യുപിഐ സിമ്പിളാണ്, പക്ഷെ..?; ഇടപാടുകൾക്ക് ആദായ നികുതി ബാധകമാകുന്നുണ്ട്; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചാൽ സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിയാൽ ബില്ലടയ്ക്കാൻ ഇന്ന് ആരും പണം കയിൽ കൊണ്ട് നടക്കുന്ന ശീലമില്ല. ഡിജിറ്റൽ പേയ്‌മെന്റിന്റെ കാലത്ത് സ്കാൻ ആൻഡ് പേ എന്നതാണ് ശീലം. കോവിഡ് വന്നതോടെ ഡിജിറ്റൽ പെയ്‌മെന്റുകൾ സജീവമായി.

 

ബാങ്കുകൾ പണം പിൻവലിക്കലിനും എടിഎം ഇടപാടുകൾക്കും സൗജന്യ പരിധിയും ചാർജുകളും കൊണ്ടു വന്നതും ഇ- വാലറ്റുകളും യുപിഐ ഇടപാടുകളും എളുപ്പത്തിൽ ജനകീയമായി. ബാങ്ക് ഇടപാടുകൾക്ക് ചാർജ് ഇടക്കുമ്പോൾ സൗജന്യമായി എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന കറൻസി രഹിത ഇടപാടുകളാണ് യുപിഐ. 

യുപിഐ ഇടപാടുകൾ

സൗജന്യം എന്നത് തന്നെയാണ് യുപിഐ ഇടപാടുകൾ വർധിക്കാനുള്ള കാരണം. സെപ്റ്റംബർ മാസത്തിൽ 678 കോടി യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. 11.16 ലക്ഷം കോടി രൂപയാണ് യുപിഐ വഴി വിനിമയം ചെയ്തത്. ഓ​ഗസ്റ്റിൽ ഇത് 10.73 കോടിയായിരുന്നു. കൂടുതൽ ഉപഭോക്താക്കളെ എത്തിക്കാൻ ആപ്പുകൾ നൽകുന്ന വൗച്ചറുകളും ആകർഷണീയമാണ്.

എന്നാൽ ഇതിലുപരി യുപിഐയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. ആദായ നികുതി നിയമപ്രകാരം ശമ്പളം, മറ്റു സ്രോതസിൽ നിന്നുളള വരുമാനം, മൂലധന നേട്ടം എന്നിവ ആദായ നികുതി റിട്ടേണിൽ സൂചിപ്പിക്കേണ്ടത് നിർബന്ധമാണ്. ഇതോടൊപ്പം യുപിഐ വഴി സ്വീകരിക്കുന്ന പണവും ആദായ നികുതി റിട്ടേണിൽ കാണിക്കണം എന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

Also Read: സ്ഥിര നിക്ഷേപകർക്ക് ആഘോഷരാവ്; പലിശയിൽ എസ്ബിഐയെ വെല്ലുന്ന 2 പോസ്റ്റ് ഓഫീസ് പദ്ധതികൾ; നോക്കുന്നോAlso Read: സ്ഥിര നിക്ഷേപകർക്ക് ആഘോഷരാവ്; പലിശയിൽ എസ്ബിഐയെ വെല്ലുന്ന 2 പോസ്റ്റ് ഓഫീസ് പദ്ധതികൾ; നോക്കുന്നോ

യുപിഐ

യുപിഐ

2016 ൽ നാഷണല്‍ പെയ്‌മെ്ന്റ് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ പേയമെന്റ് സംവിധാനമാണ് യുണിഫൈഡ് പെയ്‌മെന്റ ഇന്റര്‍ഫേസ്. എളുപ്പത്തില്‍ ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റമാണ് യുപിഐ യുടെ വിജയം. പണമയക്കുന്നതിനായി വെര്‍ച്വല്‍ പെയ്‌മെന്റ് അഡ്രസ് (വിപിഎ) ആണ് ആവശ്യമായി വരുന്നത്. ഒരു യുപിഐ ആപ്പില്‍ തന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ച് ഇടപാട് നടത്താം. 

