മൂന്ന് വർഷത്തിനിടെ ലക്ഷങ്ങളുണ്ടാക്കൻ വഴിയുണ്ടോ? 1 ലക്ഷത്തെ മൂന്നിരട്ടി വളർത്തിയ നിക്ഷേപമുണ്ട്; നോക്കുന്നോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിലെ റിസ്ക് തന്നെയാണ് പലരെയും നേരിട്ട് ഇക്വിറ്റിയിൽ നിക്ഷേപിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. വിപണിയുടെ ഓരോ നീക്കങ്ങളും പിന്തുടർന്ന് നിക്ഷേപ തീരുമാനങ്ങളെടുക്കാൻ സാധിക്കാത്തവരാകും ജോലിക്കാരായ നിക്ഷേപകർ. ഇവർക്ക് സഹായകമാകുന്നത് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളാണ്. വിപണിയെ പറ്റിയുടെ സൂക്ഷ്മ പഠനങ്ങളുടെ ആവശ്യമില്ലാതെ തന്നെ കുറഞ്ഞ റിസ്കിൽ ഓഹരി വിപണിയുടെ നേട്ടം കൊയ്യാൻ സാധിക്കുന്ന നിക്ഷേപമാണിത്.

കുറഞ്ഞ ചെലവില്‍ പ്രൊഫഷണലുകളാണ് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്. മ്യൂച്വൽ ഫണ്ടുകളിൽ വിവിധ സ്കീമുകളുള്ളതിനാൽ ഓരോരുത്തരുടെയും ആവശ്യങ്ങൾക്കും നഷ്ട സാധ്യതകൾക്കും അനുസൃതമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. 

സ്‌മോള്‍ കാപ് ഫണ്ട്

ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നവർ വലിയ നേട്ടം കൊയ്യുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം. ആദായം പരി​ഗണിക്കുമ്പോൾ പണപ്പെരുപ്പ ഭീഷണിയുടെ വെല്ലുവിളികള്‍ തരണം ചെയ്തു മികച്ച സമ്പാദ്യമുണ്ടാക്കാൻ ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ സഹായിക്കും.

ഇക്വിറ്റി ഫണ്ടുകൾ ദീർഘകാലത്തേക്കാണ് പരി​ഗണിക്കുന്നതെങ്കിലും ഹ്രസ്വകാലത്തേക്ക് മികച്ച പ്രകടനം നടത്തിയ ഫണ്ടുകളുമുണ്ട്. ഇത്തരത്തിലൊന്നാണ് കാനറ റൊബേക്കോ സ്‌മോള്‍ കാപ് ഫണ്ട്. മൂന്ന് വര്‍ഷത്തിനിടെ 40 ശതമാനം വളര്‍ച്ച നേടിയ ഫണ്ട് നിക്ഷേപകന് കണ്ണഞ്ചിപ്പിക്കുന്ന ആദായവും നൽകി. ഫണ്ടിന്റെ പ്രകടവും നിക്ഷേപ സാധ്യതകളും പരിശോധിക്കാം. 

ആദായ നിരക്ക്

ആദായ നിരക്ക്

എളുപ്പത്തിൽ പണമുണ്ടാക്കനുള്ള കുറുക്കു വഴികളൊന്നുമില്ല. മികച്ച നിക്ഷേപങ്ങൾ കണ്ടെത്തി നിക്ഷേപിക്കുകയെന്നതാണ് മികച്ച ഒരു മാർ​ഗം. ഇത്തരത്തിൽ കാനറ റൊബേക്കോ സ്മോൾ കാപ് ഫണ്ടിൽ കഴിഞ്ഞ 1 വര്‍ഷത്തിനിടെ നിക്ഷേപിച്ചവർക്ക് 16.90 ശതമാനം വാര്‍ഷിക ആദായം നല്‍കി.

1 ലക്ഷം രൂപയുടെ നിക്ഷേപം 1.20 ലക്ഷമാക്കി നല്‍കി. ഒരു വര്‍ഷം മുന്‍പ് 10,000 രൂപയുടെ മാസ എസ്‌ഐപി ആരംഭിച്ചൊരാള്‍ക്ക് ഈ സ്‌മോള്‍ കാപ് ഫണ്ട് 1.31 ലക്ഷം രൂപ തിരികെ നല്‍കി. 

Also Read: ''എനിക്ക് മാത്രമെന്താ ഇങ്ങനെ''; മ്യൂച്വൽ ഫണ്ടിൽ ഇപ്പോഴും നഷ്ട തീരത്തോണോ? തിരുത്തേണ്ട കാര്യങ്ങൾ നോക്കാംAlso Read: ''എനിക്ക് മാത്രമെന്താ ഇങ്ങനെ''; മ്യൂച്വൽ ഫണ്ടിൽ ഇപ്പോഴും നഷ്ട തീരത്തോണോ? തിരുത്തേണ്ട കാര്യങ്ങൾ നോക്കാം

വളര്‍ച്ച

രണ്ട് വര്‍ഷത്തിനിടെ 49.25 ശതമാനം ആദായം നല്‍കിയ ഫണ്ട്, രണ്ട് വർഷം മുൻപു് നിക്ഷേപിച്ച 1 ലക്ഷം രൂപ 2.40 ലക്ഷമാക്കി വളര്‍ത്തി. ഇക്കാലയളവിൽ ആരംഭിച്ച 10,000 രൂപയുടെ മാസ എസ്‌ഐപി വളര്‍ന്ന് 3.33 ലക്ഷം രൂപയുമായി.

