ആഘോഷ വേളകളില്‍ പരസ്പര സമ്മാനങ്ങള്‍ നല്‍കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ഇവയുടെ മൂല്യം പരിധി കടക്കുകയോ ആദായ നികുതി റിട്ടേണില്‍ ഉള്‍പ്പെടുത്താതിരുന്നാലോ ആവശ്യ സമയത്ത് പാന്‍ വിവരങ്ങള്‍ നല്‍കാതിരുന്നാലോ ആദായ നികുതി നോട്ടീസ് തേടിയെത്താം. ഇതോടൊപ്പം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിശ്ചിത ഇടപാടുകള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന നിയമവുമുണ്ട്.
ആദായ നികുതി വകുപ്പ് നടപ്പാക്കിയ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളെ നിരീക്ഷിക്കുന്നുണ്ട. സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷനിലെ വിവരങ്ങളും ആദായ നികുതി റിട്ടേണിലെ വിവരങ്ങളും ചേരാത്ത പക്ഷവും ആദായ നികുതി നോട്ടീസ് ലഭിക്കാം. ഇതോടൊപ്പം താഴെ പറയുന്ന ഇടപാടുകളും ആദായ നികുതി നോട്ടീസ് ക്ഷണിച്ചു വരുത്തും.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം
ഇന്നത്തെ കാലത്ത് സാധാരണയാണ് ക്രെഡിറ്റ് കാർഡുകൾ. വലിയ ഓഫറുകൾ ഉള്ളതിനാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെലവുകൾ നടത്തുന്നവർ ധാരാളമാണ്. 1 ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്‍ പണമായി അടച്ചാലോ 10 ലക്ഷത്തിന് മുകളിലുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്‍ ചെക്ക്, ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവ വഴി അടച്ചാലോ കാര്‍ഡ് അനുവദിച്ച് ബാങ്ക് ഈ ഇടപാട് ആദായ നികുതി വകുപ്പിനെ അറിയിക്കും.
Also Read: സഹകരണ വായ്പ തിരിച്ചടവിന് 3 ലക്ഷം വരെ ഇളവ് ലഭിക്കും! എങ്ങനെ ആനുകൂല്യം നേടാം; വിശദാംശങ്ങൾ

കറന്‍സി ഇടപാടുകള്‍
കള്ളപ്പണ ഇടപാടുകള്‍ ഇല്ലാതാക്കാന്‍ ആദായ നികുതി വകുപ്പ് കറന്‍സ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ച് ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ക്ക് കറന്‍സ് ഉപയോഗിക്കുന്നതിന് പരിധിയുണ്ട്. ഇതിനാല്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനുള്ള കറന്‍സി ഇടപാടുകള്‍ നിശ്ചിത പരിധി കവിയുകയാണെങ്കില്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ ഫോം 61എ യില്‍ സൂചിപ്പിക്കണം. ആദായ നികുതി റിട്ടേണുമായി ഫോം 61എ ഒത്തുപോകുന്നില്ലെങ്കില്‍ ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിക്കും.
Also Read: എടിഎമ്മിൽ കാർഡ് മറന്നു വെച്ചാൽ പല വഴിക്ക് പണി കിട്ടും; പണം നഷ്ടപ്പെടുമോ? ശ്രദ്ധിക്കാം

ബാങ്ക് ഇടപാട്
സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപമായോ പിന്‍വലിക്കാലായോ കറന്റ് അക്കൗണ്ട് ഉടമ 50 ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ ഇടപാട് നടത്തിയാലോ, സേവിംഗ്‌സ് അക്കൗണ്ടില്‍ 10 ലക്ഷത്തിന്റെ ഇടപാച് നടത്തിയാലോ ബാങ്ക് ആദായ നികുതി വകുപ്പിനെ അറിയിക്കണം.

വസ്തു ഇടപാട്
വ്‌സ്തുവിന്റെ ഉടമസ്ഥാവകാശം കൈമാറണമെങ്കില്‍ ഇന്ത്യന്‍ രജിസ്‌ട്രേഷന്‍ ആക്ട് 1908 പ്രകാരം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഈ ഇടപാട് 30 ലക്ഷം എന്ന പരിധി കടന്നാല്‍ രജിസ്ട്രാര്‍ ഇടപാട് വിവരങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കും. ഇതിനാല്‍ ആദായ നികുതി റിട്ടേണില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം.
ഫോറെക്‌സ് ഇടപാടുകള്‍
വിദേശ കറന്‍സി വില്പന നടത്തുക, വിദേശ കറന്‍സി വഴി ട്രാവലേഴ്‌സ് ചെക്ക്, ബാങ്ക് കാര്‍ഡ്, ഡ്രാഫ്റ്റ എന്നിവ ഉപയോഗിച്ച് ചെലവുകള്‍ നടത്തുക തുടങ്ങിയ ഇടപാടുകളും ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യേണം്ടതുണ്ട്. ഇവയുടെ പരിധിയും 10 ലക്ഷമാണ്.

ഓഹരി/ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍
നിക്ഷേപകരുടെ ശ്രദ്ധ പതിയേണ്ട ഇടമാണിത്. ഒരു കമ്പനിയുടെ ഓഹരി വാങ്ങാനായി ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ തുക ചെലവാക്കുന്നവരുടെ വിവരങ്ങള്‍ കൈമാറാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. മ്യൂച്വല്‍ ഫണ്ട്, ബോണ്ട്, കടപ്പത്രങ്ങള്‍ എന്നിവയിലെ നിക്ഷേപത്തിനും 10 ലക്ഷമാണ് പരിധി. അസ്റ്റ് മാനേജ്മെന്റ് കമ്പനികളും നിക്ഷേപത്തിന്റെ വിവരങ്ങൾ ആദായ നികുതി വകുപ്പിനെ അറിയിക്കണം.