ജീവിതത്തിൽ മുന്നിലെന്ത് എന്ന് മാത്രം പറയാൻ സാധിക്കില്ല. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരാണെങ്കിൽ ഇതിനാൽ ഒരു ഇൻഷൂറൻസ് പോളിസി തിരഞ്ഞെടുക്കേണ്ടതുണ്ട്. പെട്ടന്ന വന്നു കയറുന്ന വലിയ ആരോഗ്യ ചെലവുകളെ നിയന്ത്രിക്കാനും സാമ്പത്തിക ഭാരമില്ലാതെ ആരോഗ്യത്തെ സംരക്ഷിക്കാനും ഇവ സഹായിക്കുന്നുണ്ട്.
ഒരു ഹെൽത്ത് പ്ലാന്‍ വാങ്ങുന്നത് സമ്പാദിക്കുന്ന വ്യക്തിക്ക് എടുക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സാമ്പത്തിക തീരുമാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്. ഇതിനാൽ 2023-ൽ നിങ്ങൾക്കും ഒരു ആരോഗ്യ ഇൻഷൂറൻസ് കരുതാം. ഇന്ത്യയില്‍ ധാരാളം ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളുണ്ട്. കൂട്ടത്തിൽ മികച്ച 5 ഹെൽത്ത് ഇൻഷൂറൻസുകളാണ് ചുവടെ കൊടുക്കുന്നത്.
ആദിത്യ ബിര്‍ള ആക്ടീവ് ഹെല്‍ത്ത് + മള്‍ട്ടിപ്ലൈ ഫിറ്റ് കോമ്പോ
ആദിത്യ ബിര്‍ള ആക്ടിവ് ഹെല്‍ത്ത് + മള്‍ട്ടിപ്ലൈ ഫിറ്റ് കോംബോ, ഫിറ്റ്നസ്, വെല്‍നസ്, റിവാര്‍ഡുകള്‍ എന്നിവയ്ക്കൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജിന്റെ നേട്ടങ്ങള്‍ നല്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമഗ്രമായ ഫോര്‍-ഇന്‍-വണ്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണ്. ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കൊപ്പം ക്യാഷ്ബാക്ക് കിഴിവുകളും വെല്‍നസ് പോയിന്റുകളും പോളിസി വാഗ്ദാനം ചെയ്യുന്നു. 2 ഓപ്ഷനുകളിൽ പ്ലാൻ ലഭിക്കും.
ആക്ടീവ് ഹെല്‍ത്ത് പ്ലാറ്റിനം എന്‍ഹാന്‍സ്ഡ് (ഇന്‍ഷുര്‍ ചെയ്ത തുക 2 ലക്ഷം മുതല്‍ 2 കോടി രൂപ വരെ), ആക്ടീവ് ഹെല്‍ത്ത് പ്ലാറ്റിനം പ്രീമിയര്‍ (ഇന്‍ഷുര്‍ ചെയ്ത തുക 10 ലക്ഷം മുതല്‍ 2 കോടി രൂപ വരെ) എന്നിവ. പോളിസിയുടെ ആദ്യ ദിവസം മുതല്‍ ആശുപത്രി ചെലവുകള്‍, ആധുനിക ചികിത്സാ ചെലവുകള്‍, മറ്റ് രോഗങ്ങള്‍ എന്നിവയ്ക്ക് പരിരക്ഷ ലഭിക്കും. നിലവിലുള്ള രോഗങ്ങള്‍ക്ക് 36 മാസത്തെ വെയ്റ്റിംഗ് പിരിയഡുണ്ട്.
ഐസിഐസി ലംപാര്‍ഡ് കംപ്ലീറ്റ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി
ഐസിഐസി ലംപാര്‍ഡ് കംപ്ലീറ്റ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസിയിൽ 1 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയുള്ള ഇൻഷൂറൻസ് ലഭിക്കും.
3 ലക്ഷം രൂപയും അതില്‍ കൂടുതലും ഇന്‍ഷൂര്‍ ചെയ്ത പ്ലാനില്‍ പോളിസി ആരംഭിക്കുന്ന തീയതി മുതല്‍ രണ്ട് വര്‍ഷത്തിന് ശേഷം നിലവിലുള്ള രോഗങ്ങള്‍ക്ക് പരിരക്ഷ നല്കുന്നു. വര്‍ഷത്തില്‍ 2 കോംപ്ലിമെന്ററി ആരോഗ്യ ചെക്ക്അപ്പ് ലഭിക്കും.
