നികുതി നൽകാതെ കമ്പനികളുടെ ഡിവിഡന്റ് സ്വന്തമാക്കാം; നിക്ഷേപകർ ചെയ്യേണ്ടത് ഇത്രമാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ വേദാന്ത ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന്ന 17.50 രൂപ നിരക്കിലാണ് പ്രകൃതിദത്ത വിഭവങ്ങളുൾ ഖനനം ചെയ്യുന്ന വേദാദ ഡിവിഡന്റ് പ്രഖ്യാരപിച്ചത്. കമ്പനിയുടെ ഓഹരി കയ്യിലുള്ളവർക്ക് അധിക നേട്ടത്തിനുള്ള അവസരമാണ് ഡിവിഡന്റ് അഥവാ കമ്പനി ലാഭം വിഹിതം കൈമാറുന്ന അവസരങ്ങൾ.

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ നിക്ഷേപകര്‍ക്ക് അധിക വരുമാനമാണ് ലാഭ വിഹിതങ്ങൾ. എന്നാൽ ലാഭ വിഹിതങ്ങൾ ലഭിക്കുമ്പോൾ മിക്കപ്പോഴും നികുതി കിഴിച്ച ശേഷമാണ് കമ്പനികൾ തുക അനുവദിക്കുന്നത്. ഇത് പരിഹരിക്കാൻ എന്തണ് ചെയ്യേണ്ടതെന്ന് നോക്കാം.

ഡിവിഡന്റും നികുതിയും

ഡിവിഡന്റും നികുതിയും

കമ്പനികള്‍ ഓഹരി ഉടമകള്‍ക്ക് ലാഭ വിഹിതം അഥവാ ഡിവിഡന്റ് നല്‍കുന്നത് സാധാരണയാണ്. ഇന്ത്യയിലെ ആദായ നികുതി നിയമ പ്രകാരം കമ്പനി ഓഹരി ഉടമകള്‍ക്ക് ലാഭ വിഹിതം കൈമാറുമ്പോള്‍ സ്രോതസില്‍ നിന്നുള്ള നികുതി കുറച്ച ശേഷം മാത്രമെ ഡിവിഡന്റ് അനുവദിക്കാവൂ. ഡിവിഡന്റ് തുക വര്‍ഷത്തില്‍ 5,000 രൂപയില്‍ കൂടുതലാണെങ്കിലാണ് കമ്പനികൾ സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കേണ്ടത്. ഈ തുക കുറച്ചാണ് ഡിവിഡന്റ് നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുക. 

Also Read: ഒരാള്‍ക്ക് എത്ര ക്രെഡിറ്റ് കാര്‍ഡ് വരെ സ്വന്തമാക്കാം; എണ്ണം കൂടുന്നതിന് അനുസരിച്ച് ശ്രദ്ധിക്കേണ്ടത് എന്തെല്ലാംAlso Read: ഒരാള്‍ക്ക് എത്ര ക്രെഡിറ്റ് കാര്‍ഡ് വരെ സ്വന്തമാക്കാം; എണ്ണം കൂടുന്നതിന് അനുസരിച്ച് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

എത്ര ശതമാനം

എത്ര ശതമാനം

കമ്പനികൾ സ്രോതസിൽ നിന്നുള്ള നികുതിയായി 10 ശതമാനമാണ് ഡിവിഡന്റിന് മുകളിൽ ഈടാക്കുക. കോവിഡ് കാലത്ത് 2020 ഏപ്രില്‍ 14 മുതല്‍ 2021 മാര്‍ച്ച് 31 വരെ ലഭിച്ച ഡിവിഡന്റുകള്‍ക്ക് ഈടാക്കിയ ഡിവിഡന്റ് 7.5 ശതമാനമായിരുന്നു. പാന്‍ കാര്‍ഡ് നല്‍കിയില്ലെങ്കില്‍ 20 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. എന്‍ആര്‍ഐ ആണെങ്കിലും 20 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും.

ഇതേസമയം ഒരു കമ്പനിയിൽ നിന്ന് ലഭിക്കുന്ന ഡിവിഡന്റ് 5,000 രൂപയിൽ കുറവാണെങ്കിലും പലർക്കും നികുതി കുറയ്ക്കുന്നതായി കാണാറുണ്ട്. വര്‍ഷത്തില്‍ ലഭിക്കുന്ന ആകെ ഡിവിഡന്റ് 5,000 രൂപയില്‍ കൂടുതലാകുമ്പോഴാണ് ഇത്തരത്തിൽ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നത്.

