ട്രെയിന്‍ കൂടുതല്‍ സുഖകരമാക്കാം; ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് ബെര്‍ത്ത് റൂള്‍ അറിഞ്ഞിരിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര മാര്‍ഗങ്ങളിലൊന്ന് തീവണ്ടി യാത്ര തന്നെയാണ്. ഓരോ യാത്രക്കാര്‍ക്കും മുടക്കാൻ സാധിക്കുന്ന തുകയ്ക്ക് അനുസൃതമായി റെയില്‍വെയിലെ വിവിധ കോച്ചുകളിലും വിവിധ ബെര്‍ത്തുകളിലും യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാം. ഇതിന് ഉയർന്ന നിരക്കിൽ എസി 3ടെയർ, 2ടെയർ, 1 ക്ലാസ് എസി എന്നീ കോച്ചുകളിൽ വിവിധ സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭിക്കും.

ഓരോരുത്തരുടെയും യാത്ര സൗകര്യം അനുസരിച്ച് വേണ്ട ബെർത്തുകളും തിരഞ്ഞെടുക്കാൻ സാധിക്കും. ലോവർ, മിഡിൽ അപ്പർ, സൈഡ് ലോവർ, സൈഡ് അപ്പർ തുടങ്ങി 5 ഓപ്ഷനുകൾ ട്രെയിൻ ടിക്കറ്റ് ബുക്കെ ചെയ്യുമ്പോൾ ലഭിക്കുന്നുണ്ട്. ഇതിൽ ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചുള്ള ടിക്കറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. ഇതോടൊപ്പം സുഖമമായ യാത്ര സൗകര്യത്തിന് വേണ്ടി റെയില്‍വെ സീറ്റ് ബെര്‍ത്ത് എന്നിവ സംബന്ധിച്ച ബെര്‍ത്ത് റൂള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ നോക്കാം. 

 

ബെർത്തും സമയവും

ബെർത്തും സമയവും

രാത്രിയോ പകലെന്നോ വ്യത്യാസമില്ലാതെ ട്രെയിനില്‍ കയറിയ ഉടന്‍ തന്നെ യാത്രക്കാര്‍ ബെർത്ത കയ്യടക്കുന്ന രീതി കാണാറുണ്ട്. മിഡിൽ ബെർത്ത് ലഭിച്ചവർ ഉറക്കം ആരംഭിച്ചാൽ ലോവര്‍ ബെര്‍ത്തിലുള്ളവർക്ക് ഇരിക്കാൻ സാധിക്കില്ല. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാവം സുഖമായി ഇരിക്കാന്‍ അനുവദിക്കാത്തതിനും ബെർത്തിൽ ഉറങ്ങാൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

റെയില്‍വെയുടെ സര്‍ക്കുലര്‍ പ്രകാരം റിസര്‍വ് ചെയ്ത ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ ഉറങ്ങാനുള്ള സമയം രാത്രി 10 മണി മുതല്‍ 6 മണി വരെയാണ്. മറ്റു യാത്രക്കാര്‍ക്ക് ബാക്കി സമയങ്ങളില്‍ ഇരിക്കാനുള്ള സൗകര്യം ചെയ്തു നല്‍കേണ്ടതുണ്ട്. 

Also Read: വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി തീവണ്ടിയില്‍ യാത്ര ചെയ്യാം; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍Also Read: വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി തീവണ്ടിയില്‍ യാത്ര ചെയ്യാം; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഉച്ചത്തിലുള്ള സംസാരം

ഉച്ചത്തിലുള്ള സംസാരം

തീവണ്ടിയിൽ കൂട്ടമായി യാത്ര ചെയ്യുന്നവർ സംസാരിച്ചും പാട്ടുപാടിയും സമയം ചെലവാക്കുന്നത് കാണാറുണ്ട്. പല തരം യാത്രക്കാർ ട്രെയിനിൽ സഞ്ചരിക്കുന്നതിനാൽ എല്ലാവർക്കും ഇത്തരം രീതിയുായി ഒത്തു പോകണമെന്നില്ല. ട്രെയിനില്‍ ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്നതിനും ഫോണില്‍ സംസാരിക്കുന്നതിനും ബെർത്തിലെ സമയ പരിധി ബാധകമാണ്. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ഇയര്‍ഫോണില്ലാതെ ഫോണില്‍ സംസാരിക്കുന്നതും പാട്ട് കേള്‍ക്കുന്നതും അനുവദനീയമല്ല.

ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് നിയമം കൊണ്ടുവന്നത്. ഇത് സംബന്ധിച്ച് പരാതിയുള്ളവർക്ക് ടിടിഇമാര്‍ക്കോ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കോ പരാതി നൽകാം. 

Also Read:റിസർവ് ചെയ്ത ടിക്കറ്റ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്യാം; റദ്ദാക്കുന്നതിനുള്ള പിഴ ഒഴിവാക്കാംAlso Read:റിസർവ് ചെയ്ത ടിക്കറ്റ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്യാം; റദ്ദാക്കുന്നതിനുള്ള പിഴ ഒഴിവാക്കാം

മുതിർന്ന പൗരന്മാർക്ക് ലോവർ ബെർത്ത്

മുതിർന്ന പൗരന്മാർക്ക് ലോവർ ബെർത്ത്

മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിനില്‍ ലോവര്‍ ബര്‍ത്ത് ലഭിക്കും. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ചോയിസ് നല്‍കിയിയില്ലെങ്കില്‍ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം ഔട്ടോമേറ്റിക്കായി ലോവര്‍ ബര്‍ത്താണ് അനുവദിക്കുക. ബെര്‍ത്തുകലുടെ ലഭ്യത അനുസരിച്ചാണ് ഇത്.

ഉറങ്ങാന്‍ സൗകര്യമുള്ള എല്ലാ തീവണ്ടികളിലും മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേത ലോവര്‍ ബെര്‍ത്ത് ക്വാട്ടയുണ്ട്. സ്ലീപ്പര്‍ ക്ലാസില്‍ 6 ബെര്‍ത്തുകളും എസി ക്ലാസുകളില്‍ 3 ബെര്‍ത്തുകളും മാറ്റിവെയ്ക്കാറുണ്ട്. ​ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കും. 

Also Read: സ്ലീപ്പര്‍ ടിക്കറ്റിന്റെ നിരക്കില്‍ തീവണ്ടിയില്‍ എസിയില്‍ യാത്ര ചെയ്യാം; എങ്ങനെ എന്ന് നോക്കാംAlso Read: സ്ലീപ്പര്‍ ടിക്കറ്റിന്റെ നിരക്കില്‍ തീവണ്ടിയില്‍ എസിയില്‍ യാത്ര ചെയ്യാം; എങ്ങനെ എന്ന് നോക്കാം

ചങ്ങല വലിച്ചാൽ കുടുങ്ങും

ചങ്ങല വലിച്ചാൽ കുടുങ്ങും

അപ്പർ ബെർത്താണ് ലഭിച്ചതെങ്കിൽ തൊട്ടടുത്ത് അപായ ചങ്ങല കാണും. യാതൊരു കാരണവുമില്ലാതെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് നിയമപരമായ കുറ്റമാണെന്ന് യാത്രക്കാർ അറിഞ്ഞിരിക്കണം. സഹയാത്രികർക്ക് ട്രെയിനില്‍ അപകടം സംഭവിക്കുകയോ അല്ലെങ്കില്‍ മറ്റ് അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ മാത്രമേ ട്രെയിനില്‍ ചങ്ങല വലിക്കാന്‍ അനുവദിക്കൂ. ഓടുന്ന ട്രെയിനില്‍ ചങ്ങല വലിക്കുന്നതിന് ശക്തമായ കാരണം ഉണ്ടായിരിക്കണം.

Read more about: irctc railway
English summary

Did You Know The Rules Regarding Railway Berth; Know It Before Your Next Journey; Here's Details

Did You Know The Rules Regarding Railway Berth; Know It Before Your Next Journey; Here's Details, Read In Malayalam
Story first published: Tuesday, December 27, 2022, 18:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X