കയ്യിലുള്ള അധിക തുക സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കുന്നിടമാണ് സേവിംഗ്സ് അക്കൗണ്ടുകള്‍. ആവശ്യ സമയത്ത് സുഖകരമായി പിന്‍വലിക്കാന്‍ സാധിക്കുന്നതിനൊപ്പം അക്കൗണ്ടിലുള്ള പണത്തിന് പലിശ ലഭിക്കുകയും ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ കാലത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക എന്നത് എളുപ്പമുള്ള ജോലിയിയതിനാല് ഒരാള്‍ക്ക് തന്നെ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകള്‍ ഇന്ന് സര്‍വ സാധാരണമാണ്.
പല ചെലവുകൾക്കുള്ള തുക വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റുന്നവരുണ്ട്. എല്ലാ അക്കൗണ്ടുകളും പാൻ കാർഡുമായി ബന്ധിപ്പിച്ചതിനാൽ എല്ലാ അക്കൗണ്ടിലെയും തുക ആദായ നികുതി വകുപ്പിന് കൃത്യമായി വിലയിരുത്താനാകും.
സേവിംഗ്സ് അക്കൗണ്ടിന് മിനിമം ബാലൻസ് ആവശ്യമാണെന്ന് ഉപയോഗിക്കുന്ന എല്ലവർക്കുമറിയാം. എന്നാൽ അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കുന്ന തുകയ്ക്ക് പരിധിയുണ്ടോ, 5 ലക്ഷത്തിൽ കൂടുതൽ തുക സേവിംഗ്സ് അക്കൗണ്ടിലുള്ളൊരാൾ നികുതി നൽകേണ്ടി വരുമോ തുടങ്ങി നിരവധി സംശയങ്ങൾ അക്കൗണ്ട് ഉടമകൾ പങ്കുവെയ്ക്കുന്നുണ്ട്. ഇതിന് ഉത്തരാണ് ഈ ലേഖനം തേടുന്നത്.
സേവിംഗ്സ് അക്കൗണ്ടും പരിധിയും
സേവിംഗ്സ് അക്കൗണ്ടില്‍ തുക സൂക്ഷിക്കുന്നത് സംബന്ധിച്ച് യാതൊരു നിയന്ത്രണങ്ങളുമില്ല. അക്കൗണ്ടില്‍ നിശ്ചിത തുക സൂക്ഷിക്കുന്നത് സംബന്ധിച്ച് ആദായ നികുതി നിയമത്തിലെ ബാങ്കിംഗ് റഗുലേഷന് നിയമത്തിലോ പ്രത്യേക പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല.
ബാങ്കുകള്‍ക്ക് അനുസരിച്ച് മിനിമം ബാലന്‍സ് സൂക്ഷിക്കുന്നതിന് പ്രത്യേകം ചട്ടങ്ങളുണ്ട്. ബാങ്കുകള്‍ അനുസരിച്ച് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് വ്യത്യസ്ത തുക പിഴ ഈടാക്കും. ബാങ്കില്‍ സൂക്ഷിക്കുന്ന പണത്തിന്റെ പരിധി അനുസരിച്ച് ബാങ്കിന് നികുതി നല്‍കേണ്ടതില്ല.
സേവിംഗ്സ് അക്കൗണ്ടും നികുതിയും
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ വരുമാനം നികുതി നൽകേണ്ടൊരു വരുമാനമാണ്. സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിലേക്ക് ചേര്‍ക്കുകയും മൊത്തം വരുമാനത്തിന് അനുസൃതമായ ടാക്സ് ബ്രാക്കറ്റ് അനുസരിച്ച് നികുതി ചുമത്തുകയുമാണ് ചെയ്യുക. എന്നാൽ വ്യക്തിഗത നികുതി ദായകര്‍ക്ക് സേവിംഗ്സ് അക്കൗണ്ടിലെ പലിശയ്ക്ക് ആദായ നികുതി നിയമത്തില്‍ നിന്ന് ഇളവ് നേടാൻ സാധിക്കും.
നികുതിയും ഇളവുകളും
സേവിംഗ്സ് അക്കൗണ്ടിലെ പലിശ വരുമാനത്തില്‍ നിന്ന് 10,000 രൂപ വരെ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ടിടഎ പ്രകാരമാണ് ഈ ഇളവ്. വ്യക്തിഗത നികുതി ദായകർക്കും ഹിന്ദു അഭിവക്ത കുടുംബത്തിനുമാണ് ഈ ഇളവ് ലഭിക്കുക.
10,000രൂപയില്‍ കുറവാണെങ്കില്‍ നികുതി അടയ്ക്കേണ്ടതില്ല. 60 വയസ് കഴിഞ്ഞ നികുതിദായകര്‍ക്ക് സെക്ഷന്‍ 80ടിടിബി പ്രകാരം 50,000 രൂപയുടെ ഇളവ് ലഭിക്കും. സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് അടക്കമുള്ള പലിശ വരുമാനത്തിന് ഈ സെക്ഷൻ പ്രകാരം ഇളവ് നേടാം.
നികുതി റിട്ടേൺ
മുകളിൽ പറഞ്ഞ ഇളവുകൾ ക്ലെയിം ചെയ്തതിന് ശേഷം മൊത്തം വരുമാനവും അടിസ്ഥാന പരിധി കവിയുന്നുവെങ്കില്‍ ആദായ നികുതി റിട്ടേൺ ഫയല്‍ ചെയ്യണം. ബാധകമായ സ്ലാബില്‍ നികുതി അടയ്ക്കേണ്ടി വന്നേക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സേവിംഗ് ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്ന പലിശയ്ക്ക് ബാങ്കുകള്‍ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നില്ലാ എന്നതാണ്.
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ശ്രദ്ധിക്കാൻ
സേവിംഗ്സ് അക്കൗണ്ട് ഉപയോഗിച്ച് വലിയ തുകയുടെ ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപമായോ പിന്വലിക്കാലായോ കറന്റ് അക്കൗണ്ട് ഉടമ 50 ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ ഇടപാട് നടത്തിയാലോ, സേവിംഗ്സ് അക്കൗണ്ടില്‍ 10 ലക്ഷത്തിന്റെ ഇടപാട് നടത്തിയാലോ അക്കൗണ്ട് വിവരങ്ങൾ ബാങ്ക് ആദായ നികുതി വകുപ്പിനെ അറിയിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