എങ്ങനെ നികുതി ഒഴിവാക്കാം

എങ്ങനെ നികുതി ഒഴിവാക്കാം

വർഷത്തിൽ 5,000 രൂപയിൽ കൂടുതൽ ഡിവിഡന്റ് ലഭിച്ചാൽ നികുതി ഈടാക്കും. ഇത് ഒഴിവാക്കാനായി കമ്പനിയിൽ ഫോം സമർപ്പിച്ചാൽ മതി. വാര്‍ഷികവരുമനം 2.50 ലക്ഷത്തില്‍ കുറവും എന്നാല്‍ ഡിവിഡന്റിന് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിലാണ് ഈ സൗകര്യം ഉപയോ​ഗിക്കാനാവുക. ഇത്തരക്കാർക്ക് കമ്പനിയിൽ 15 ജി, 15 എച്ച് (60 വയസ് കഴിഞ്ഞവര്‍) ഫോം സമര്‍പ്പിച്ചാല്‍ നികുതി ഈടാക്കാതെ ഡിവിഡന്റ് ലഭിക്കും. 

Also Read: തീവണ്ടി യാത്രകളിലെ കവർച്ചകൾ 35 പൈസയ്ക്ക് ഇൻഷൂർ ചെയ്യാം; ടിക്കറ്റെടുക്കുന്നതിന് മുൻപ് ഇക്കാര്യം ശ്രദ്ധിക്കൂAlso Read: തീവണ്ടി യാത്രകളിലെ കവർച്ചകൾ 35 പൈസയ്ക്ക് ഇൻഷൂർ ചെയ്യാം; ടിക്കറ്റെടുക്കുന്നതിന് മുൻപ് ഇക്കാര്യം ശ്രദ്ധിക്കൂ

കമ്പനി വിവ

കമ്പനി രജിസ്റ്റാറിനെയോ ട്രാന്‍സ്ഫര്‍ ഏജന്റിനെയോ ഡീമാറ്റ് അക്കൗണ്ടിലോ വിവരങ്ങളുണ്ടാകും. കമ്പനി വെബ്‌സൈറ്റേല്‍ നിന്ന് ഫോം ലഭിക്കും കമ്പനി വിവരം, ഓഹരികള്‍ ഭൗതികമായാണോ ഡിപി മുഖാന്തരിമാണോ സൂക്ഷിക്കുന്നത്. ഡിപി ഐഡി, ഫോളിയോ നമ്പര്‍ എന്നിവ നല്‍കതണം. ഫോം സമര്‍പ്പിക്കുന്നതിനായി കമ്പനി നല്‍കിയ ഇ-മെയില്‍ പരിശോധിക്കണം. എല്ലാ സാമ്പത്തിക വര്‍ഷത്തിലും ഈ ഫോം സമർപ്പിക്കണം. 

Also Read: മുന്‍നിര ബാങ്കുകള്‍ സ്ഥിര നിക്ഷേപകരെ പരിഗണിക്കുന്നത് എങ്ങനെ; പലിശ നിരക്കുകള്‍ അറിയാംAlso Read: മുന്‍നിര ബാങ്കുകള്‍ സ്ഥിര നിക്ഷേപകരെ പരിഗണിക്കുന്നത് എങ്ങനെ; പലിശ നിരക്കുകള്‍ അറിയാം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണോ

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണോ

കമ്പനി സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കിയാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടി വരുമോയെന്നത് പൊതുവിലുള്ള സംശയമാണ്. ആരൊക്കെ ആദായ നികുിതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് 1961 ലെ ആദായ നകുതി നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. വാര്‍ഷിക വരുമാനം നിശ്ചിത പരിധി കടന്നവരാണ് പ്രധാനമായും റിട്ടേൺ സമർപ്പിക്കേണ്ടത്.

60 വയസ് കഴിയാത്തവര്‍ക്ക് 2.50 ലക്ഷമാണ് വരുമാന പരിധി. 80 വയസിന് താഴെയുള്ളവര്‍ക്ക് 3 ലക്ഷവും 80 വയസിന് മുകളിലുള്ളവര്‍ക്ക് 5 ലക്ഷവുമാണ്. വരുമാനം പരിധി കടന്നില്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടില്ല. സ്രോതസില്‍ നിന്നുള്ള നികുതി റീഫണ്ട് ചെയ്യാനും റിട്ടേൺ ഫയൽ ചെയ്യാം.

Read more about: income tax share
English summary

Company Share Holder Can Get Dividend By Without Deducting Tax; Here's The Way That You Should Know

Company Share Holder Can Get Dividend By Without Deducting Tax; Here's The Way That You Should Know, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X