സ്വർണം വിൽക്കുന്നവർ തീർച്ചയായും അറിയണം ഈ ആദായ നികുതി നിയമങ്ങൾ, ഇല്ലെങ്കിൽ പണിയാകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണം വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിന് ആദായനികുതി ബാധകമാണ്. നികുതി നിയമങ്ങൾ വിൽക്കുന്ന സ്വർണ്ണത്തിന്റെ രൂപത്തെ ആശ്രയിച്ചിരിക്കും. ആഭരണങ്ങൾ അല്ലെങ്കിൽ നാണയ രൂപത്തിലുള്ള സ്വർണം, സ്വർണ്ണ മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്), സ്മാർട്ട് അല്ലെങ്കിൽ ഡിജിറ്റൽ സ്വർണം, റിസർവ് ബാങ്ക് നൽകുന്ന സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്‌ജിബി) എന്നിങ്ങനെ വിവിധ രൂപത്തിലുള്ള സ്വർണത്തിന് വ്യത്യസ്ത രീതിയിലാണ് നികുതി ബാധകമാകുന്നത്. നിങ്ങളുടെ കൈവശമുള്ള സ്വർണ്ണം വിൽക്കുമ്പോൾ ബാധകമാകുന്ന ആദായനികുതി പ്രത്യാഘാതങ്ങൾ അറിയാൻ വായിക്കുക.

ആഭരണം, നാണയങ്ങൾ

ആഭരണം, നാണയങ്ങൾ

സ്വർണ്ണാഭരണങ്ങളും നാണയങ്ങളും വിൽക്കുന്നതിലൂടെയുള്ള മൂലധന നേട്ടത്തിന് ഡെറ്റ് ഫണ്ടുകളിലെ മൂലധന നേട്ടത്തിന്റെ അതേ നികുതി നിയമങ്ങളാണ് പാലിക്കേണ്ടത്. ഹ്രസ്വകാല മൂലധന നേട്ടങ്ങൾ നിങ്ങളുടെ വരുമാനത്തിലേക്ക് ചേർക്കുകയും നിങ്ങളുടെ ബാധകമായ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും.

കേരളത്തിലെ ഇന്നത്തെ സ്വർണ വില; പവൻ, ഗ്രാം സ്വർണ നിരക്കുകൾ അറിയാംകേരളത്തിലെ ഇന്നത്തെ സ്വർണ വില; പവൻ, ഗ്രാം സ്വർണ നിരക്കുകൾ അറിയാം

ദീർഘകാല മൂലധന നേട്ടം

ദീർഘകാല മൂലധന നേട്ടം

സ്വർണാഭരണത്തിന്റെ കൈവശമുള്ള കാലയളവ് വാങ്ങിയ തീയതി മുതൽ മൂന്ന് വർഷത്തിൽ കുറവാണെങ്കിൽ, നേട്ടങ്ങളെ ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കുന്നു. ദീർഘകാല മൂലധന നേട്ടത്തിന് 20% നികുതി ചുമത്തും. സ്വർണ്ണത്തിന്റെ കൈവശമുള്ള കാലയളവ് മൂന്ന് വർഷത്തിൽ കൂടുതലാണെങ്കിൽ, സ്വർണം വിൽക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടം ദീർഘകാല മൂലധന നേട്ടമായിരിക്കും.

നിങ്ങൾ ആദായനികുതി റിട്ടേൺ സമർപ്പിച്ചോ? ഓർക്കേണ്ട പ്രധാന തീയതികൾനിങ്ങൾ ആദായനികുതി റിട്ടേൺ സമർപ്പിച്ചോ? ഓർക്കേണ്ട പ്രധാന തീയതികൾ

സ്വർണ്ണ മ്യൂച്വൽ ഫണ്ടുകൾ, സ്വർണ്ണ ഇടിഎഫുകൾ

സ്വർണ്ണ മ്യൂച്വൽ ഫണ്ടുകൾ, സ്വർണ്ണ ഇടിഎഫുകൾ

സ്വർണ്ണ ഫണ്ടുകളുടെ വിൽപ്പനയിലൂടെയുള്ള മൂലധന നേട്ടവും ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്) ഡെറ്റ് ഫണ്ടുകളിലെ മൂലധന നേട്ടത്തിന്റെ അതേ നികുതി നിയമങ്ങളാണ് പാലിക്കുന്നത്. മുകളിൽ സൂചിപ്പിച്ച നികുതി നിയമങ്ങളാണ് ഇവിടെയും ബാധകമാകുക. ഭൌതിക സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ഒരു നിഷ്ക്രിയ നിക്ഷേപമാണ് സ്വർണ്ണ ഇടിഎഫ്.

അഞ്ച് ലക്ഷത്തിലധികം ബിസിനസുകളുടെ ജിഎസ്ടി രജിസ്ട്രേഷൻ നഷ്‌ടപ്പെടാൻ സാധ്യത, റിട്ടേൺ സമർപ്പിക്കാത്തവർക്ക് മുന്നറിയിപ്പ്അഞ്ച് ലക്ഷത്തിലധികം ബിസിനസുകളുടെ ജിഎസ്ടി രജിസ്ട്രേഷൻ നഷ്‌ടപ്പെടാൻ സാധ്യത, റിട്ടേൺ സമർപ്പിക്കാത്തവർക്ക് മുന്നറിയിപ്പ്

ഡിജിറ്റൽ ഗോൾഡ്

ഡിജിറ്റൽ ഗോൾഡ്

താരതമ്യേന പുതിയ ആശയമാണ് ഡിജിറ്റൽ ഗോൾഡ് അല്ലെങ്കിൽ സ്മാർട്ട് ഗോൾഡ്. പല ബാങ്കുകളും ഓൺലൈൻ നിക്ഷേപ പോർട്ടലുകളും എം‌എം‌ടി‌സി-പി‌എം‌പി അല്ലെങ്കിൽ സേഫ്ഗോൾഡുമായി ചേർന്ന് അവരുടെ പ്ലാറ്റ്ഫോമുകളിലൂടെ സ്വർണം വിൽക്കുന്നു. ഫിസിക്കൽ ഗോൾഡ് അല്ലെങ്കിൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ ഗോൾഡ് ഇടിഎഫുകൾ പോലെ ഡിജിറ്റൽ സ്വർണ്ണ വിൽപ്പനയിലൂടെയുള്ള മൂലധന നേട്ടത്തിനും നികുതി ചുമത്തും. മുകളിൽ സൂചിപ്പിച്ച അതേ നിയമങ്ങൾ ഇവിടെയും ബാധകമാകും.

സോവറിൻ ഗോൾഡ് ബോണ്ട്

സോവറിൻ ഗോൾഡ് ബോണ്ട്

സോവറിൻ ഗോൾഡ് ബോണ്ടുകളുടെ (എസ്‌ജിബി) കാലാവധി പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന മൂലധന നേട്ടം പൂർണമായും നികുതിരഹിതമായിരിക്കും. എസ്‌ജി‌ബികൾ‌ക്ക് എട്ട് വർഷത്തെ മെച്യൂരിറ്റി കാലാവധിയുണ്ട്. അഞ്ചാം വർഷം മുതൽ‌ പിൻവലിക്കാനും സാധിക്കും.

English summary

Gold sale: You must know these income tax laws | സ്വർണം വിൽക്കുന്നവർ തീർച്ചയായും അറിയണം ഈ ആദായ നികുതി നിയമങ്ങൾ, ഇല്ലെങ്കിൽ പണിയാകും

Profits from the sale of gold are subject to income tax. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X