative) കമ്പനി നല്‍കുന്നത്. അസഞ്ചിത നിക്ഷേപത്തില്‍ മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ നിക്ഷേപകന് പലിശ പിന്‍വലിക്കാം. സഞ്ചിത നിക്ഷേപത്തില്‍ കാലാവധിയിലാണ് പലിശ നല്‍കുക. 30 മാസമാണ് ഇവയുടെ കാലാവധി. 44 മാസം കാലാവധിയുള്ള സ്പെഷ്യൽ സ്ഥിര നിക്ഷേപവും ബജാജ് ഫിനാൻസ് നൽകുന്നുണ്ട്. 15,000 രൂപ മുതല്‍ അഞ്ച് കോടി രൂപ വരെയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 

Also Read: ബാങ്ക് പൊളിഞ്ഞാൽ നിക്ഷേപം ആവിയാകുമോ? പേടിക്കേണ്ട വഴികളറിഞ്ഞിരിക്കാം

പലിശ നിരക്ക്

പലിശ നിരക്ക്

പുതിയ നിരക്ക് പ്രകാരം സാധാരണ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിരക്ക് 7.5 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവുമാണ്. എല്ലാ നിക്ഷേപങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25 ശതമാനം അധിക നിരക്ക് ലഭിക്കും.

സഞ്ചിത സ്ഥിര നിക്ഷേപം

12-23 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.20 %

24-35 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് -6.95 %

36-60 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.40 %

അസഞ്ചിത നിക്ഷേപത്തില്‍ വര്‍ഷത്തില്‍ പലിശ വാങ്ങുന്നവര്‍ക്കാണ് നേട്ടം. 12-23 മാസ കാലാവധിയില്‍ 6.20 ശതമാനവും 24-35 മാസ കാലയളവില്‍ 6.95 ശതമാനവും 36-90 മാസ കാലയളവില്‍ 7.40 ശതമാനവും ലഭിക്കും.

സ്‌പെഷ്യല്‍ എഫ്ഡി

സ്‌പെഷ്യല്‍ എഫ്ഡി

സ്പെഷ്യൽ എഫ്ഡികളുടെ കാലാവധി 15 മാസം മുതൽ 44 മാസം വരെയാണ്. 7.5 ശതമാനം സാധാരണ നിക്ഷേപകർക്കും 7.75 ശതമാനം മുതിർന്ന പൗരന്മാർക്കും പലിശ ലഭിക്കും. സഞ്ചിത രീതിയിലുള്ള പലിശ നിരക്ക് നോക്കാം. 60 വയസ് കഴിഞ്ഞവർക്ക് 0.25 ശതമാനം അധിക നിരക്ക് ലഭിക്കും

15 മാസം- 6.40 %
18 മാസം- 6.5 %
22 മാസം- 6.65 %
30 മാസം- 7.05 %
33- മാസം- 7.15 %
44 മാസം- 7.50 % 

Also Read: ബാങ്ക് നിക്ഷേപത്തേക്കാള്‍ കൂടിയ പലിശ ലഭിക്കുന്ന 3 പോസ്റ്റ് ഓഫീസ് പദ്ധതികള്‍; നികുതി ഇളവും കിട്ടുംAlso Read: ബാങ്ക് നിക്ഷേപത്തേക്കാള്‍ കൂടിയ പലിശ ലഭിക്കുന്ന 3 പോസ്റ്റ് ഓഫീസ് പദ്ധതികള്‍; നികുതി ഇളവും കിട്ടും

പലിശ നിരക്ക്

അസഞ്ചിത നിക്ഷേപമായി വര്‍ഷിക പലിശ വാങ്ങുന്നവർക്കും മുകളിലെ പലിശ നിരക്കാണ് ലഭിക്കുക. മാസത്തില്‍ പലിശ വാങ്ങുന്നവര്‍ക്ക 15 മാസ കാലാവധിയില്‍ 6.22 ശതമാനം പലിശ ലഭിക്കും 18 മാസം 6.31 ശതമാനം, 22 മാസം- 6.46 ശതമാനം, 30 മാസം- 6.83 ശതമാനം, 33 മാസം- 6.93 ശതമാനം, 44 മാസം- 7.25 ശതമാനം.

അര്‍ധ വര്‍ഷത്തില്‍ പലിശ വാങ്ങുന്നവര്‍ക്ക് 6.30 ശതമാനം പലിശയാണ് 15 മാസത്തേക്ക് ലഭിക്കുക. 18 മാസം- 6.40 ശതമാനം, 22 മാസം - 6.54 ശതമാനം, 30 മാസം - 6.93 ശതമാനം, 33 മാസം- 7.03 ശതമാനം, 44 മാസം- 7.50 ശതമാനം എന്നിങ്ങനെയാണ് നിരക്ക്

Read more about: fixed deposit investment bajaj
English summary

Bajaj Finance Fixed Deposit; This corporate Fd Hike Interest rate For 2 Time With in 15 Days

Bajaj Finance Fixed Deposit; This corporate Fd Hike Interest rate For 2 Time With in 15 Days
Story first published: Friday, July 1, 2022, 11:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X