മാസത്തിൽ കയ്യിലുള്ളത് തവണകളായി നിക്ഷേപിക്കാം; മാന്യമായ സമ്പാദ്യമുണ്ടാക്കാം; കാനറ ബാങ്കിന്റെ പദ്ധതി ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോരുത്തരുടെയും താല്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം. ഇക്വിറ്റിയിലോ, മ്യൂച്വല്‍ ഫണ്ടുകളിലോ സ്ഥിര നിക്ഷേപങ്ങളോ തുടങ്ങിയ നിരവധി നിക്ഷേപ സാധ്യതകള്‍ ഇന്നുണ്ട്. ഡിജിറ്റല്‍ കാലത്ത് ഇവയിലേക്ക് എത്തിപ്പെടാനും എളുപ്പമാണ്. എന്നാല്‍ നിക്ഷേപം തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും റിസ്‌ക് പ്രൊഫലിന് അനുസരിച്ചായിരിക്കണം.

ഉയർന്ന അപകട സാധ്യതയുള്ള നിക്ഷേപങ്ങളിൽ നിന്ന് ഉയർന്ന ആദായവും ലഭിക്കും. ഇക്വിറ്റി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഈ ​ഗണത്തിൽപ്പെടുന്നവയാണ്. റിസ്കെടുക്കാതെ മാന്യമായ ആദായം പ്രതീക്ഷിക്കുന്നവർക്ക് ബാങ്ക് നിക്ഷേപങ്ങളെ ആശ്രയിക്കാം. റിസ്‌കില്ലാതെ ചെറിയ നിക്ഷേപത്തിലൂടെ നല്ല സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ കാനറ ബാങ്കിന്റെ ധൻവര്‍ഷ നിക്ഷേപം തിരഞ്ഞെടുക്കാം.

കാനറ ധൻവർഷ നിക്ഷേപം

കാനറ ധൻവർഷ നിക്ഷേപം

ഫ്‌ളെക്‌സി റിക്കറിംഗ് ഡെപ്പോസിറ്റ് (ആവര്‍ത്തന നിക്ഷേപ പദ്ധതി) ആണ് കാനറ ധൻവര്‍ഷ. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാന്‍ സാധിക്കും. പ്രായൂപൂര്‍ത്തിയാകാത്ത മക്കളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും അക്കൗണ്ട് ആരംഭിക്കാം. പങ്കാളിത്ത സ്ഥാപനങ്ങള്‍, കമ്പനികള്‍, അസോസിയേഷനുകള്‍, ട്രസ്റ്റ് എന്നിവയ്ക്കും ധൻവര്‍ഷ പദ്ധതിയില്‍ അക്കൗണ്ടെടുക്കാം.

Also Read: ഈ പൊതുമേഖലാ ബാങ്ക് സ്ഥിര നിക്ഷേപത്തിന് 8.50% പലിശ നല്‍കുന്നു; ആര്‍ക്കൊക്കെ ലഭിക്കുമെന്ന് നോക്കാംAlso Read: ഈ പൊതുമേഖലാ ബാങ്ക് സ്ഥിര നിക്ഷേപത്തിന് 8.50% പലിശ നല്‍കുന്നു; ആര്‍ക്കൊക്കെ ലഭിക്കുമെന്ന് നോക്കാം

നിക്ഷേപം, കാലാവധി

നിക്ഷേപം, കാലാവധി

500 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയാണ് മാസത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. നിക്ഷേപകന് മാസത്തില്‍ ഒന്നോ ഒന്നിലധികമോ തവണകളായി നിക്ഷേപം നടത്താന്‍ സാധിക്കും. നിശ്ചിത മാസത്തില്‍ എത്ര തവണ വേണമെങ്കിലും തവണകളായി നിക്ഷേപം നടത്താം. കാനറ ധൻവര്‍ഷ നിക്ഷേപത്തിന്റെ കുറഞ്ഞ കാലാവധി 1 വര്‍ഷമാണ്.

