നിക്ഷേപം ആരംഭിക്കുകയും ഇവ കാലാവധിയോളം പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്യുന്ന ശീലമുള്ളവരാണോ? എങ്കിൽ നികുതിയുമായി ബന്ധപ്പെട്ട് അല്പം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പല നി്ക്ഷേപങ്ങൾക്കും പെൻഷൻ പദ്ധതികൾക്കും ആദായ നികുതി ഇളവുകൾ ലഭിക്കും. സെക്ഷൻ 80സി പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. എന്നാൽ നികുതി ഇളവ് നേടിയ ശേഷം പദ്ധതികൾ അവസാനിപ്പിച്ചാൽ നേടിയ ഇളവുകൾ ബൂമറാംഗ് പോലെ തിരിച്ചടിക്കും. ഇവ വിശദമായി പരിശോധിക്കാം.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം
വിരമിക്കൽ കാലത്ത് സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ പലരും സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ നിക്ഷേപിക്കാറുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം നിക്ഷേപത്തിനും ലഭിക്കും. എന്നാൽ നികുതി ഇളവ് നേടിയ ശേഷം 5 വർഷത്തിന് മുൻപ് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ അടുത്ത ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ഇളവ് നേടിയ തുക വരുമാനമായി കണക്കാക്കും.
ഇതോടൊപ്പം സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം നിക്ഷേപം നേരത്തെ പിൻവലിക്കുന്നതിന് പിഴ ചുമത്തുകയും ചെയ്യും. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്കീമിലെ നിക്ഷേപം 3 വർഷത്തിന് മുൻപ് പിൻവലിച്ചാലും ഇതേ രീതിയിലാണ് നികുതി ബാധ്യത വരുന്നത്.
ഇപിഎഫ്
ശമ്പളക്കാർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിലേക്കുള്ള വിഹിതത്തിന് നികുതി ഇളവുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെയാണ് നികുതി ഇളവ്. വിരമിക്കൽ കാല സമ്പാദ്യമായതിനാൽ ദീർഘകാല നിക്ഷേപമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വഴി ലക്ഷ്യമിടുന്നത്.
നിക്ഷേപം 5 വർഷത്തിന് മുൻപ് പിൻവലിച്ചാൽ നികുതി ഇളവുകൾ നഷ്ടമാകും. ആ വർഷത്തെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വിഹിതത്തിന് നികുതി നൽകേണ്ടി വരും. പിൻവലിക്കുന്ന തുകയ്ക്കും നികുതി നൽകേണ്ടി വരും.
ഭവന വായ്പ
ഭവന വായ്പ തിരച്ചടയ്ക്കുമ്പോൾ മുതലിന്റെ തിരിച്ചടവിന് സെക്ഷൻ 80സി പ്രകാരം നികുതി ഇളവുണ്ട്. എന്നാൽ വീട് സ്വന്തമാക്കിയത് മുതൽ 5 വർഷത്തേക്ക് വില്പന പാടില്ലെന്നൊരു നിബന്ധനയുമുണ്ട്. നിബന്ധന മറികടന്ന് വീട് വില്പന നടത്തിയാൽ മുൻ വർഷങ്ങളിൽ നേടിയ നികുതി ഇളവ് നഷ്ടമാകും. ഇവ വരുമാനമായി കണക്കാക്കി നികുതി അടയ്ക്കേണ്ടി വരും. ഇതിനൊപ്പം മൂലധനനേട്ട നികുതിയും അടയ്ക്കണം. എന്നാല്‍ സെക്ഷന്‍ 24(ബി) പ്രകാരം നേടിയ ഭവന വായ്പ ഇളവുകള്‍ നഷ്ടപ്പെടില്ല.
ഇൻഷൂറൻസ് പോളിസികൾ
ലൈഫ് ഇൻഷൂറൻസ് പോളിസികൾ ചേരുന്നവരാണെങ്കിൽ അടയ്ക്കുന്ന പ്രീമിയത്തിന് സെക്ഷൻ 80സി പ്രകാരം ആദായ നികുതി ഇളവ് നേടാൻ സാധിക്കും. ആദായ നികുതി ഇളവ് നേടിയ ശേഷം പിന്നീട് പോളിസി തിരിഞ്ഞു നോക്കാതിരിക്കുന്ന ശീലം പാടില്ല. പോളിസി പ്രീമിയം കാലാവധിയോളം തുടരേണ്ടതുണ്ട്. ഈ പ്രീമിയം തുടരാത്ത പക്ഷം നേടിയ ഇളവുകൾ തിരിച്ചെടുക്കും.
ലൈഫ് ഇൻഷൂറൻസ് പോളിസി ചേർന്ന് 2 വർഷത്തിന് ശേഷം പിൻവലിച്ചാൽ നേരത്തെ ക്ലെയിം ചെയ്ത ഇളവിന് അനുസൃതമായ തുകയ്ക്ക് പോളിസി റദ്ദാക്കിയ വർഷത്തിൽ നികുതി നൽകേണ്ടി വരും. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാനി(യുഎല്‍ഐപി) ല്‍ ചേര്‍ന്ന് 5 വര്‍ഷത്തിനുള്ളിലോ പ്രീമിയം അടവ് അവസാനിപ്പിച്ചാൽ നേരത്തെ ക്ലെയിം ചെയ്ത നികുതി ആനുകൂല്യങ്ങള്‍ തിരിച്ചെടുക്കും.
പെൻഷൻ പദ്ധതി
പെന്‍ഷന്‍ പദ്ധതികളില്‍ ചേര്‍ന്നൊരാള്‍ 2 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പദ്ധതി സറണ്ടര്‍ ചെയതാല്‍ 80സി പ്രകാരം ലഭിച്ച നികുതിയിളവ് നഷ്ടമാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ കാലയളവില്‍ മാറ്റം വരും. സെക്ഷന്‍ 80സി പ്രകാരം ചുരുങ്ങിയ കാലാവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യക്തമാക്കിയിട്ടില്ല.
അതേസമയം സെക്ഷന്‍ 80സിസിഡി പ്രകാരം പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് നികുതിയിളവ് നേടിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമെ പിന്‍മാറാന്‍ സാധിക്കുകയുള്ളൂ. മൂന്ന് വര്‍ഷത്തിന് മുന്‍പ് പിന്‍വലിച്ചാല്‍ ക്ലെയിം ചെയ്ത നികുതി ആനുകൂല്യങ്ങള്‍ നഷ്ടമാകും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-നകം പൂർത്തിയാക്കിയില്ലെങ്കിൽ പിഴ ഉറപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ



Click it and Unblock the Notifications