ഇതേ ഫണ്ടിൽ മൂന്ന് വര്‍ഷം മുന്‍പ് നിക്ഷേപിച്ച 1 ലക്ഷം രൂപ 2.94 ലക്ഷം രൂപയാക്കി വളര്‍ന്നു. മൂന്ന് വര്‍ഷം മുന്‍പ് 10,000 രൂപയുടെ മാസ എസ്‌ഐപി ആരംഭിച്ചിരുന്നെങ്കില്‍ 6.56 ലക്ഷം രൂപ നേടാമായിരുന്നു.

നിങ്ങൾക്ക് പറ്റിയ നിക്ഷേപമോ?

നിങ്ങൾക്ക് പറ്റിയ നിക്ഷേപമോ?

നിക്ഷേപം തിരഞ്ഞെടുക്കുന്നൊരാൾക്ക് നിക്ഷേപ കാലായളവും റിസ്കും പരിശോധിക്കണം. വലിയ ആദായം പ്രതീക്ഷിക്കുന്ന നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഫണ്ടാണിത്. ഒപ്പം റിസ്കെടുക്കാനും തയ്യാറായിരിക്കണം. ഇതിന്റെ അസറ്റ് അലോക്കേഷന്‍ കാണിക്കുന്നതും ഇതാണ്.

94 ശതമാനം നിക്ഷേപവും മിഡ്കാപ്, സമോള്‍കാപ് ഓഹരികളിലാണ്. കുറഞ്ഞ നിക്ഷേപ കാലയളവായി പരി​ഗണിക്കേണ്ടത് 5 വർഷമാണ്. എസ്‌ഐപി വഴി 5 വര്‍ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നല്ല ആദായം നേടിത്തരുന്നവയാണ് ഈ ഫണ്ട്. ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടായതിനാല്‍ റിസ്‌കെടുക്കാന്‍ സാധിക്കാത്തവര്‍ നിക്ഷേപിക്കരുത്. 

Also Read: ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷ 5 ലക്ഷം രൂപ മാത്രം! നിക്ഷേപകർ വല്ലതും അറിയുന്നുണ്ടോ?Also Read: ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷ 5 ലക്ഷം രൂപ മാത്രം! നിക്ഷേപകർ വല്ലതും അറിയുന്നുണ്ടോ?

മറ്റു വിശദാംശങ്ങൾ

മറ്റു വിശദാംശങ്ങൾ

ഫിനാൻഷ്യൽ അഡ്വൈസിം​ഗ് ഏജൻസിയായ വാല്യു റിസര്‍ച്ച് 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയൊരു മ്യൂച്വല്‍ ഫണ്ടാണിത്. ഡയറക്ട് ഫണ്ടില്‍ 0.39 ശതമാനാണ് ചെലവ് അനുപാതം. കാറ്റഗറി ഏവറേജിനേക്കാള്‍ കുറവാണിത്. 24.85 രൂപയാണ് സെപ്റ്റംബര്‍ 23 പ്രകാരമുള്ള നെറ്റ് അസറ്റ് വാല്യു, 3455.06 രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. സിറ്റി യൂണിയന്‍ ബാങ്ക്, കാന്‍ഫിന്‍ ഫോമ്‌സ്, ഗ്രിന്റ്വെല്‍ നോര്‍ട്ടന്‍ എന്നിവയാണ് ഫണ്ടിന് നിക്ഷേപമുള്ള പ്രധാന ഓഹരികൾ. 

Also Read: ശ്രദ്ധ തെറ്റിയാൽ ഉപഹാരങ്ങൾ ഉപകാരമാകില്ല; സുഹൃത്തിൽ നിന്നുള്ള സമ്മാനങ്ങൾക്ക് നികുതി! എപ്പോൾ, എങ്ങനെ?Also Read: ശ്രദ്ധ തെറ്റിയാൽ ഉപഹാരങ്ങൾ ഉപകാരമാകില്ല; സുഹൃത്തിൽ നിന്നുള്ള സമ്മാനങ്ങൾക്ക് നികുതി! എപ്പോൾ, എങ്ങനെ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment mutual fund
English summary

Canara Robeco Small Cap Fund Gives High Return With In 3 Years; 1 Lakh Rs Turned Around 3 Lakhs

Canara Robeco Small Cap Fund Gives High Return With In 3 Years; 1 Lakh Rs Turned Around 3 Lakhs
Story first published: Sunday, September 25, 2022, 19:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X