നെഫ്‌റ്റോ, ആര്‍ടിജിഎസോ, ഐഎംപിഎസോ? പണമിടപാടുകള്‍ക്ക് ഇവയില്‍ ഏത് തിരഞ്ഞെടുക്കും? പ്രത്യേകതകള്‍ അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈനായി പണം കൈമാറ്റം ചെയ്യുന്നത് ഇന്ന് ഒട്ടും പ്രത്യേകതയില്ലാത്ത ഒരു സാധാരണ കാര്യമാണ്. ഇതിനായി പല മാര്‍ഗങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്), റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), ഇമ്മീഡിയറ്റ് പെയ്‌മെന്റ് സര്‍വീസസ് (ഐഎംപിഎസ്) എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. ഇവയുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 
നെഫ്‌റ്റോ, ആര്‍ടിജിഎസോ, ഐഎംപിഎസോ? പണമിടപാടുകള്‍ക്ക് ഇവയില്‍ ഏത് തിരഞ്ഞെടുക്കും?

നെഫ്റ്റ്

24x7 സമയത്തും ലഭ്യമായ സേവനമാണ് നെഫ്റ്റ്. അര മണിക്കൂര്‍ സമയത്തെ ബാച്ചുകളാണ് ഇതുവഴി ഇടാപാടുകള്‍ നടക്കുന്നത്. നെഫ്റ്റ് വഴി അയക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. ഓരോ ബാങ്കുകള്‍ക്കുമനുസരിച്ച് പരമാവധി തുകയും വ്യത്യാസപ്പെട്ടിരിക്കും. നെഫ്റ്റ് വഴി പണം കൈമാറുന്നതിനായി അയയ്ക്കുന്ന ആളുടേയും പണം സ്വീകരിക്കുന്ന ആളുടേയും പേര്, ബാങ്കിന്റെ പേര്്, അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി നമ്പര്‍ എന്നിവ ആവശ്യമാണ്.

ആര്‍ടിജിഎസ്

ആര്‍ടിജിഎസ് രീതിയില്‍ ഒരു സമയം പരമാവധി 2 ലക്ഷം രൂപയാണ് കൈമാറാന്‍ സാധിക്കുക. ഒരു ഇടപാടിന് ശേഷം അടുത്ത ഇടപാട് അത്തരം ക്രമത്തിലാണ് ആര്‍ടിജിഎസില്‍ ഇടപാടുകള്‍ നടക്കുന്നത്. ഇതുവഴി അയയ്ക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല.

യുപിഐ

നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) നയങ്ങള്‍ അനുസരിച്ച് യുപിഐ ഇടപാടുകള്‍ക്കുള്ള പരമാവധി തുക 1 ലക്ഷം രൂപയാണ്. യുപിഐ ഇടപാടുകള്‍ക്ക് ഒരു ദിവസം വിവിധ ബാങ്കുകള്‍ നിശ്ചയിച്ചിരിക്കുന്ന പരമാവധി തുകയും 1 ലക്ഷം രൂപയാണ്. പല ഇടപാടുകള്‍ വഴിയായാലും ഒരു ദിവസം 1 ലക്ഷം രൂപയ്ക്ക് മേലെയുള്ള തുക ഇതുവഴി കൈമാറാന്‍ സാധിക്കുകയില്ല.

യുപിഐ, നെഫ്റ്റ്, ആര്‍ടിജിഎസ് എന്നീ ഇടപാടുകള്‍ക്ക് പ്രാഥമികമായി രണ്ട് പ്രധാന വ്യത്യാസങ്ങളാണുള്ളത്. ഒരാള്‍ക്ക് കൈമാറാന്‍ സാധിക്കുന്ന തുകയുടെ അളവാണ് അതില്‍ ആദ്യത്തേത്. 2 ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയാണ് മിക്ക ബാങ്കുകളും നെഫ്റ്റ്, ആര്‍ടിജിഎസ് വഴി അയയ്ക്കുവാന്‍ സാധിക്കുന്നത്. രണ്ടാമത്തെ വ്യത്യാസം ഇടപാടിനായി എടുക്കുന്ന സമയമാണ്. യുപിഐയില്‍ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഇടപാട് പൂര്‍ത്തിയാകും. ആര്‍ടിജിഎസില്‍ ചുരുങ്ങിയത് അര മണിക്കൂര്‍ സമയം ആവശ്യമാണ്. നെഫ്റ്റില്‍ ബാച്ചുകളായാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ സമയം ഇടപാടുകള്‍ക്കായി ആവശ്യമാണ്.

Read more about: payment
English summary

features of NEFT,RTGS, UPI ; Explained in detail

features of NEFT,RTGS, UPI ; Explained in detail
Story first published: Thursday, April 22, 2021, 17:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X