പലിശയെല്ലാം നികുതി കൊണ്ടു പോവുകയാണോ? ഇതാ ഒരു മറുമരുന്ന്; വരുമാനം ലാഭിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി നിയമം പ്രകാരം വരുമാന പരിധി കടന്നാൽ റിട്ടേൺ സമർപ്പിച്ച് നികുതി അടയ്ക്കുന്നത് കൂടാതെയും നികുതി ഈടാക്കുന്നുണ്ട്. പലിശ വരുമാനം നിശ്ചിത പരിധി കടന്നാൽ ശ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കിയാണ് ബാങ്കോ, മറ്റു ധനകാര്യ സ്ഥാപനങ്ങളോ പലിശ അനുവദിക്കുക. എന്നാല്‍ നിക്ഷേപകന്റെ ആകെ വരുമാനം ആദായ നികുതി പരിധി കടന്നില്ലെങ്കില്‍ ടിഡിഎസ് നിന്ന് ഈടാക്കുന്നതില്‍ ഇളവ് നേടാന്‍ സാധിക്കും. ഇതിനായി നിക്ഷേപമുള്ള ധനകാര്യ സ്ഥാപനത്തില്‍ 15ജി, 15എച്ച് ഫോമുകള്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്.

 

പലിശ വരുമനം

പലിശ വരുമനം

ഭൂരിഭാഗം സ്ഥിര നിക്ഷേപങ്ങളും നികുതി ബാധാകമയവയാണ്. ഇവയില്‍ നിന്നുള്ള പലിശ വരുമാനം നിശ്ചിത പരിധി കടന്നാല്‍ നികുതി ഈടാക്കിയ ശേഷം മാത്രാമണ് അനുവദിക്കുന്നത്. ലാഭ വിഹിതത്തിനും സമാന രീതിയില്‍ നികുതി ഈടാക്കും. ബാങ്ക് നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം 50,000 രൂപ കടന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും 40,000 രൂപ കടന്നാല്‍ സാധാരണ നിക്ഷേപകര്‍ക്കും ആകെ പലിശയ്ക്ക് മുകളില്‍ 10 ശതമാനം ടിഡിഎസ് ഈടാക്കിയാണ് തുക അനുവദിക്കുക.

Also Read: സർക്കാർ ജീവനക്കാർക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കാമോ? അറിയേണ്ടതെല്ലാം

15ജി, 15എച്ച്

15ജി, 15എച്ച്

സാധാരണക്കാരന്റെ ആകെ വരുമാനം 2.5 ലക്ഷം രൂപയ്ക്കും മുതിര്‍ന്ന പൗരന്മാരുടെ വരുമാനം 3 ലക്ഷം രൂപയ്ക്കും താഴെയായാൽ നികുതി ബാധ്യതയില്ല, 80 കഴിഞ്ഞവരുടെ വരുമാനം 5 ലക്ഷത്തിന് താഴെയാണെങ്കിലും നികുതി ബാധ്യതയില്ലാത്തവരാണ്. ഇവര്‍ക്ക് ഫോം 15ജി, 15 എച്ച് എന്നിവ സമര്‍പ്പിച്ച് ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാം. ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങളിലോ സമര്‍പ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമുകളാണ് ഇവ.60 വയസിന് താഴെ പ്രായമുള്ളവരും ഹിന്ദു അഭിവക്ത കുടുംബത്തിനും 15ജി ഫോം ആണ് ഉപയോഗിക്കേണ്ടത്. ആകെ പലിശ വരുമാനം 2.50 ലക്ഷത്തിന് താഴെ ആണെങ്കില്‍ ഇളവ് ലഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സമര്‍പ്പിക്കേണ്ട ഫോം ആണ് 15എച്ച്.

