യുദ്ധം വന്നാലും പണപ്പെരുപ്പമായാലും കട്ടയ്ക്ക് പിടിച്ചു നില്‍ക്കും; സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ കാരണമുണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമ്പരാഗതമായി ഇന്ത്യന്‍ കുടുംബങ്ങളുടെ ആദ്യ നിക്ഷേപങ്ങളിലൊന്നാണ് സ്വര്‍ണം. കയ്യില്‍ പണം വരുന്നതിന് അുസരിച്ചും അക്ഷയ ത്രിതീയ, ദീപാവലി പോലുള്ള അവസരങ്ങളിലും സ്വര്‍ണം വാങ്ങുന്നത് പൊതുവെ കൂടുലാണ്. ആഭരണങ്ങള്‍ക്കപ്പുറം സുരക്ഷിത ആസ്തി എന്ന നിലയിലും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. നിക്ഷേപത്തിനൊപ്പം ആഘോഷ വേളകളില്‍ ആഭരണമായി ഉപയോഗിക്കാനും വരും തലമുറയിലേക്ക് കൈമാറ്റം ചെയ്യാനും സ്വര്‍ണത്തിനാകുന്നു.

ഇന്ന് ആഭരണങ്ങള്‍ക്ക് പകരം പുതിയ നിക്ഷേപ സാധ്യതകളായ ഡിജിറ്റല്‍ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട് തുടങ്ങിയ മാര്‍ഗങ്ങള്‍ വഴിയാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്. മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് പ്രതിസന്ധി ഘട്ടത്തിലും മികച്ച പ്രകടനം നടത്താനുള്ള ശേഷി സ്വര്‍ണത്തിനുണ്ട്. ഇതിനാലാണ് ഓരോരുത്തരുടെയും പോര്‍ട്ട്‌ഫോളിയോയില്‍ സ്വര്‍ണം വേണമെന്ന് പറയുന്നത്.

സ്വര്‍ണത്തിന്റെ പ്രകടനം

സ്വര്‍ണത്തിന്റെ പ്രകടനം

പണപ്പെരുപ്പത്തിനെതിരെ മികച്ച നിക്ഷേപമാണ് സ്വര്‍ണം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ സ്വര്‍ണം 10 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച നല്‍കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 11 ശതമാനമായിരുന്നു വളര്‍ച്ച. ഈ സമയത്ത് പണപ്പെരുപ്പം കണക്കാക്കുന്ന സിപിഐ സൂചിക 6.3 ശതമാനിരന്നു. ദീര്‍ഘകാലത്തേക്ക് സ്വര്‍ണം പണപ്പെരുപ്പത്തെ എങ്ങനെ മറികടക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. ഓഹരി വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയുടെ പ്രകടനം മോശമാകുന്ന ഘട്ടത്തില്‍ സ്വര്‍ണം മിന്നും പ്രകടനം നടത്താറുണ്ട്.

Also Read: നിക്ഷേപിച്ച പണത്തിന് പലിശ ലഭിക്കും; ലാഭത്തിന് നികുതി വേണ്ട; സ്വർണം വാങ്ങുമ്പോൾ ഇങ്ങനെ വാങ്ങാംAlso Read: നിക്ഷേപിച്ച പണത്തിന് പലിശ ലഭിക്കും; ലാഭത്തിന് നികുതി വേണ്ട; സ്വർണം വാങ്ങുമ്പോൾ ഇങ്ങനെ വാങ്ങാം

നിഫ്റ്റി 50

2017ല്‍ നിഫ്റ്റി 50 നല്‍കിയ വരുമാനം 29 ശതമാനമായിരുന്നു. ഇക്കാലത്ത് സ്വര്‍ണത്തില്‍ നിന്ന് ലഭിച്ച ആദായം വെറും 6 ശതമാനം മാത്രമായിരുന്നു. വരുമാനമാണ് നല്‍കിയത്. 2018ല്‍ നിഫ്റ്റി നല്‍കിയ വാര്‍ഷിക ആദായം 3.45 ശതമാനമായി കുറഞ്ഞു. ഇക്കാലത്ത് സ്വര്‍ണം 8 ശതമാനം വരുമാനം നല്‍കി. 2022 ജൂലായില്‍ നിഫ്റ്റിയുടെ വളര്‍ച്ച 9 ശതമാനമായിരുന്നു. ഇക്കാലത്ത് സ്വര്‍ണം 9 ശതമാനം ആദായമാണ് നല്‍കിയത്. 

