ഓൺലൈനിൽ ഷോപ്പിം​ഗ് ഉത്സവം; 'ഇപ്പോൾ വാങ്ങി പിന്നീട് പണം നൽകാനും' അവസരം; പുലിവാലാകുമോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ പല പേരിലായി ആദായ വില്പന തുടങ്ങിയിരിക്കുകയാണ്. കൂടുതല്‍ പേരും ആശ്രയിക്കുന്ന ഫ്‌ളിപ്കാര്‍ട്ടിലെ ബിഗ്ബില്യണ്‍ ഡെയിസും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെല്ലും സെപ്റ്റംബര്‍ 23ന് ആരംഭിച്ചു കഴിഞ്ഞു. മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളും തുണിത്തരങ്ങള്‍ക്കും എന്ന് വേണ്ട വാങ്ങുന്നതെന്തിനും വിലകുറവാണ് ഇത്തരം വില്പനകളുടെ പ്രധാന ആകര്‍ഷണം. ഉത്സവ സീസണിലെ ആദായ വില്പനകൾ ഓരോ വർഷത്തിലും ഇ-കോമേഴ്സ് വെബ്സൈറ്റുകൾക്ക് കോടികളുടെ കച്ചവടമാണ് നൽകുന്നത്. 

വിലകുറവ്

ഇത്രയും വിലകുറവ് ലഭിക്കുമ്പോൾ ഒന്ന് കയറി നോക്കാനും, വില കിഴിവ് കണ്ട് വാങ്ങിയാലും തെറ്റ് പറയാൻ പറ്റില്ല. മാസ അവസാനമായതിനാല്‍ സാധനം വാങ്ങാന്‍ പണമില്ലെങ്കില്‍ വിവിധ തരത്തിലുള്ള ക്രെഡിറ്റ് സൗകര്യങ്ങള്‍ ഈ കോമേഴ്സ് സൈറ്റുകൾ സൗകര്യമൊരുക്കുന്നുണ്ട്.

ഇഎംഐ, നോ കോസ്റ്റ് ഇഎൺഐ, ബൈ നൗ പേ ലേറ്റര്‍ എന്നിങ്ങനെയുള്ള വായ്പ സൗകര്യങ്ങളാണ് ലഭ്യമാകുന്നത്. പേരിൽ ലോൺ എന്ന് കാണാനില്ലെങ്കിലും ഓരോന്നും വായ്പ രീതികൾ തന്നെയാണ്. ഇതിൽ പുതിയ ആളും അധിക പരിചയം വേണ്ടതും ബൈ നൗ പേ ലേറ്ററിനാണ്.

എന്താണ് ബൈ നൗ പേ ലേറ്റർ

എന്താണ് ബൈ നൗ പേ ലേറ്റർ

ഹ്രസ്വകാല ഫിനാന്‍സിംഗ് സംവിധാനമാണ് ബൗ നൈ പേ ലേറ്റര്‍ (ബിഎൻപിഎൽ). സാധനം വാങ്ങുകയും ഭാവിയില്‍ പണമടയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ രീതി. പലിശ രഹിതമാണെന്നതാണ് മറ്റൊരു പ്രത്യേകത. മിക്ക ബിഎൻപിഎൽ രീതികളിലും പലിശ രഹിത കാലയളവ് 15 ദിവസം മുതല്‍ 45 ദിവസം വരെയാണ്.

സാധനം വാങ്ങുന്ന സമയത്ത് ബൈ നൗ പേ ലേറ്റര്‍ സംവിധാനം നല്‍കുന്ന കമ്പനി നിങ്ങള്‍ക്കായി പണം അടയ്ക്കുകയും തീരുമാനിക്കുന്ന തീയതിക്കകം പണം തിരിച്ചടയ്ക്കുകയുമാണ് വേണ്ടത്.  

ബിഎൻപിഎൽ

ഒറ്റത്തവണയായോ നോ കോസ്റ്റ് ഇഎംഐ ആയോ പണമടയ്ക്കാം. സമയത്ത് പണമടയ്ക്കാതെ വരുമ്പോള്‍ പിഴ ഉണ്ടാകും. ഇത് നല്ലൊരു തുക കയ്യിൽ നിന്ന് പോകാനും ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും. അതിനാല്‍ തൊട്ടടുത്ത മാസം പണം അടയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ മാത്രം ബിഎൻപിഎൽ രീതി തിരഞ്ഞെടുക്കുക. 

Also Read: ഇന്ത്യൻ കമ്പനിക്ക് പേരും പ്രശസ്തിയുമില്ലെന്ന് ആമസോൺ; ട്രേഡ്മാർക്ക് കേസിൽ മുട്ടുകുത്തിച്ച് ഹാപ്പി ബെല്ലിAlso Read: ഇന്ത്യൻ കമ്പനിക്ക് പേരും പ്രശസ്തിയുമില്ലെന്ന് ആമസോൺ; ട്രേഡ്മാർക്ക് കേസിൽ മുട്ടുകുത്തിച്ച് ഹാപ്പി ബെല്ലി

സൗകര്യങ്ങൾ

സൗകര്യങ്ങൾ

നിരവധി സ്റ്റാർട്ടപ്പുകളും പേയ്മെന്റ് ആപ്പുകളും ബിഎൻപിഎൽ സൗകര്യം ഒരുക്കുന്നുണ്ട്. ഇ-കോമേഴ്സ് രം​ഗത്ത് ആമസോണും ഫ്ളിപ്കാർട്ടിനും ബിഎൻപിഎൽ സൗകര്യമുണ്ട്. പൂര്‍ണമായ ഡിജിറ്റല്‍ സൗകര്യത്തോടെ ആമസോണ്‍ പേ ലേറ്റര്‍ ഉപയോഗിക്കാം. സാധനം വാങ്ങിയതിന് തൊട്ടടുത്ത മാസമോ 3-12 മാസ ഇഎംഐയായോ പണമടയ്ക്കാം. 1,000 രൂപ വരെയുള്ള തുക അടവ് മുടങ്ങിയാല്‍ മാസത്തില്‍ 100 രൂപയും 18 ശതമാനം ജിഎസ്ടിയും പിഴയായി ഈടാക്കും.

