കാറോ ബെെക്കോ ദിവസവും ഉപയോഗിക്കുന്നവരാണെങ്കിൽ മാസ വരുമാനത്തിന്റെ നല്ലൊരു ഭാഗം ചെലവാക്കേണ്ടി വരുന്നത് പെട്രോൾ പമ്പുകളിലാണ്. വാഹനത്തിന്റെ മൈലേജ് അനുസരിച്ച് ഓരോരുത്തരും ചെലവാക്കുന്ന തുകയും കൂടും. ഇന്നത്തെ ജീവിത സാഹചര്യത്തിൽ പൊതുഗതാഗതത്തെ കൂടുതൽ ആശ്രയിക്കുന്ന എന്നതും പലർക്കും സ്വീകാര്യമല്ല, ഈ സാഹചര്യത്തിൽ ഇന്ധന ചെലവ് കുറയ്ക്കുക എന്നത് മാത്രമേ വഴിയുള്ളൂ.
ഇതിനായി ഫ്യുവൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. വർഷത്തിൽ 68 ലിറ്റർ വരെ സൗജന്യമായി നേടാൻ സാധിക്കുന്ന ക്രെഡിറ്റ് കാർഡുകൾ വിപണിയിലുണ്ട്. എങ്ങനെ ഫ്യുവൽ ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കാമെന്നും മികച്ച ചില കാർഡുകളെ പരിചയപ്പെടുത്തുകയുമാണ് ഈ ലേഖനം.
ഫ്യുവൽ ക്രെഡിറ്റ് കാർഡ്
മറ്റു ക്രെഡിറ്റ് കാര്‍ഡുകളെ പോലെ ഓഫറുകളും റിവാര്‍ഡുകളും നല്‍കുന്നവയാണ് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകളും. ഇന്ധനം നിറയ്ക്കുന്നതിന് ഇളവ് ലഭിക്കുന്നതിനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. പെട്രോള്‍ ഡീസല്‍ വില കത്തി നില്‍ക്കുന്ന കാലത്ത് ഇളവുകളോടെ പെട്രോള്‍ നിറയ്ക്കാമെന്ന ഗുണം ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. ഓരോ ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുന്നതിന് മുന്‍പും എത്ര തുക കാര്‍ഡില്‍ നിന്ന് ലാഭിക്കാന്‍ സാധിക്കുമെന്ന് നോക്കണം.
ഇതോടൊപ്പം തിരഞ്ഞെടുക്കുന്ന കാര്‍ഡ് പ്രത്യേക കമ്പനിയുടെ പെട്രോള്‍ പമ്പില്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്നവയാണോ അതോ രാജ്യത്ത് എല്ലായിടത്തും ഉപയോഗിക്കാവുന്നതാണോ എന്ന് പരിശോധിക്കണം.
സർചാർജ് ഒഴിവ്
പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ പ്രൊസസിംഗ് ചാർജ് കാർഡ് ഉടമകളാണ് അടയ്ക്കേണ്ടത്. ഇതിനെ സർചാർജ് എന്നാണ് പറയുന്നത്. ഈ ഫ്യുവല്‍ സര്‍ച്ചാര്‍ജ് ഒഴിവാക്കി തരുന്ന കാര്‍ഡുകളാണോയെന്ന പരിശോധിക്കണം. പല കാർഡുകളും സർചാർജ് ഒഴിവാക്കി നൽകാറുണ്ട്. ചില നിബന്ധനകൾക്ക് അനുസൃതമായി നിശ്ചിത തുക ചെലവഴിച്ചാൽ ഇളവ് നൽകുന്ന കാർഡുകളും ഉണ്ട്.
ചാർജുകൾ
ഇളവുകള്‍ നേടാനുള്ള ചെലവാക്കല്‍ പരിധി ഉയര്‍ന്നതല്ലെന്ന് പരിശോധിക്കണം. കാര്‍ഡുകളുടെ വാര്‍ഷിക ചാര്‍ജ് പരിശോധിക്കണം. ചില കാര്‍ഡുകള്‍ നിശ്ചിത ശതമാനം തുക ഉപയോഗിച്ചാല്‍ വാര്‍ഷിക ചാര്‍ജ് ഒഴിവാക്കി തരുന്നുണ്ട്. റിഡംഷന്‍ നടപടികള്‍ എങ്ങനെയെന്നും അറിഞ്ഞിരിക്കണം. പെട്രോള്‍ പമ്പുകളില്‍ പോയിന്റുകളുടെ തല്‍ക്ഷണ വീണ്ടെടുക്കല്‍ റഡീം ചെയ്യാൻ സാധിക്കും. ഇതോടൊപ്പം കാർഡിന്റെ പലിശ നിരക്കും അറിയണം. ഇനി ചില പ്രധാന ഫ്യുവൽ ക്രെഡിറ്റ് കാർഡുകൾ നോക്കാം.