ഐസിഐസിഐ ലോംബാര്ഡ് സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴില്‍ കുടുംബ ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുന്നതിനുള്ള പ്രായ പരിധി 18 വയസ്സാണ്. 65 വയസ് വരെയുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് കുടുംബ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്ക് കീഴില്‍ കവറേജ് ലഭിക്കും.
സ്റ്റാര്‍ ഹെല്‍ത്ത് സീനിയര്‍ സിറ്റിസണ്‍ റെഡ് കാര്‍പെറ്റ് ഹെല്‍ത്ത് പോളിസി
60 വയസിനും അതിന് മുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കായി തയ്യാറാക്കിയ പോളിസായാണിത്. സ്റ്റാര്‍ ഹെല്‍ത്ത് റെഡ് കാര്‍പെറ്റ് പ്ലാനിൽ 65 വയസ് പ്രായപരിധിക്കപ്പുറവും പരിരക്ഷ ലഭിക്കും. ഈ പ്ലാനിന്റെ പോളിസി കാലാവധി 1-3 വര്‍ഷമാണ്. പോളിസി വാങ്ങുന്നതിന് മുമ്പ് പ്രീ-മെഡിക്കല്‍ സ്ക്രീനിംഗ് ആവശ്യമില്ല.
25 ലക്ഷം രൂപ വരെ വ്യക്തിപരമായ ഇന്‍ഷൂറന്‍സ് ലഭിക്കും. നിലവിലുള്ള രോഗങ്ങള്‍ക്ക് 2-ാം വര്‍ഷം മുതല്‍ പരിരക്ഷ ലഭിക്കും. എല്ലാ ക്ലെയിമികള്ക്കും 30 ശതമാനം പോളിസി ഉടമ അടയ്ക്കണം.
എച്ച്ഡിഎഫ്സി ഇര്‍ഗോ മൈ ഹെല്‍ത്ത് വുമണ്‍ സുരക്ഷ
സ്ത്രീകൾക്കുണ്ടാകുന്ന ഗുരുതരമായ അസുഖങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഒരു സമഗ്ര പദ്ധതിയാണ് എച്ച്ഡിഎഫ്സി ഇര്‍ഗോ മൈ ഹെല്‍ത്ത് വുമണ്‍ സുരക്ഷ. സ്ത്രീകളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശസ്ത്രക്രിയകള്‍, ഗുരുതരമായ രോഗങ്ങള്‍ എന്നിവയ്ക്കെതിരെ പരിരക്ഷ നൽകുന്നു. സ്തനങ്ങള്‍, ഗര്‍ഭപാത്രം, അണ്ഡാശയംതുടങ്ങി എല്ലാ പ്രധാന അര്‍ബുദങ്ങള്‍ക്കും പരരിക്ഷ ലഭിക്കും.
ജോലി നഷ്ടപ്പെട്ടാല്‍ ഇന്‍ഷൂര്‍ ചെയ്ത വ്യക്തിക്ക് ആറ് മാസത്തേക്ക് പ്രതിമാസ ശമ്പളത്തിന്റെ 50 ശതമാനം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഗർഭധാരണ സമയത്തെ സങ്കീർണതകൾക്കും ഈ ഇൻഷൂറൻസ് കവറേജ് നൽകുന്നു. 3 ലക്ഷം രൂപ മുതൽ 24 ലക്ഷം രൂപ വരെയാണ് ഇൻഷൂറൻസ് തുക.
കെയര്‍ യൂത്ത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍
യുവാക്കൾക്കായി രൂപ കല്പന ചെയ്ത ഇൻഷൂറൻസ് പ്ലാനാണ് കെയര്‍ യൂത്ത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍. സമഗ്ര ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്ന പോളിസിയിൽ അണ്‍ലിമിറ്റഡ് ഇ-കണ്‍സള്‍ട്ടേഷനുകള്‍ ലഭിക്കും. കോ-പേ ക്ലോസും ഇല്ലാത്തൊരു പോളിസി കൂടിയാണിത്.
കോവിഡിന് എതിരെയും ഈ പോളിസി പരിരക്ഷ നല്കുന്നു. 3 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ഇന്‍ഷൂര്‍ ചെയ്യാം. പുതുക്കലുകള്‍ക്ക് 10 ശതമാനം കിഴിവും ഓണ്‍ലൈനായി പോളിസി വാങ്ങുന്നതിന് 5 ശതമാനം കിഴിവും ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications