ഡീമാറ്റ് അക്കൗണ്ടിനും ഡെബിറ്റ് കാർഡിനും പൂട്ട്; ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 30 നിർണായകമാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെക്നോളജിയിൽ നടക്കുന്ന അപ്ഡേറ്റുകൾ എന്ന പോലെയാണ് കാര്യങ്ങൾ. ഓരോ മാസത്തിലും സാമ്പത്തികവുമായി ബന്ധപ്പെട്ട നിയമങ്ങളും രീതികളും മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. ദൈന്യംദിന ജീവിതത്തെ ബാധിക്കുന്ന നിയമങ്ങളാണ് മാസത്തിൽ മാറി കൊണ്ടിരിക്കുന്നത്. ഡിജിറ്റൽ കാലത്ത് ഉപഭോക്താക്കളുടെ കയ്യിലെ പണത്തിന്റെ സുരക്ഷ വർധിപ്പിക്കാനുള്ളതും തട്ടിപ്പുകളെ നേരിടാനുമുള്ള മാറ്റങ്ങൾ ഒക്ടോബർ മാസത്തിൽ വരുന്നുണ്ട്.

 

പെൻഷൻകാരെ സംബന്ധിച്ചും സുപ്രധാനമായ രണ്ട് മാറ്റങ്ങൾ കടന്നു വരുന്ന മാസമാണ് ഒക്ടോബർ. ദൈന്യം ദിന ജീവിതത്തെ ബാധിക്കുന്ന ഡീമാറ്റ് അക്കൗണ്ട്, ഡെബിറ്റ് കാർഡ് എന്നിവയ്ക്ക് വരുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഡീമാറ്റ് അക്കൗണ്ട് ലോഗിൻ

ഡീമാറ്റ് അക്കൗണ്ട് ലോഗിൻ

ഓഹരി വിപണി ഇടപാടുകൾക്ക് നിക്ഷേപകർ ഉപയോ​ഗിക്കുന്ന ഡീമാറ്റ് അക്കൗണ്ടുകളുടെ സുരക്ഷയ്ക്കായി സെബിയാണ് ലോ​ഗിൻ രീതിയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഡീമാറ്റ് അക്കൗണ്ട് ഉപയോ​ഗിച്ച് ഇന്റർനെറ്റ് ബേസിഡ് ട്രെഡിം​ഗ് നടത്തുന്ന നിക്ഷേപകർക്ക് സെപ്റ്റംബർ 30 മുതൽ ടു ഫാക്ടർ വെരിഫിക്കേഷൻ നിർബന്ധമാണ്.

ആപ്പിലെ ബയോമെട്രിക്ക് ഓതന്റിക്കേഷനൊപ്പം നോളജ് ഫാക്ടർ, പോസഷൻ ഫാക്ടർ എന്നിവ കൂടി ഉപയോ​ഗിക്കണം. അക്കൗണ്ട് ഉടമകൾക്ക് മാത്രമറിയുന്ന പാസ്‍വേർഡ്, പിൻ എന്നിവയാണ് നോളജ് ഫാക്ടർ. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന , ഒടിപി, സെക്യൂരിറ്റി ടോക്കൻ എന്നിവയാണ് പൊസഷൻ ഫാക്ടർ. ബയോമെട്രിക്ക് ഓതന്റിക്കേഷൻ നടക്കാത്ത സാധിക്കാത്ത ഇടങ്ങളിൽ നോളജ്, പൊസഷൻ ഫാക്ടറുകൾ ഉപയോ​ഗിക്കാം. 

അടൽ പെൻഷൻ യോജന

അടൽ പെൻഷൻ യോജന

ധനകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ഒക്ടോബർ 1 മുതൽ ആദായ നികുതി ദായകർക്ക് അടൽ പെൻഷൻ യോജനയിൽ ചേരാൻ സാധിക്കില്ല. 1961 ലെ ആദായ നികുതി നിയമ പ്രകാരം ആദായ നികുതി അടയ്ക്കുന്നവരെയാണ് നികുതി ദായകരായി കണക്കാക്ുന്നത്.