ഇന്ത്യന്‍ ഓയില്‍ സിറ്റി ക്രെഡിറ്റ് കാര്‍ഡ്
സിറ്റി ബാങ്ക് നൽകുന്ന ഇന്ത്യന്‍ ഓയില്‍ സിറ്റി ക്രെഡിറ്റ് കാര്‍ഡ് ഇന്ത്യൻ ഓയില്‍ പമ്പുകളില്‍ ഉപയോഗിക്കുമ്പോള്‍ 150 രൂപ ചെലവാക്കിയാൽ 4 പോയിന്റ് ലഭിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകലില്‍ 2 പോയിന്റും ഷോപ്പിംഗിന് 1 പോയന്റും 150 രൂപ ചെലവാക്കിയാല്‍ ലഭിക്കും. 1 ടര്‍ബോ പോയിന്റിന് 1 രൂപയുടെ മൂല്യമുണ്ട്. വര്‍ഷത്തില്‍ 30,000 രൂപ ചെലവാക്കിയാല്‍ വാര്‍ഷിക ചാർജ് ഒഴിവാക്കി തരും.
1,000 രൂപയാണ് വാർഷിക ചാർജ്. കാര്‍ഡ് ലഭിച്ച്് 30 ദിവസത്തിനകം ചെലാവാക്കുമ്പോൾ 250 പോയിന്റ് ലഭിക്കും. ആദ്യ വർഷം മാസത്തിൽ എല്ലാ ഇടപാടുകൾക്കുമായി 30,000 രൂപ ചെലവാക്കുന്നൊരാൾക്ക് പരമാവധി 68 ലിറ്റർ ഇന്ധനം സൗജന്യമായി നേടാനാകുമെന്ന് സിറ്റി ബാങ്ക് വെബ്സൈറ്റ് പറയുന്നു.
സ്റ്റാന്‍ഡോര്‍ഡ് ചാര്‍ട്ടേഡ് സൂപ്പര്‍ വാല്യു ടൈറ്റാനിയം
സ്റ്റാന്‍ഡോര്‍ഡ് ചാര്‍ട്ടേഡ് സൂപ്പര്‍ വാല്യു ടൈറ്റാനിയം ക്രെഡിറ്റ് കാര്‍ഡിന് 750 രൂപയാണ് ജോയിനിംഗ് ഫീസ്. 30,000 രൂപയില്‍ കൂടുതല്‍ തുക വർഷത്തിൽ ചെലവാക്കിയാൽ വാര്‍ഷിക ചാര്‍ജ് ഒഴിലാക്കും. ഇന്ത്യന്‍ ഓയില്‍ ഔട്ട്‌ലേറ്റില്‍ ഉപയോഗിക്കുമ്പോള്‍ 2.5 ശതമാനം സര്‍ചാര്‍ജ് ഒഴിവാക്കും.
ഇന്ധനം നിറയ്ക്കുമ്പോള്‍ 2.5 -5 ശതമാനം വരെ ക്യാഷ് ബാക്കും യൂട്ടലിറ്റി പെയ്‌മെന്റിനനും ടെലികോം ബിൽ പെയ്‌മെന്റിനും 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ചുരുങ്ങിയത് 750 രൂപ മാസത്തിൽ ചെലവാക്കണം. 250 രൂപയടെ പരമാവധി ഇളവ് മാസത്തിൽ ലഭിക്കും.
കൊട്ടക് റോയല്‍ സിഗ്നേചര്‍ കാര്‍ഡ്
ആദ്യ വര്‍ഷം വാർഷിക ഫീസ് ഇല്ലാ എന്നതാണ് കൊട്ടക് റോയല്‍ സിഗ്നേചര്‍ കാര്‍ഡിന്റെ ഗുണം. ഫ്യുവര്‍ സര്‍ചാര്‍ജ് പൂർണമായും ഒഴിവാക്കും. ഐആര്‍സിടിസി വഴി ട്രെയിൻ ടിക്കറ്റ് ബുക് ചെയ്യുമ്പോള്‍ റെയില്‍വെ സര്‍ചാർജും ഒഴിവായി കിട്ടും. ട്രാവല്‍ ഷോപ്പിംഗ്, ഡൈനിംഗ് എന്നിവയ്ക്ക് ഇളവ് ലഭിക്കുപം. 3.1 ശതമാനം മാസ പലിശയുണ്ട്. വാര്‍ഷിക ഫീസ് 9,999 രൂപ. 1 ലക്ഷത്തിൽ കൂടുതൽ ചെലവാക്കിയാൽ വാർഷിക ഫീസ് ഒഴിവാക്കും.
എച്ച്ഡിഎഫ്‌സി ബാങ്ക് മണി ബാക്ക് കാര്‍ഡ്
എച്ച്ഡിഎഫ്‌സി ബാങ്ക് മണി ബാക്ക് കാര്‍ഡിൽ വാര്‍ഷിക ഫീസ് 500 രൂപയാണ്. കാർഡ് ഉപയോഗിക്കുമ്പോൾ 500 പോയിന്റ് ലഭിക്കും. 100 ശതമാനം ഫ്യുവല്‍ സര്‍ചാർജ് ഒഴിവാക്കും. മൂന്ന് മാസത്തില്‍ 50,000 രൂപ ചെലവാക്കിയാല്‍ 500 രൂപ ഗിഫ്റ്റ് വൗച്ചര്‍, ഓണ്‍ലൈന്‍ ഷോപ്പിംഗിൽ 150 രൂപ ചെലവാക്കിയാൽ 4 പോയിന്റ് ഓഫ്‍ലൈൻ ഇടപാടിന് 2 പോയിന്റ് എന്നിങ്ങനെ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