എപ്പോൾ സമർപ്പിക്കണം

എപ്പോൾ സമർപ്പിക്കണം

നിക്ഷേപമുള്ള ബാങ്കുകളിലാണ് ഫോമുകള്‍ സമര്‍പ്പിക്കേണ്ടത്. ചില ബാങ്കുകള്‍ ഓണ്‍ലൈനായി ഫോം സമര്‍പ്പിക്കാന്‍ അവസരം നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ഫോം സമര്‍പ്പിച്ചവര്‍ അക്‌നോളജ്‌മെന്റ് സ്ലിപ്പ് കരുതണം.സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസങ്ങളിലാണ് സമര്‍പ്പിക്കേണ്ടത്. ചില സമയങ്ങളില്‍ സാമ്പത്തിക വര്‍ഷത്തിനിടയിലും ഫോം സമര്‍പ്പിക്കാം. ഉദാഹരണമായി നിലവിലെ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം 40,000 രൂപ കടന്നൊരാള്‍ പുതിയ അക്കൗണ്ട് ആരംഭിക്കുകയാണെങ്കില്‍ ആ സമയത്ത് ഫോം സമര്‍പ്പിക്കണം. ഇതോടൊപ്പം പഴയ നിക്ഷേപമുള്ള ബാങ്കില്‍ ഫോം വീണ്ടും സമര്‍പ്പിക്കണം. 

Also Read: വിലക്കയറ്റത്തിൽ ഇവർക്കെന്താ കുലക്കമില്ലാത്തത്, ഉരുളകിഴങ്ങിന് വില കൂടിയാലും ലെയ്സിന് 10 രൂപ തന്നെ! കാരണമിതാണ്

എവിടെയൊക്കെ സമര്‍പ്പിക്കണം

എവിടെയൊക്കെ സമര്‍പ്പിക്കണം

കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിന്നുള്ള ലാഭം 5000 കടന്നാല്‍ ടിഡിഎസ് ഈടാക്കും. ഇത് ഒഴിവാക്കാൻ സമര്‍പ്പിക്കാം. മ്യൂച്വല്‍ ഫണ്ട്, ഓഹരികള്‍ എന്നിവയില്‍ നിന്നുള്ള വരുമാനത്തിന് ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാനും കമ്പനികളിലോ എഎംസികളിലോ 15ജി, 15എച്ച് ഫോമുകൾ സമർപ്പിക്കാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള നിക്ഷേപം അഞ്ച് വര്‍ഷത്തിന് മുന്‍പ് പിൻവലിക്കുകയാണെങ്കിൽ ഫോം 15 ജി സമർപ്പിക്കണം. വെബ്‌സൈറ്റിലോ റീജിയണല്‍ ഇപിഎഫ്ഒ ഓഫീസിലോ ഫോം സമര്‍പ്പിക്കാം.  

Also Read: ഇക്കൂട്ടത്തിൽ നിങ്ങളുണ്ടോ? ആദായ നികുതിയിൽ വലിയ ഇളവ് നേടാം

ടിഡിഎസ്

ഇന്‍ഷൂറന്‍സ് പോളിസി കാലവധിയില്‍ പിന്‍വലിക്കുമ്പോള്‍ തുക 1 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ ടിഡിഎസ് ഈടാക്കും. ബാങ്ക് എല്ലാ പാദത്തിലും ടിഡിഎസ് ഈടാക്കും. ഫോം സമര്‍പ്പിക്കാന്‍ മറന്നാല്‍ ബാങ്ക് ഈ പാദത്തിലെ നികുതി ഈടാക്കും. ഉടനെ ഫോം സമര്‍പ്പിച്ച് സാമ്പത്തിക വര്‍ഷത്തിലെ അടുത്ത പാദങ്ങളിൽ നികുതി ഈടാക്കുന്നത് ഒഴിവാക്കാം.

Read more about: income tax tds
English summary

Here's How; To Avoid TDS On Interest Income File Form 15G And 15H

Here's How; To Avoid TDS On Interest Income File Form 15G And 15H
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X