ഫ്‌ളിപ്കാര്‍ട്ട് പേ

1000 രൂപയ്ക്ക് മകളില്‍ 200 രൂപയും ജിഎസ്ടിയുമാണ് പിഴ നിരക്ക്. ഫ്‌ളിപ്കാര്‍ട്ട് പേ ലേറ്റര്‍ ഉപയോഗിച്ച് വാങ്ങുന്നൊരാള്‍ക്ക് തൊട്ടടുത്ത മാസത്തെ ആഞ്ചാം തീയതിക്കുള്ളില്‍ പണമടയ്ക്കണം. 1,000 രൂപയുടെ അടവ് മുടങ്ങിയാല്‍ 125 രൂപയാണ് പിഴ. 2000 രൂപയ്ക്ക് 175 രൂപയും 2001-4000 വരെ 300 രൂപയുമാണ് പിഴ. 5000 രൂപയ്ക്ക് മുകളിലുള്ള തുക അടയ്ക്കാൻ വൈകിയാൽ 600 രൂപയാണ് പിഴ. 

Also Read: 'പണം നിങ്ങൾക്കായി പണമുണ്ടാക്കുന്നൊരു കാലം വരും'; ജോലിയിൽ നിന്ന് നേരത്തെ സ്വാതന്ത്ര്യം നേടാം; വഴികളറിയാംAlso Read: 'പണം നിങ്ങൾക്കായി പണമുണ്ടാക്കുന്നൊരു കാലം വരും'; ജോലിയിൽ നിന്ന് നേരത്തെ സ്വാതന്ത്ര്യം നേടാം; വഴികളറിയാം

പോരായ്മകൾ

പോരായ്മകൾ

ഇത്തരം സൗകര്യങ്ങളുടെ പ്രധാന പോരായ്മ ആവശ്യമുള്ളതിനേക്കാൾ വാങ്ങാൻ പ്രേരിപ്പിക്കും എന്നത്. കയ്യിലെ ബജറ്റിനേക്കാൾ ചെലവാക്കാൻ സാധിക്കുമെന്നതിനാൽ ആവേശകരമായ വാങ്ങലുകളിലേക്ക് പോയേക്കാം. ഇതോടൊപ്പം തിരിച്ചടവ് മുടങ്ങിയാൽ പിഴയ്ക്കൊപ്പം ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ഭാവിയിലെ വലിയ വായ്പകളെ ബാധിക്കും. 

Also Read: ഓരോ 2 വർഷത്തിലും നിക്ഷേപം ഇരട്ടിയാക്കുന്നു; അടുത്ത കാലത്തായി മിന്നുന്ന പ്രകടനം; 2022 ൽ നോക്കാം ഈ ഫണ്ടുകൾAlso Read: ഓരോ 2 വർഷത്തിലും നിക്ഷേപം ഇരട്ടിയാക്കുന്നു; അടുത്ത കാലത്തായി മിന്നുന്ന പ്രകടനം; 2022 ൽ നോക്കാം ഈ ഫണ്ടുകൾ

നോ കോസ്റ്റ് ഇഎംഐ

രൊക്കം പണമടച്ച് സാധാനം വാങ്ങാൻ സാധിക്കാത്തവർ ഉപയോ​ഗിക്കുന്ന രീതിയാണ് ഇഎംഐ. ഇതിനൊപ്പം വരുന്ന നോ കോസ്റ്റ് ഇഎംഐയെ പരിചയപ്പെടാം. മുഴുവൻ തുകയ്ക്ക് പകരം മാസത്തിൽ തവണകളായി പണമടച്ചാല്‍ മതിയാകും. തുടക്കത്തില്‍ വലിയ തുക അടയ്‌ക്കേണ്ടി ആവശ്യം വരുന്നില്ലാ എന്നതും ഗുണമാണ്.

എന്നാല്‍ പേര് സൂചിപ്പിക്കുന്നത് പോലെ ചെലവ് രഹിതമല്ല ഈ നോ കോസ്റ്റ് ഇഎംഐ. ഇവ ചെലവ് രഹിതമല്ലെന്ന് 2013 ൽ റിസർവ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2013 ല്‍ റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പ്രകാരം ചെലവ് രഹിത ഇഎംഐ കൾ സത്യമല്ലെന്നും പലിശ മറച്ചു വെച്ച് പ്രോസസിംഗ് ഫീ ആയും മറ്റും ഉപഭോക്താവിൽ നിന്ന് പലിശ ഈടാക്കുന്നതായും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു.

Read more about: flipkart amazon
English summary

Credit Facility Such As BNPL And No Cost EMI Are Really Interest Free Or Not; Here's The Details

Credit Facility Such As BNPL And No Cost EMI Are Really Interest Free Or Not; Here's The Details
Story first published: Saturday, September 24, 2022, 18:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X