ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷ 5 ലക്ഷം രൂപ മാത്രം! നിക്ഷേപകർ വല്ലതും അറിയുന്നുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് നിക്ഷേപങ്ങളുടെ കാര്യത്തിൽ പൂർണ സുരക്ഷിതത്വമെന്നാണ് വെപ്പ്. നിക്ഷേപത്തിനൊപ്പം പലിശയും ചേർത്ത് കാലാവധിയിൽ ലഭിക്കുമെന്നതിനാൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കാണ് കൂടുതൽ സുരക്ഷിതത്വമെന്നാണ് ചിന്തിച്ചിരിക്കുന്നത്. ഇവിടെയാണ് പ്രശ്നം. പലിശയും നിക്ഷേപവും ലഭിക്കുമെങ്കിലും ബാങ്ക് നഷ്ടത്തിലേക്ക് പോയാൽ എന്ത് ചെയ്യുമെന്നതാണ് ചോദ്യം. ഇത്തരത്തിൽ ബാങ്കുകൾ തകരുന്ന നിരവധി ഉദാഹരണങ്ങൾ ഇന്ന് ഉണ്ടാകുന്നുണ്ട്.

 

ഡിഐസിജിസി

സഹകരണ സൊസൈറ്റികളല്ലാതെ ബാങ്കുകളുടെ തകർച്ച നോക്കിയാൽ കേരളത്തിൽ കുറവാണ്. എന്നാൽ ഈയിടെ ഓഗസ്റ്റിൽ തൊടുപുഴ അർബൻ കോപ്പറേറ്റീവ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചിരുന്നു. ഇത്തരത്തിൽ റിസർവ് ബാങ്ക് ലൈൻസ് റദ്ദാക്കുകയോ പ്രവർത്തനം മരവിപ്പിക്കുകയോ ചെയ്താൽ പ്രതിസന്ധിയിലാവുന്നത് നിക്ഷേപകരാണ്.

ഇവിടെ നിക്ഷേപകരെ സഹായിക്കാനുള്ള സ്ഥാപനമാണ് റിസർവ് ബാങ്കിന്റെ സബ്സിഡിയറി സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി). അതായത് ബാങ്ക് പൊളിഞ്ഞാൽ നിക്ഷേപകന്റെ പണം ഈ സ്ഥാപനം തിരികെ നൽകുമെന്നർഥം.

ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഢ് ക്രെഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷൻ

ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഢ് ക്രെഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷൻ

റിസര്‍വ് ബാങ്ക് ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കിയാല്‍ നിക്ഷേപം സ്വീകരിക്കുക, നിക്ഷേപം തിരിച്ചു നല്‍കുക തുടങ്ങിയ ബാങ്കിംഗ് ബിസിനസ് നടത്താന്‍ ബാങ്കിന് സാധിക്കില്ല. പിന്നെ ആരാണ് നിക്ഷേപകന്റെ പണം തിരികെ നല്‍കുക എന്നതാണ് ചോദ്യം. റുപ്പീ കോപ്പറേറ്റീവ് ബാങ്കിന്റെ ലിക്വുഡേഷനുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് 2022 ആഗസ്റ്റ് 10ന് പുറത്തിറക്കിയ കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ വഹിക്കും എന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. 

എവിടെ കിട്ടും ഇൻഷൂറൻസ്

എവിടെ കിട്ടും ഇൻഷൂറൻസ്

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്ക്, വിദേശ ബാങ്ക് തുടങ്ങി എല്ലാ ബാങ്കുകൾക്കും ഇൻഷൂറൻസ് സേവനം ലഭിക്കും. 12 പൊതുമഖലാ ബാങ്ക്, 21 സ്വകാര്യ ബാങ്ക്, 45 വി​ദേശ ബാങ്ക്, 12 സ്മോൾ ഫിനാൻസ് ബാങ്ക്, 6 പേയ്മെന്റ് ബാങ്ക്, 43 റീജിയണൽ റൂറൾ ബാങ്ക്, 2 ലോക്കൽ ഏരിയ ബാങ്ക്, 33 സംസ്ഥാന സഹകരണ ബാങ്ക്, 353 ജില്ല സഹകരണ ബാങ്ക്, 1509 അർബൻ കോപ്പറേറ്റീവ് ബാങ്ക് എന്നിവയ്ക്ക് ഡിഐസിജിസി ഇൻഷൂറൻസുണ്ട്.

