വിവാഹ സീസൺ ആരംഭിച്ചതിനാൽ പലരും മധുവിധു ആഘോഷങ്ങളും ഹണിമൂൺ ട്രിപ്പുകളും ആസൂത്രണം ചെയ്യുന്ന തിരക്കിലാകും. എന്നാൽ ഹണിമൂണിന് പോകാനുള്ള കാശാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ, ടെൻഷൻ വേണ്ട, അതിനും ബാങ്കുകൾ നിങ്ങൾക്ക് വായ്പ നൽകും. ഹണിമൂൺ, അല്ലെങ്കിൽ യാത്രകൾക്കായുള്ള ബാങ്കുകളുടെ പ്രത്യേക വായ്പാ പദ്ധതിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ..
അവധിക്കാല വായ്പ
ഇപ്പോൾ, നിരവധി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾ (എൻബിഎഫ്‌സി) തുടങ്ങിയവ ആകർഷകമായ തിരിച്ചടവ് കാലയളവുകളോടെ നിരവധി അവധിക്കാല വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അവധിക്കാല വായ്പകൾ സുരക്ഷിതമല്ലാത്ത വായ്പകളായതിനാൽ പേഴ്സണൽ ലോണുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ബാധകമായ പലിശനിരക്ക് അൽപ്പം കൂടുതലായിരിക്കും.
പലിശ നിരക്ക്
അവധിക്കാല വായ്പകളുടെ പലിശനിരക്ക് 20 ശതമാനം വരെ ഉയർന്നേക്കാം. കാരണം ഇത് വളരെ പ്രാധാന്യമുള്ള ഒരു വായ്പാ ആവശ്യമല്ല. അവധിക്കാല വായ്പയ്ക്ക് അപേക്ഷിക്കുന്ന ദമ്പതികൾ ഭവനവായ്പയോ വാഹന വായ്പയോ ഉൾപ്പെടെയുള്ളവയുടെ തിരിച്ചടവുകൾ കൃത്യമായി നടത്തുന്നവരായിരിക്കണം.
സ്വന്തം സമ്പാദ്യം
കടമെടുത്ത പണത്തിൽ യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത്, സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ച് അവധി ആഘോഷിക്കുന്നത് തന്നെയാണ്. കടം വാങ്ങിയ പണം ചെലവഴിക്കുകയും പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വന്തമായി സമ്പാദിച്ച് വച്ചിരിക്കുന്ന പണം ചെലവഴിക്കുന്നത് തന്നെയാണ് ബുദ്ധിപൂർവമായ തീരുമാനമാനം.
വായ്പ എടുക്കാൻ മടിയില്ല
67 ശതമാനം ഇന്ത്യക്കാരും വായ്പ എടുക്കുന്നതിന് യാതൊരു വിമുഖതയും കാണിക്കിറില്ലെന്ന് അടുത്തിടെ ഒരു സര്‍വേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ചും അത് അവരുടെ കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റുന്നതിനോ അല്ലെങ്കില്‍ അവരുടെ ജീവിതശൈലി ഉയര്‍ത്തുന്നതിനോ വേണ്ടിയാണെങ്കില്‍ വായ്പ എടുക്കുന്നതിന് യാതൊരു മടിയും ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ 12 നഗരങ്ങളില്‍ നിന്നുള്ള സര്‍വേയില്‍ 67 ശതമാനം ഇന്ത്യക്കാരും വായ്പയെടുക്കുന്നതിനെ എതിര്‍ക്കുന്നില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