2022 ഓക്ട്ോബർ ഒന്നിന് ശേഷം പദ്ധതിയിൽ ചേരുന്നൊരാൾ ആദായ നികുതി ദായകനാണെന്ന് കണ്ടെത്തിയാൽ അക്കൗണ്ട് അവസാനിപ്പിച്ച് അടച്ച തുക തിരികെ നൽകും. 1000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കുന്നതിനൊപ്പം ആദായ നികുതി ഇളവും അനുവദിച്ചിരുന്ന നിക്ഷേപമാണിത്. 

എൻപിഎസ് ഇ-നോമിനേഷൻ

എൻപിഎസ് ഇ-നോമിനേഷൻ

സർക്കാർ, കോർപ്പറേറ്റ് മേഖലയിലെ നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) ഉപഭോക്താക്കൾക്ക് ഇ-നോമിനേഷനിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി വരുത്തിയ മാറ്റങ്ങൾ നടപ്പിലാകുന്നതും ഒക്ടോബർ 1 മുതലാണ്. നിലവിലുള്ള എൻപിഎസ് വരിക്കാർക്ക് പ്രാൻ അക്കൗണ്ട് വഴി നോമിനേഷൻ ഭേദഗതി ചെയ്യാൻ കഴിയും. നോമിനേഷനിലെ മാറ്റങ്ങൾക്കുള്ള അപേക്ഷ എൻപിഎസ് ഉപഭോക്താക്കൾക്ക് നോഡൽ ഓഫീസർമാർ വഴിയോ പോയിന്റ് ഓഫ് പ്രെസെൻസ് കേന്ദ്രങ്ങൾ വഴിയോ നേരിട്ടെത്തിക്കാനും സാധിക്കും. 

കാർഡ് ടോക്കണൈസേഷൻ

കാർഡ് ടോക്കണൈസേഷൻ

റിസർവ് ബാങ്ക് കാർഡ് ടോക്കണൈസേഷനുള്ള അവസാന തീയതി സെപ്റ്റംബർ 30 ന് അവസാനിക്കുകയാണ്. ടോക്കണൈസ് ചെയ്യാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിച്ച് ഒക്ടോബർ 1 മുതൽ ഓൺലൈൻ ‌ഇടപാടുകൾ നടത്താൻ സാധിക്കില്ല. ഡെബ്റ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർ കാർഡ് ടോക്കണൈസേഷന് വിധേയമാക്കണം.

നേരത്തെ കാർഡ് വിവരങ്ങൾ ഇടപാട് സൗകര്യത്തിനായി ഓരോ ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിലും സേവ് ചെയ്യുന്ന രീതിയായിരുന്നു. വിവരങ്ങൾ തേഡ് പാർട്ടി ശേഖരിക്കുന്നതിലെ അപകട സാധ്യത ഒഴിവാക്കാനാണ് ടോക്കണൈസേഷ്ൻ നടത്തുന്നത്. ഇതോടെ വിവരങ്ങൾ മറ്റു വെബ്സൈറ്റിൽ സേവ് ചെയ്യുന്നില്ല.

പകരം എൻക്രിപ്റ്റഡ് ഡിജിറ്റൽ ടോക്കൺ ആണ് ഉപയോഗിക്കുക. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സുരക്ഷിതമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. സുരക്ഷയ്ക്കൊപ്പം ഇടപാടിന്റെ ഗുണനിലവാരം വർധിക്കുകയും ചെയ്യുന്നതാണ് ടോക്കണൈസേഷൻ വഴിയുള്ള ​ഗുണം.

Read more about: demat account debit card apy
English summary

Card Tokenization And Demat Account Login And Others Are The Major Financial Changes In October

Card Tokenization And Demat Account Login And Others Are The Major Financial Changes In October
Story first published: Wednesday, September 28, 2022, 7:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X