ആദായ നികുതി റിട്ടേൺ പോലും സമർപ്പിക്കേണ്ട! 60 വയസ് കഴിഞ്ഞവർക്കുള്ള ആദായ നികുതി ഇളവുകൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

60 വയസു കഴിഞ്ഞവരാണെങ്കില്‍ സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുമെന്ന കാര്യം പലര്‍ക്കും അറിയാവുന്നതാണ്. ഇതുപോലെ നിരവധി ഇളവുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി വകുപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ സാധാരണയുള്ള ഇളവുകള്‍ തന്നെ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് കണക്ക്.

 

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള ഇളവുകള്‍ പകുതിയിലധികം മുതിര്‍ന്ന പൗരന്മാരും ഉപയോഗിക്കുന്നില്ല. 80ഡി വകുപ്പ് പരമാവധി ഉപയോഗിക്കുന്നത് വെറും 7 ശതമാനമാണ്. ഇങ്ങനെയാണെങ്കിലും നിരവധി ഇളവുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.

ആരാണ് മുതിര്‍ന്ന പൗരന്മാര്‍

ആരാണ് മുതിര്‍ന്ന പൗരന്മാര്‍

മുതിര്‍ന്ന പൗരന്മാരാകണമെങ്കില്‍ 60 വയസ് കഴിയണമെന്നാണ് ആദായ നികുതി നിയമം പറയുന്നത്. ഇവരുടെ പ്രായം 80 വയസിന് മുകളില്‍ കൂടാനും പാടില്ല. 80 വയസ് പൂര്‍ത്തിയായവരാണെങ്കില്‍ സൂപ്പര്‍ സീനിയര്‍ സിറ്റിസണായി പരിഗണിക്കും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സൂപ്പര്‍ സീനിയർ സിറ്റിസണായി പരിഗണിക്കുന്നത് 1943 ഏപ്രില്‍ 1 ന് മുന്‍പ് ജനിച്ചവരെയാണ്. 1943 ഏപ്രില്‍ രണ്ടിനും 1963 ഏപ്രില്‍ 1നും ഇടയില്‍ ജനിച്ചവരെയാണ് മുതിര്‍ന്ന പൗരന്മാരായി കണക്കാക്കുന്നത്. 

Also Read: സ്ഥിര നിക്ഷേപമിട്ടാൽ ലൈഫ് ഇൻഷൂറൻസ് ഫ്രീ! ഇരട്ട നേട്ടം ലഭിക്കാൻ എച്ച്ഡിഎഫ്സി ബാങ്ക് നിക്ഷേപംAlso Read: സ്ഥിര നിക്ഷേപമിട്ടാൽ ലൈഫ് ഇൻഷൂറൻസ് ഫ്രീ! ഇരട്ട നേട്ടം ലഭിക്കാൻ എച്ച്ഡിഎഫ്സി ബാങ്ക് നിക്ഷേപം

സെക്ഷന്‍ 80ഡിഡിബി

സെക്ഷന്‍ 80ഡിഡിബി

മുതിര്‍ന്ന പൗരന്മാരുടെയോ ആശ്രിതരായ ബന്ധുക്കളുടെയോ ചികിത്സ ചെലവുകള്‍ക്ക് സെക്ഷന്‍ 80ഡിഡിബി പ്രകാരം ഇളവ് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 1 ലക്ഷം രൂപവരെയാണ് ആദായ നികുതി ഇളവ് ലഭിക്കുക. പൊതുവിഭാഗത്തിന് ഇത് 40,000 രൂപയാണ്. 

Also Read: പ്രായം 45 കഴിഞ്ഞില്ലെങ്കിൽ ദിവസം 95 രൂപ നീക്കിവെച്ചോളൂ; 14 ലക്ഷം തരും പോസ്റ്റ് ഓഫീസ്Also Read: പ്രായം 45 കഴിഞ്ഞില്ലെങ്കിൽ ദിവസം 95 രൂപ നീക്കിവെച്ചോളൂ; 14 ലക്ഷം തരും പോസ്റ്റ് ഓഫീസ്

സെക്ഷന്‍ 80ഡി

സെക്ഷന്‍ 80ഡി

മെഡിക്കല്‍ ഇന്‍ഷൂറന്‍ പ്രീമിയത്തിന് ലഭിക്കുന്ന ഇളവുകളാണ് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ഡി പറയുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം തുകയില്‍ 50,000 രൂപയ്ക്ക് വരെ ആദായ നികുതി ഇളവ് ലഭിക്കും. 60 കഴിഞ്ഞൊരാളുടെ രക്ഷിതാക്കളുടെ പേരിലുള്ള ഇന്‍ഷൂറന്‍സിന് പ്രത്യേകം 50,000 രൂപയുടെ ഇളവും ലഭിക്കും. 

Also Read: എടിഎമ്മിൽ കാർഡ് മറന്നു വെച്ചാൽ പല വഴിക്ക് പണി കിട്ടും; പണം നഷ്ടപ്പെടുമോ? ശ്രദ്ധിക്കാംAlso Read: എടിഎമ്മിൽ കാർഡ് മറന്നു വെച്ചാൽ പല വഴിക്ക് പണി കിട്ടും; പണം നഷ്ടപ്പെടുമോ? ശ്രദ്ധിക്കാം

80ടിടിബി

80ടിടിബി

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ടിടിബി നിക്ഷേപങ്ങളിലെ പലിശ വരുമാനത്തില്‍ നിന്നുള്ള ഇളവുകളെ പറ്റിയാണ് സൂചിപ്പിക്കുന്നത്. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പലിശ വരുമാനം സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപ വരെ നികുതി ബാധകമായിരിക്കില്ല. സേവിംഗ്‌സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവയ്ക്ക് ഈ പരിധി ബാധകമാണ്.

സെക്ഷന്‍ 194എ

സ്രോതസില്‍ നിന്നുള്ള നികുതി സംബന്ധിച്ചാണ് സെക്ഷന്‍ 194എ വ്യക്തമാക്കുന്നത്. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പലിശ വരുമാനം സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപ വരെയാണെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കില്ല.

സെക്ഷന്‍ 194 പി

സെക്ഷന്‍ 194 പി

അസസ്‌മെന്റ് ഇയറില്‍ പ്രായം 75 വയസിനേക്കാള്‍ കൂടുതലാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുണ്ട്. ഇതിന് ചില നിബന്ധനകളുണ്ട്. പെന്‍ഷവനും പലിശ വരുമാനവും മാത്രം വാങ്ങുന്നവരാണെങ്കിലാണ് ഈ ആനുകൂല്യം ഉപയോഗിക്കാന്‍ സാധിക്കുക. ഇത് സംബന്ധിച്ച 12ബിബിഎ ഫോം പെന്‍ഷന്‍, പലിശ വാങ്ങുന്ന ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മതിയാകും.

സെക്ഷൻ 208

ഒരു വ്യക്തിയുടെ നികുതി ബാധ്യത 10,000 രൂപയില്‍ കൂടുതലായി കണക്കാക്കിയാല്‍ അഡ്വാന്‍സ് ടാക്‌സ് അടക്കണം എന്നതാണ് ആദായ നികുതി നിയമം സെക്ഷൻ 208ൽ പറയുന്നത്. എന്നാൽ മുതിർന്ന പൗരന്മാരെ അഡ്വാൻസ് ടാക്സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിസിനസ് വരുമാനം ഇല്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ അഡ്വാന്‍സ് ടാക്‌സ് അടക്കേണ്ടതില്ല.

Read more about: income tax
English summary

Exemption From Filing ITR; Did You Know What Are The Exemptions To Senior Citizens From IT Department

Exemption From Filing ITR; Did You Know What Are The Exemptions To Senior Citizens From IT Department, Read In Malayalam
Story first published: Monday, November 7, 2022, 18:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X