3 മാസത്തിന്റെ ഗുണിതങ്ങളായി പരമാവധി 10 വര്‍ഷം വരെ നിക്ഷേപിക്കാം. നിക്ഷേപത്തിന് മുകളില്‍ 90 ശതമാനം വരെ വായ്പ ലഭിക്കും. കാലാവധിക്ക് മുൻപുള്ള പിൻവലിക്കലിനോ മാസ അടവ് വൈകിയാലോ പിഴ ഇല്ലെന്നതും കാനറ ധൻവർഷ പദ്ധതിയുടെ ​ഗുണമാണ്. 

Also Read: നിക്ഷേപത്തിനൊപ്പം നികുതി ലാഭിക്കാം; ഇതാ 7 നിക്ഷേപ പദ്ധതികള്‍; ആരു തരും മികച്ച റിട്ടേണ്‍Also Read: നിക്ഷേപത്തിനൊപ്പം നികുതി ലാഭിക്കാം; ഇതാ 7 നിക്ഷേപ പദ്ധതികള്‍; ആരു തരും മികച്ച റിട്ടേണ്‍

പലിശ നിരക്ക്

പലിശ നിരക്ക്

കാനറാ ബാങ്ക് ടേം ഡെപ്പോസിറ്റ് പലിശ നിരക്ക് തന്നെയാണ് കാനറ ബാങ്ക് ധൻവര്‍ഷ നിക്ഷേപ പദ്ധതിക്കും ലഭിക്കുക.പലിശ നിരക്ക് കാലാവധി അനുസരിച്ച് 6.25 ശതമാനം മുതല്‍ 7 ശതമാനം വരെയാണ്. 180 ദിവസത്തിന് മുകളിലുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. പലിശ നിരക്ക് വിശദമായി നോക്കാം. 

Also Read: സ്വർണത്തിൽ നിക്ഷേപിക്കും മുൻപ് നികുതിയെ പറ്റി അറിഞ്ഞിരിക്കാം; കുറഞ്ഞ നികുതി ബാധ്യത എവിടെAlso Read: സ്വർണത്തിൽ നിക്ഷേപിക്കും മുൻപ് നികുതിയെ പറ്റി അറിഞ്ഞിരിക്കാം; കുറഞ്ഞ നികുതി ബാധ്യത എവിടെ

പലിശ

1 വര്‍ഷത്തേക്കുള്ള ആവര്‍ത്തന നിക്ഷേപത്തിന് പൊതുവിഭാഗത്തിന് 6.25 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 6.75 ശതമാനമാണ്. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തേക്കും ഇതേ പലിശ നിരക്കാണ് ലഭിക്കുന്നത്. 666 ദിവസത്തേക്ക് 7 ശതമാനം പൊതു വിഭാഗത്തിനും 7.50 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭിക്കും.

2 മുതല്‍ 3 വര്‍ഷത്തേക്ക് 6.25 ശതമാനവും 6.75 ശതമാനം പലിശയും ലഭിക്കും. 3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ പൊതു വിഭാഗത്തിനും 7 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭിക്കും.

കാനറ ധൻവർഷ കാൽക്കുലേറ്റർ

കാനറ ധൻവർഷ കാൽക്കുലേറ്റർ

36 മാസത്തേക്ക് 5,000 രൂപ വീതം മാസത്തിൽ ധൻവർഷ പോളിസിയിൽ നിക്ഷേപിക്കുന്നൊരാൾക്ക് 1.80 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടി വരുന്നത്. 36 മാസത്തേക്ക് പൊതുവിഭാ​ഗത്തിന് 6.50 ശതമാനം പലിശ ലഭിക്കും. ഇതുപ്രകാരം 19,121 രൂപ പലിശയായി ലഭിക്കും. കാലാവധിയിൽ 1,99,121 രൂപ ലഭിക്കും.

മുതിർന്ന പൗരന്മാർക്ക് 7 ശതമാനമാണ് പലിശ നിരക്ക്. ഇതുപ്രകാരം 5,000 രൂപ 36 മാസത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് 20,686 രൂപ പലിശയായി ലഭിക്കും. കാലാവധിയിൽ 2,00,686 രൂപ ലഭിക്കും.

Read more about: investment Canara Bank
English summary

Canara Bank Dhanvarsha RD Scheme Provide Decent Interest Rate And Flexible Monthly Payment Facility

Canara Bank Dhanvarsha RD Scheme Provide Decent Interest Rate And Flexible Monthly Payment Facility, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X