Also Read: വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിനും പണത്തിനും പരിധിയുണ്ടോ? അറിഞ്ഞിരിക്കാം നിയമങ്ങള്‍Also Read: വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിനും പണത്തിനും പരിധിയുണ്ടോ? അറിഞ്ഞിരിക്കാം നിയമങ്ങള്‍

സ്വര്‍ണത്തിന്റെ മറ്റു ഗുണങ്ങള്‍

സ്വര്‍ണത്തിന്റെ മറ്റു ഗുണങ്ങള്‍

പണപ്പെരുപ്പം കൂടാതെ തന്നെ സ്വര്‍ണം നിക്ഷേപകന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ഉണ്ടാകേണ്ടതുണ്ട്. യുക്രെന്‍ റഷ്യ യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, കോവിഡ് -19 പോലുള്ള ആരോഗ്യ പ്രതിസന്ധികള്‍ എന്നി സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് സുരക്ഷിത താവളമാണ് സ്വര്‍ണം. അതിനാല്‍ നിക്ഷേപകര്‍ പോര്‍ട്ട്ഫോളിയോയുടെ 10-20 ശതമാനം സ്വര്‍ണത്തില്‍ നിക്ഷേപിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 

Also Read: സ്വർണത്തിൽ നിക്ഷേപിക്കും മുൻപ് നികുതിയെ പറ്റി അറിഞ്ഞിരിക്കാം; കുറഞ്ഞ നികുതി ബാധ്യത എവിടെAlso Read: സ്വർണത്തിൽ നിക്ഷേപിക്കും മുൻപ് നികുതിയെ പറ്റി അറിഞ്ഞിരിക്കാം; കുറഞ്ഞ നികുതി ബാധ്യത എവിടെ

പ്രത്യേകത

ഇതോടൊപ്പമുള്ള മറ്റൊരു പ്രത്യേകത എന്നത് ആവശ്യ സമയത്ത് വേഗത്തില്‍ പണമാക്കി മാറ്റാന്‍ സാധിക്കുന്നു എന്നതാണ്. ആവശ്യമുള്ള സമയങ്ങളില്‍ വായ്പയായി ഈട് നല്‍കാനും സ്വര്‍ണത്തിന് സാധിക്കും. സ്വര്‍ണം ഈട് നല്‍കിയുള്ള വായ്പകള്‍ സാധാരണയായി കുറഞ്ഞ പലിശയിലുള്ള വായ്പകളാണ്. ഇതിനാല്‍ സ്വര്‍ണം വില്‍ക്കാതെ തന്നെ ആവശ്യം നിറവേറ്റാനാകും.

സ്വര്‍ണത്തിന്റെ നികുതി

സ്വര്‍ണത്തിന്റെ നികുതി

പലിശയില്ലാത്തിനാല്‍ വില്‍പന നടത്തുമ്പോഴുള്ള മൂലധന നേട്ടം മാത്രമാണ് സ്വര്‍ണത്തില്‍ നിന്നുണ്ടാകുന്നത്. മൂലധന നേട്ടത്തിന് മുകളിലാണ് നികുതി നല്‍കേണ്ടി വരുന്നത്. ഇത് കാലാവധി അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 36 മാസത്തിലധികം കൈവശം വെച്ച സ്വര്‍ണമാണ് വില്പന നടത്തുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടമായി പരിഗണിക്കും. മറ്റുള്ളവ ഹ്രസ്വകാല മൂലധന നേട്ടമാണ്.

ദീര്‍ഘകാല മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയും നികുതിയുടെ 4 ശതമാനം സെസും ഈടാക്കും. ആകെ 20.08 ശതമാനം നികുതി അടയ്ക്കേണ്ടി വരും. ഇന്‍ഡക്‌സേഷന്‍ നേട്ടത്തോടെയാണ് നികുതി നല്‍കേണ്ടത്. 36 മാസത്തിന് മുന്‍പ് വില്പന നടത്തിയപ്പോഴുണ്ടാകുന്ന ലാഭം വരുമാനത്തിനൊപ്പം ചേര്‍ത്ത് ബാധകമായ നികുതി അടയ്ക്കണം.

Read more about: investment gold
English summary

Gold Perform Against Inflation And Geopolitical Situations; Investors Should Include it In Portfolio

Gold Perform Against Inflation And Geopolitical Situations; Investors Should Include it In Portfolio, Read In Malayalam
Story first published: Friday, December 9, 2022, 16:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X