Also Read: യുപിഐ ഇടപാടിന് പരിധിയുണ്ടോ? എസ്ബിഐ, എച്ച്ഡിഎഫ്സി ഉപഭോക്താക്കൾക്ക് എത്ര തുകയുടെ ഇടപാട് നടത്താംAlso Read: യുപിഐ ഇടപാടിന് പരിധിയുണ്ടോ? എസ്ബിഐ, എച്ച്ഡിഎഫ്സി ഉപഭോക്താക്കൾക്ക് എത്ര തുകയുടെ ഇടപാട് നടത്താം

ആദായ നികുതി

ആദായ നികുതി

യുപിഐ ഇടപാട് വഴി സ്വീകരിക്കുന്ന തുകയും ആദായ നികുതി നിയമപ്രകാരം നികുതി നൽകണം. യുപിഐ ആപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യാഷ് ബാക്ക് റീവാർഡുകളുടെ കാർ ഇത്തരം ഇടടപാടുകൾളെ ആകർഷിക്കുന്ന ഘടകം. ഇത്തരത്തിൽ ലഭിക്കുന്ന റിവാർഡുകൾ നേരെ ബാങ്ക് അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ്‌ ചെയ്യപ്പെടുന്നത്. ഇതിനാൽ ഇവയ്ക്ക് നികുതി നൽകേണ്ടി വരും.

സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന റിവാർഡുകൾ 50,000 രൂപ കടന്നാൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 56(2) പ്രകാരം നികുതി നൽകേണ്ടി വരും. മറ്റു സ്രോതസിൽ നിന്നുള്ള വരുമാനം എന്ന ഗണത്തിൽപ്പെടുത്തിയാണ് നികുതി കണക്കാക്കുക. 

Also Read: കെഎസ്എഫ്ഇ ചിട്ടി തരും പലിശ രഹിത വായ്പ; ചിട്ടിയിൽ ചേർന്നവർ അറിഞ്ഞില്ലേ ഈ വഴിAlso Read: കെഎസ്എഫ്ഇ ചിട്ടി തരും പലിശ രഹിത വായ്പ; ചിട്ടിയിൽ ചേർന്നവർ അറിഞ്ഞില്ലേ ഈ വഴി

യുപിഐ ഇട‌പാട് പരിധി

യുപിഐ ഇട‌പാട് പരിധി

യുപിഐ ഇടപാടുകൾക്ക് 1 ലക്ഷം എന്ന പരിധി വെച്ചിട്ടുണ്ട്. ഈ പരിധി കടന്നുള്ള ഇടപാടുകൾക്ക് നികുതി ബാധകമാകും. ജീവനക്കാർക്ക് കമ്പനികൾ 5,000 രൂപയിൽ കൂടുതൽ തുകയുടെ ഗിഫ്റ്റ് വൗച്ചറുകൾ യുപിഐ വഴി നൽകിയാൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 3(7) (iv) പ്രകാരം നികുതി ഈടാക്കും.

കുടുംബങ്ങളിൽ നിന്നോ സുഹൃത്തുകളിൽ നിന്നോ ലഭിക്കുന്ന 50,000 രൂപയിൽ കൂടുതൽ വില വരുന്ന വൗച്ചറുകളും ആദായ നികുതി ഈടാക്കും. യുപിഐ ഇടപാടുകളോകെ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നിണ്ടോ എന്ന് തോന്നലുണ്ടെങ്കിൽ എല്ല ഇലക്ട്രോണിക് ഇടപാടുകളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിനെ പറ്റി അറിഞ്ഞില്ലെങ്കിലും ഇടപാടുകൾ നടത്തുന്നവർ ആദായ നികുതി അടക്കേണ്ടി വന്നേക്കാം.

Read more about: income tax upi
English summary

Did You Know Income Tax Is Applicable If You Pay Above UPI Transaction Limit; Details | പരിധി കഴിഞ്ഞുള്ള യുപിഐ ഇടപാടുകൾക്ക് ആദായ നികുതി ബാധകമാണ്

Did You Know Income Tax Is Applicable If You Pay Above UPI Transaction Limit; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X