വിരമിക്കലിന് ശേഷവും സ്വന്തം കാലില്‍ നില്ക്കാന് കേന്ദ്ര സര്‍ക്കാര്‍ വിവിധ പെന്ഷന് പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പെന്ഷന് വിഹിതത്തില്‍ നിന്ന് നികുതി ഇളവ് ലഭിക്കുന്നതിനോടൊപ്പം വായ്പയെടുക്കാനും സാധിക്കുന്നവയാണ് സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പെന്ഷന് പദ്ധതികകള്‍. മിക്ക പെന്ഷന് പദ്ധതികളും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനുകളാണ്. ഗുണഭോക്താവിന്റെ വിഹിതം അടയ്ക്കേണ്ടതുണ്ട്. ഇതോടൊപ്പം വരുമാനം പരിശോധിച്ച് വിഹിതം അടയ്ക്കാതെ 60 വയസിന് ശേഷം പെന്ഷന് ലഭിക്കുന്ന പദ്ധതികളുമുണ്ട്. ഇത്തരത്തിലുള്ള 7 പദ്ധതികളാണ് ചുവടെ കൊടുക്കുന്നത്.
സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീം
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബാങ്കിലോ പോസ്റ്റ് ഓഫീസില്‍ നിന്നോ സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീം അക്കൗണ്ടെടുക്കാം. നിലവില്‍ 8 ശതമാനം പലിശ ലഭിക്കുന്നുണ്ട്. 5 വര്‍ഷമാണ് കാലാവധി. 3 വര്‍ഷത്തേക്ക് കാലാവധി നീട്ടാം. പരമാവധി 15 ലക്ഷം രൂപ നിക്ഷേപിക്കാം. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.
പ്രധാന് മന്ത്രി വയ വന്ദന യോജന- പിഎംവിവിവൈ
2017 ല്‍ ആരംഭിച്ച പ്രധാന് മന്ത്രി വയ വന്ദന യോജനയില്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് ചേരാം. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ 7.4 ശതമാനം പലിശ നല്‍കുന്നുണ്ട്. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പെന്ഷന് ലഭിക്കും. 10 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി.
നാഷണല്‍ പെന്ഷന് സ്കീം
പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് നാഷണല്‍ പെന്ഷന് സ്കീം നടത്തുന്നത്. 18 നും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നാഷണല്‍ പെന്ഷന് സ്കീമില്‍ ചേരാം. വിവിധ അസറ്റ് ക്ലാസുകളില്‍ നിക്ഷേപക്കാനുള്ള സൗകര്യം നാഷണല്‍ പെന്ഷന് സ്കീം തരുന്നു. നിക്ഷേപിച്ച ഫണ്ടുകളുടെ പ്രകടനത്തിന് അനുസരിച്ചുള്ള ആദായമാണ് നാഷണല്‍ പെന്ഷന് സ്കീമില്‍ നിന്ന് ലഭിക്കുന്നത്.
മാര്‍ക്കറ്റ് ലിങ്ക്ഡ് നിക്ഷേപമാണിത്. ടെയര്‍-1, ടെയര്‍-2 എന്നിങ്ങനെ 2 അക്കൗണ്ടുകളുണ്ട്. പെന്ഷന് വേണ്ടി ടെയര്‍-1 അക്കൗണ്ട് എടുക്കണം. നിക്ഷേപത്തിന് 2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. 60-ാം വയസില്‍ പെന്ഷന് ലഭിച്ചു തുടങ്ങും.
അടല്‍ പെന്ഷന് യോജന
പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ വരുന്ന മറ്റൊരു പെന്ഷന് പദ്ധതിയാണ് അടല്‍ പെന്ഷന് യോജന. 18 നു 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ പെന്ഷന് പദ്ധതിയില്‍ ചേരാം. മാസ തവണകളടച്ചാല് 60-ാം വയസില്‍ പെന്ഷന് ലഭിക്കും. 1,000 രൂപ, 2,000 രൂപ, 3,000 രൂപ, 4,000 രൂപ, 5,000 രൂപ എന്നിങ്ങനെ പെന്ഷന് ലഭിക്കും.
ചേരുന്ന പ്രായം അനുസരിച്ചും മാസ വിഹിതത്തെ അനുസരിച്ചുമാണ് 60-ാം വയസില്‍ ലഭിക്കുന്ന പെന്ഷന് കണക്കാക്കുന്നത്. 42 രൂപ മുതല്‍ 1,454 രൂപ വരെ മാസ വിഹിതം വരുന്നുണ്ട്. 34-ാം വയസില്‍ അടല്‍ പെന്ഷന് യോജനയില്‍ ചേര്‍ന്ന് 5,000 രൂപ പെന്ഷന് വാങ്ങണമെങ്കില്‍ മാസത്തില്‍ 824 രൂപ വീതം അടയ്ക്കണം.
വരിഷ്ത പെന്ഷന് ഭീമ യോജന
കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പെന്ഷന് പദ്ധതിയാണ് വരിഷ്ത പെന്ഷന് ഭീമ യോജന. ധനമന്ത്രാലയത്തിന് കീഴില്‍ വരുന്ന ഈ പദ്ധതി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. 10 വര്‍ഷത്തേക്ക് 8 ശതമാനം നിരക്കില്‍ പെന്ഷന് നല്കുന്നു.
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട്
ശമ്പളക്കാരായ തൊഴിലാളികള്ക്കുള്ളൊരു പദ്ധതിയാണ് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട്. തൊഴില്‍ മന്ത്രാലയം നടത്തുന്ന ഈ പദ്ധതിക്ക് 8.10 ശതമാനം ആദായം ലഭിക്കുന്നു. തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് മാറ്റണം. ഇതിന്റെ ഒരു വിഹിതം പെന്ഷന് ഫണ്ടിലേക്കും മാറ്റും. ജോലിയില്‍ നിന്ന് വിരമിച്ചാല്‍ ഇതുവഴി പെന്ഷന് നേടാം. വിരമിക്കുമ്പോള്‍ പിഎഫ് നിക്ഷേപം പിന്‍വലിക്കാനുമാകും.
ഇന്ദിരാഗാന്ധി ദേശിയ വയോജന പെന്ഷന് സ്കീം
കേന്ദ്ര സര്‍ക്കര്‍ പിന്തുണയോടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ക്ഷേമ പെന്ഷന് പദ്ധതിയാണ് ഇന്ദിരാഗാന്ധി ദേശിയ വയോജന പെന്ഷന് സ്കീം. വരുമാനം അനുസരിച്ച് വയോജനങ്ങള്‍ക്ക് പെന്ഷന് നല്കുന്ന പദ്ധതിയാണിത്. ഗുണഭോക്താവിന്റെ വിഹിതമില്ലാതെയാണ് ഇന്ദിരാഗാന്ധി ദേശിയ വയോജന പെന്ഷന് സ്കീമില്‍ പെന്ഷന് ലഭിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത നിരക്കിലാണ് ഇന്ദിരാഗാന്ധി ദേശിയ വയോജന പെന്ഷന് നല്‍കുന്നത്. കേരളത്തിലിത് 1,600 രൂപയാണ്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
