അംഗങ്ങളുടെ എണ്ണവും ഇടപാട് തുകയും കണക്കാകുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിജന്റ് ഫണ്ട്. ഏകദേശം 6 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ഇപിഎഫ് ഓര്ഗനൈസേഷന് കൈകാര്യം ചെയ്യുന്നുണ്ട്. വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപമായാണ് പലരും ഇപിഎഫിനെ കാണുന്നത്.
ജോലിക്കാലത്ത് വിഹിതം അടച്ച ശേഷമാണ് ശമ്പളം അനുവദിക്കുക. ഇതിനാൽ മുടങ്ങാതെ നിക്ഷേപിക്കാനും വിരമിക്കുന്ന സമയത്ത് നല്ലൊരു തുക സമ്പാദിക്കാനും സാധിക്കും. ഇതോടൊപ്പം 7 ലക്ഷത്തിന്റെ അധിക നേട്ടവും ഇപിഎഫ് വരിക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഇത് എങ്ങനെയാണെന്ന് നോക്കാം.
ഇപിഎഫിൽ ചേരാനുള്ള യോഗ്യത
ശമ്പളക്കാർക്കായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. 15,000 രൂപയിൽ കൂടുതൽ തുക ശമ്പളമുള്ള തൊഴിലാളികൾക്കാണ് ഇപിഎഫിന് യോഗ്യത. അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ചേര്‍ത്ത തുകയുടെ 12 ശതമാനാണ് തൊഴിലാളി ഇപിഎഫിലേക്ക് മാറ്റേണ്ടത്. ഇതിന് തുല്യമായ തുക തൊഴിലുടമയും ഇപിഎഫിലേക്ക് അടക്കണം. തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം ഇംപ്ലോയീസ് പെന്ഷന് സ്കീമിലേക്ക് പോകും. ബാക്കി തുകയാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റുക.
പലിശ നിരക്ക്
നിലവില്‍ 8.1 ശതമാനം പലിശ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് ലഭിക്കും. തൊഴിലാളിൽ നിന്ന് സ്വരൂപിക്കുന്ന പണം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇക്വിറ്റിയിലും നിക്ഷേപിച്ചാണ് പലിശ നല്‍കുന്നത്. 85 ശതമാനം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ബാക്കി വരുന്ന 15 ശതമാനം ഇക്വിറ്റിയിലുമാണ് നിക്ഷേപിക്കുന്നത്.
നികുതി
വിരമിക്കൽ കാലത്തേക്കുള്ള നിക്ഷേപമായതിനാൽ കാലാവധിക്ക് മുൻപുള്ള പിൻവലിക്കലുകൾക്ക് നിയന്ത്രണമുണ്ട്. ഇപിഎഫ് വരിക്കാരന്റെ ചികിത്സയ്ക്കോ ഭവന വായ്പ തിരിച്ചടവിനായോ ഇപിഎഫ് നിക്ഷേപം കാലാവധിക്ക് മുൻപ് പിന്‍വലിക്കാൻ സാധിക്കും. ഇപിഎഫിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവുണ്ട്. കാലാവധിയിൽ പിൻവലിക്കുന്ന തുകയും ആദായ നികുതി രഹിതമാണ്. എന്നാല്‍ 5 വര്‍ഷത്തിന് മുൻുപ് നിക്ഷേപം പിന്‍വലിച്ചാല്‍ നികുതി അടക്കേണ്ടി വരും.
7 ലക്ഷത്തിന്റെ നേട്ടം
ഇപിഎഫ് വരിക്കാര്‍ക്ക് ലഭിക്കുന്ന സൗജന്യ ലൈഫ് ഇന്‍ഷൂറന്‍സാണ് 7 ലക്ഷം രൂപയുടേത്. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് സ്കീം വഴിയാണ് ഇപിഎഫ് വരിക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. ലൈഫ് കവര്‍ കണക്കാക്കുന്നത് തൊഴിലാളിയുടെ അവസാന സാലറി അടിസ്ഥാനപ്പെടുത്തിയാണ്.
പരമാവധി 7 ലക്ഷം രൂപയാണ് ഇൻഷൂറൻസ് നൽകുക. ചുരുങ്ങിയ തുക 2.50 ലക്ഷം രൂപയാണ്. മരണപ്പെട്ട ഇപിഎഫ് വരിക്കാരന് തുടര്‍ച്ചയായ 12 മാസം വിഹിതം അടച്ചാല്‍ ഇന്‍ഷൂറന്‍സിന് അര്‍ഹതയുണ്ട്.
ഇൻഷൂറൻസ് ലഭിക്കുന്നത്
ഇപിഎഫ് വരിക്കാരൻ മരണപ്പെട്ടാൽ മരണാനുകൂല്യമായാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. വരിക്കാരന്റെ മരണ ശേഷം ഇപിഎഫ് തുകയോടൊപ്പം എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് തുക കൂടി രജിസ്ട്രേഡ് നോമിക്ക് ലഭിക്കും. ഇപിഎഫ് സ്കീമില്‍ രജിസ്റ്റര്‍ ചെയ്ത നോമിനി തന്നെയാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് സ്കീമിലെയും നോമിനിയായി കണക്കാക്കുന്നത്.
നേരിട്ട് നോമിനിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അുവദിക്കുക. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് സ്കീമിലേക്ക് തൊഴിലാളി വിഹിതം അടയ്ക്കേണ്ടതില്ല. തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ 0.50 ശതമാനം മാസത്തിൽ തൊഴിലുടമയാണ് പ്രീമിയം അടയ്ക്കേണ്ടത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
