മക്കളുടെ വിദ്യാഭ്യാസ ചെലവ് ഈ പോസ്റ്റ് ഓഫീസ് പദ്ധതി നോക്കികോളും; മാസത്തിൽ 2,500 രൂപ നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കുടുംബത്തിലെ പ്രധാന ചെലവുകളാണ് മക്കളുടെ വിദ്യാഭ്യാസം. ഉന്നത പഠനം മാത്രമല്ല, സ്കൂൾ പഠനകാലവും ചെലവേറിയതാണ്. കുട്ടികളുടെ പുസ്തകം, മറ്റ് അക്കാദമിക്ക് ചെലവുകൾ, വാഹനം, ഭക്ഷണം തുടങ്ങിയ ഇതര ചെലവുകൾക്കും രക്ഷിതാക്കൾക്ക് പണം കണ്ടെത്തേണ്ടതുണ്ട്. രണ്ട് മക്കളുള്ള കുടുംബത്തിൽ ഈ ചെലവുകൾക്ക് പണം കണ്ടെത്തുക എന്നത് രക്ഷിതാക്കളെ കുഴക്കുന്ന ചോദ്യമാണ്.

 

ഇത്തരത്തിൽ മാസത്തിൽ വരുന്ന അധിക ചെലവുകളെ നേരിടാൻ സാധിക്കുന്നൊരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ് മന്ത്ലി ഇൻകം സ്കീം. സർക്കാർ സുരക്ഷയിൽ തീരെ നഷ്ട സാധ്യതയില്ലാതെ ആദായം ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ഇത്. മക്കളുടെ പേരിൽ പദ്ധതിയിൽ അക്കൗണ്ടെടുക്കുന്നൊരാൾക്ക് മാസത്തിൽ 2500 രൂപ വരെ നേടാനാകും. വിശദാംസങ്ങൾ നോക്കാം.

പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം

പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം

പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം പദ്ധതി എന്നത് മാസ വരുമാനം ഉറപ്പാക്കുന്ന നിക്ഷേപമാണ്. നിക്ഷേപിക്കുന്ന തുകയ്ക്ക് മാസത്തിൽ പലിശ വരുമാനം പദ്ധതിയിലൂടെ ലഭിക്കും. 10 വയസ് പൂർത്തിയായ ഒരു കുട്ടിക്ക് പദ്ധതിയിൽ സ്വന്തം പേരിൽ അക്കൗണ്ടെടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കായി രക്ഷിതാക്കൾക്കും പദ്ധതിയാൽ ചേരാൻ സാധിക്കും. പത്ത് വയസിന് മുകളിൽ പ്രായമുള്ള നിക്ഷേപകൻ പ്രായപൂര്‍ത്തിയായാല്‍ മാത്രമെ തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

പദ്ധതിയിൽ ചേരാൻ പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ട് ആവശ്യമാണ്. പലിശ വരുമാനം ഈ അക്കൗണ്ടിലാണ് ലഭിക്കുക. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലും അക്കൗണ്ട് തുറക്കാനാകും. 

Also Read: ഇൻഷൂറൻസ് പോളിസി തുക കൈപ്പറ്റുമ്പോൾ നികുതി നൽകേണ്ടതുണ്ടോ? ഇളവുകൾ കിട്ടുന്നത് ആർക്കൊക്കെAlso Read: ഇൻഷൂറൻസ് പോളിസി തുക കൈപ്പറ്റുമ്പോൾ നികുതി നൽകേണ്ടതുണ്ടോ? ഇളവുകൾ കിട്ടുന്നത് ആർക്കൊക്കെ

പരമാവധി നിക്ഷേപം

പരമാവധി നിക്ഷേപം

1000 രൂപ മുതൽ 4.5 ലക്ഷം രൂപ വരെയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കുക. പ്രായപൂർത്തിയായവർക്ക് വ്യക്തിഗത അക്കൗണ്ടിനൊപ്പം ജോയിന്റ് അക്കൗണ്ടോും ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടിലാണ് 4.5 ലക്ഷം രൂപയുടെ നിക്ഷേപ പരിധി വരുന്നത്. ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം വരെ നിക്ഷേപിക്കാൻ സാധിക്കും.

രണ്ട് അക്കൗണ്ടിലും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. ആയിരത്തിന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് എംഐഎസ് നിക്ഷേപത്തിന്റെ കാലാവധി. 

Also Read: ക്ഷമയാണ് ആയുധം; 10 വര്‍ഷം കൊണ്ട് 31 ലക്ഷം നേടി തന്നെ സ്‌മോള്‍കാപ് ഫണ്ടുകള്‍; ദിവസം കരുതേണ്ടത് 200 രൂപAlso Read: ക്ഷമയാണ് ആയുധം; 10 വര്‍ഷം കൊണ്ട് 31 ലക്ഷം നേടി തന്നെ സ്‌മോള്‍കാപ് ഫണ്ടുകള്‍; ദിവസം കരുതേണ്ടത് 200 രൂപ

ഭാ​ഗികമായി പിൻവലിക്കൽ

ഭാ​ഗികമായി പിൻവലിക്കൽ

മാസ ചെലവുകൾക്ക് മികച്ച അവസരം നൽകുന്ന പദ്ധതി പിൻവലിക്കാതെ തുടരുന്നതാണ് ഉത്തമം. എന്നാൽ പണം അത്യാവശ്യമായി വരുന്നവർക്ക് നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമെ പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു വര്‍ഷത്തിനും 3 വര്‍ഷത്തിനും ഇടയില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കില്‍ നിക്ഷേപത്തിൽ നിന്ന് 2 ശതമാനം കിഴിച്ച് മാത്രമാണ് അനുവദിക്കുക. 3 വര്‍ഷത്തിനും 5 വര്‍ഷത്തിനും ഇടയിലാണെങ്കില്‍ നിക്ഷേപത്തിൽ നിന്ന് 1 ശതമാനം തുക കുറയ്ക്കും. 

Also Read: നിങ്ങളുടെ മാസ ശമ്പളം എങ്ങനെ കൂട്ടാം; ശമ്പള വർധനവിനായി പ്രയോ​ഗിക്കേണ്ട പൊടിക്കൈ ഇതാAlso Read: നിങ്ങളുടെ മാസ ശമ്പളം എങ്ങനെ കൂട്ടാം; ശമ്പള വർധനവിനായി പ്രയോ​ഗിക്കേണ്ട പൊടിക്കൈ ഇതാ

മാസം എത്ര രൂപ വരും

മാസം എത്ര രൂപ വരും

10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. 2 ലക്ഷം രൂപ മക്കളുടെ പേരിൽ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 6.6 ശതമാനം വാര്‍ഷിക നിരക്ക് പ്രകാരം മാസത്തില്‍ 1,100 രൂപ പലിശയായി ലഭിക്കും.

5 വര്‍ഷത്തേക്ക് ആകെ 66,000 രൂപയാണ് പലിശയായി ലഭിക്കുക. മാസത്തില്‍ ലഭിക്കുന്ന ഈ വരുമാനം മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കാം. അക്കൗണ്ടിലെ പരമാവധി നിക്ഷേപമായ 4.5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 2,500 രൂപ ലഭിക്കും. 

Read more about: investment post office
English summary

Children Can Open Post Office MIS And Get 2,500 Rs Monthly; Can Use It For Education Purpose

Children Can Open Post Office MIS And Get 2,500 Rs Monthly; Can Use It For Education Purpose
Story first published: Wednesday, September 21, 2022, 20:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X