ഓഹരി വിപണി നിക്ഷേപങ്ങളെ കണ്ണും പൂട്ടി എതിർക്കുന്നവരുണ്ടാകും. മറ്റു ചിലർക്ക് ഓഹരി വിപണി നിക്ഷേപങ്ങളിലെ നഷ്ട സാധ്യതയാണ് പ്രശ്നം. ഇവർക്ക് ദീർഘകാല നിക്ഷേപം നടത്തി നേട്ടം കൊയ്യാൻ മ്യൂച്വൽ ഫണ്ടുകളെ തിരഞ്ഞെടുക്കാം. ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം ദീര്‍ഘകാലത്തേക്കാണെങ്കില്‍ വലിയ നേട്ടം തരുന്നതാണ് വിപണിയിലെ അനുഭവം.
വ്യത്യസ്ത മേഖലകളിലെ വ്യത്യസ്ത കമ്പനികളില്‍ നിക്ഷേപിക്കുന്നതിനാല്‍ നഷ്ട സാധ്യതയും കുറയ്ക്കുന്നു. ഇത്തരത്തിൽ അഞ്ച് വർഷം കൊണ്ട് നിക്ഷേപിച്ച തുക ഇരട്ടിയാക്കി നൽകിയ ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ടിനെയാണ് ചുവടെ വിശദീകരിക്കുന്നത്.
ക്വാന്‍ഡ് ടാക്‌സ് പ്ലാന്‍
2013 ജനുവരി ഒന്നിനാണ് ക്വാൻഡ് മ്യൂച്വൽ ഫണ്ട് ഹൗസിൽ നിന്ന് ക്വാന്‍ഡ് ടാക്‌സ് പ്ലാന്‍ അവതരിപ്പിച്ചത്. വാല്യു റിസര്‍ച്ച് 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ ഫണ്ടാണിത്. ഇഎൽഎസ്എസ് വിഭാഗത്തിൽപ്പെടുന്ന ഫണ്ടിന് മൂന്ന് വര്‍ഷം ലോക്ഇന്‍ പിരിയഡ് ഉണ്ട്. 2022 ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം 1370.2 കോടി രൂപയാണ് ക്വാന്‍ഡ് ടാക്‌സ് പ്ലാന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങളുടെ വിപണി മൂല്യം.
2022 ഓഗസ്റ്റ് 5 പ്രകാരം ക്വാന്‍ഡ് ടാക്‌സ് പ്ലാന്‍ ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 245.92 രൂപയാണ്. 0.57 ശതമാനമാണ് ഫണ്ട് കൈകാര്യം ചെയ്യാനായി (എക്സ്പെൻസ് നിരക്ക്) അസറ്റ് മാനേജ്‌മെന്റ് കമ്പനി ഈടാക്കുന്ന ചാര്‍ജ്. മറ്റു ഇഎല്‍എസ്എസ് ഫണ്ടുകളെ അപേക്ഷിച്ച് എക്സ്പെൻസ് നിരക്ക് ക്വാൻഡ് ടാക്സ് പ്ലാനിൽ കുറവാണ്. റിസ്‌ക് അഡ്ജസ്റ്റഡ് പ്രകടനം സൂചിപ്പിക്കുന്ന ഷാര്‍പ്പ് റേഷ്യോ ക്വാന്‍ഡ് ടാക്‌സ് പ്ലാന്‍ 1.24 ശതമാനമാണ്. ഈ വിഭാഗത്തില്‍ ശരാശരി ഷാര്‍പ്പ് റേഷ്യോ 0.75 ശതമാനമാണ്.
ആദായം
ഒരു വർഷത്തിനിടെ 10.44 ശതമാനം ആദായം നൽകിയ ഫണ്ടാണ് ക്വാൻഡ് ടാക്സ് പ്ലാൻ ഡയറക്ട് പ്ലാൻ. ഫണ്ടിന്റെ തുടക്കം മുതൽ പ്രതിവർഷം ശരാശരി 21.14% ആദായം ഫണ്ട് നൽകുന്നുണ്ട്.
3 വര്‍ഷം മുന്‍പ് 10,000 രൂപയുടെ മാസ എസ്‌ഐപി വഴി നിക്ഷേപം തുടങ്ങിയൊരാള്‍ക്ക് 6.44 ലക്ഷം രൂപയാണ് ഫണ്ട് തിരിച്ചു നൽകിയത്. 40.94 ശതമാനമാണ് വാര്‍ഷിക ആദായ നിരക്ക്. 5 വര്‍ഷം മുന്‍പ് 10,000 രൂപയുടെ മാസ എസ്‌ഐപി വഴി നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് 12.80 ലക്ഷം രൂപ ഫണ്ട് നല്‍കി. 5 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയായി. 22.49 ശതമാനമാണ് വാർഷിക ആദായം.
പോർട്ട്ഫോളിയോ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, ഐസിഐസിഐ ബാങ്ക്, പതഞ്ജലി ഫുഡ്‌സ്, അദാനി എന്റര്‍പ്രൈസ് ലിമിറ്റഡ് എന്നിവയാണ് ഫണ്ടിന് നിക്ഷേപമുള്ള പ്രധാന കമ്പനികള്‍. 99.34 ശതമാനം നിക്ഷേപവും ഇന്ത്യന്‍ ഓഹരികളിലാണ്.
64.07 ശതമാനം ലാര്‍ജ് കാപ് ഓഹരികളിലും 22.69 ശതമാനം മിഡ് കാപ് ഓഹരികളിലും 12.58 ശതമാനം സ്‌മോള്‍ കാപ് ഓഹരികളിലുമാണ് ക്വാൻഡ് ടാക്സ് പ്ലാൻ ഫണ്ടിന്റെ നിക്ഷേപം.
ആദായ നികുതിയിളവ്
മ്യൂച്വല്‍ ഫണ്ടുകളില്‍ ആദായ നികുതിയിള് ലഭിക്കുന്ന ഏക ഫണ്ടാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം മ്യൂച്വൽ ഫണ്ടുകൾ. സാമ്പത്തിക വർഷത്തില്‍ ഇഎല്‍എസ്എസ് ഫണ്ടുകളില്‍ നടത്തുന്ന നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവുണ്ട്. ഇഎല്‍എസ്എസ് ഫണ്ടിലെ നിക്ഷേപത്തിന് 3 വര്‍ഷത്തെ ലോക്ഇന്‍ പിരിയഡുണ്ട്. അതായത്. മൂന്ന വർഷത്തിന് ശേഷം മാത്രമെ യൂണിറ്റുകൾ വില്പന നടത്താൻ സാധിക്കുകയുള്ളൂ.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചൽ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