ബാങ്ക് അല്ലാത്തതിനാൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഈ ഇൻഷൂറൻസിന് അവകാശമുണ്ടായിരിക്കില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും ഡിഐസിജിസി ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ തുടര്‍ച്ചയായ മൂന്ന തവണകളായി പ്രീമിയം അടവ് മുടയ്ക്കുന്ന ബാങ്കിന്റെ ഇന്‍ഷൂറന്‍സ് കവറേജ് ഡിഐസിജിസി റദ്ദാക്കും. ഇക്കാര്യം ഡിഐസിജിസി പത്രപരസ്യം വഴി പൊതുജനങ്ങളെ അറിയിക്കും.

എല്ലാ അക്കൗണ്ടിനും പരിരക്ഷ

എല്ലാ അക്കൗണ്ടിനും പരിരക്ഷ

ബാങ്കിലെ എല്ലാ നിക്ഷേപങ്ങള്‍ക്കും ഡിഐസിജിസി ഇന്‍ഷൂറന്‍സ് ഉണ്ട്. സേവിംഗ്‌സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം, കറന്റ് അക്കൗണ്ട് എന്നിവയിലെ പണത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. എന്നാൽ ബാങ്കിൽ സൂക്ഷിക്കുന്ന വിദേശ സര്‍ക്കാറുകളുടെ നിക്ഷേപങ്ങള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിക്ഷേപങ്ങള്‍, മറ്റു ബാങ്കുകളുടെ നിക്ഷേപങ്ങള്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, സംസ്ഥാന ലാന്‍ഡ് ഡെവലപ്‌മെന്റ് ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിവരുടെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല. 

പരിരക്ഷ എങ്ങനെ

പരിരക്ഷ എങ്ങനെ

ബാങ്ക് പരാജയപ്പെടുമ്പോഴോ, തകരുമ്പോഴോ ആണ് ഇന്‍ഷൂറന്‍സ് തുക ലഭിക്കുക. നിക്ഷേപവും പലിശയും ചേരുന്ന തുക 5 ലക്ഷം വരെ. പരമാവധി 5 ലക്ഷം രൂപ വരെയാണ് ഇന്‍ഷൂറന്‍ ലഭിക്കുക. 4,50,000 രൂപ നിക്ഷേപിച്ചയാൾക്ക് 4,000 രൂപ പലിശ ലഭിച്ചാല്‍ മുഴുവൻ തുകയും തിരികെ ലഭിക്കും. 5 ലക്ഷം രൂപ നിക്ഷേപിച്ചയാള്‍ക്ക് പലിശയായി 7,000 രൂപ ലഭിച്ചെങ്കിൽ ഇൻഷൂറൻസ് ലഭിക്കുമ്പോൾ 5 ലക്ഷം രൂപ മാത്രമാണ് ലഭിക്കുക.

ഒരാള്‍ ഒന്നോ ഒന്നിലധികമോ അക്കൗണ്ട് ഒന്നോ അതിലധികം ശാഖകളില്‍ എടുത്താലും എല്ലാ അക്കൗണ്ടിലെ തുകയ്ക്കും കൂടി 5 ലക്ഷം മാത്രമെ ബാധകമാവുകയുള്ളൂ. മറ്റു ബാങ്കുകളിലെ അക്കൗണ്ടുകളാണെങ്കിൽ പ്രത്യേകം ഇൻഷൂറൻസ് ലഭിക്കും.

പണം ലഭിക്കുന്നത് എങ്ങനെ

പണം ലഭിക്കുന്നത് എങ്ങനെ

ഒരു ബാങ്ക് ലിക്വിഡേഷനിലേക്ക് പോകുകയാണെങ്കി രണ്ട് മാസത്തിനുള്ളില്‍ ഓരോ നിക്ഷേപകന്റെയും ക്ലെയിം തുക അഞ്ച് ലക്ഷം രൂപ വരെ ഡിഐസിജിസി നൽകും. നിക്ഷേപകരുമായി ഡിഐസിജിസി നേരിട്ട് ബന്ധപ്പെടില്ല. ലിക്വിഡേറ്റ് ചെയ്യപ്പെട്ട ബാങ്ക് നിക്ഷേപകരുടെ വിവരങ്ങൾ
ഡിഐസിജിസിയ്ക്ക് നല്‍കുകയാണ് വേണ്ടത്. ഇവ പരിശോധിച്ച ശേഷം ബാങ്കിനി് പണം നൽകും. ബാങ്കാണ് ഉപഭോക്താക്കൾ്ക്ക വിതരണം ചെയ്യേണ്ടത്. ബാങ്ക മറ്റൊരു ബാങ്കുമായി ലയിച്ചാൽ തുക ആ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യും.

Read more about: investment bank
English summary

Deposit Insurance And Credit Guarantee Corporation Protecting Bank Deposits Up To 5 Lakhs; Details

Deposit Insurance And Credit Guarantee Corporation Protecting Bank Deposits Up To 5 Lakhs; Details
Story first published: Sunday, September 25, 2022, 15:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X