പ്രവാസികൾക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കാം; ഡീമാറ്റ് അക്കൗണ്ട് എടുക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്ത് ഉയര്‍ന്നു വരുന്ന വിപണികളിലൊന്നാണ് ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ്. കോവിഡിനെ തുടര്‍ന്ന് തകര്‍ന്ന വിപണികളില്‍ തിരിച്ചു വരവ് വേഗത്തിലുണ്ടായത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും ഓഹരി വിപണിയിലുമാണ്. സാധാരണ നിക്ഷേപങ്ങളില്‍ നിന്ന് മാറി നല്ല ലാഭം പ്രതീക്ഷിച്ച് നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് ഇന്ത്യന്‍ ഓഹരി വിപണി. ഇന്ത്യന്‍ നിക്ഷേപകരെ പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെയും കണത്തിലെടുക്കേണ്ടതുണ്ട്. ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്ന പ്രവാസിക്ക് എങ്ങനെ ഡി മാറ്റ് അക്കൗണ്ട് ലഭിക്കുമെന്ന് നോക്കാം. 

ആരാണ് പ്രവാസി

ആരാണ് പ്രവാസി

ആരാണ് പ്രവാസി ഇന്ത്യക്കാരന്‍ (NRI) എന്ന് ആദ്യം നോക്കാം. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA), ആദായ നികുതി നിയമം എന്നിവയില്‍ പ്രവാസി ഇന്ത്യക്കാരെ നിർവചിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരനോ, വിദേശ ഇന്ത്യക്കാരനോ ഇന്ത്യന്‍ വംശജനോ ആയ വ്യക്തിയെയാണ് പ്രവാസി ഇന്ത്യക്കാരനെന്ന് പറയുന്നത്. ആദായ നികുതി നിയമപ്രകാരം വിശദമായി നിർവചനം ഇങ്ങനെ, 182 ദിവസത്തില്‍ കുറയാതെ ഇന്ത്യയില്‍ താമസിച്ച വ്യക്തി, വര്‍ഷത്തില്‍ തുടര്‍ച്ചയായി 60 ദിവസത്തില്‍ കുറവ് താമസിക്കുകയോ പരിഗണിക്കുന്ന വര്‍ഷത്തിന് നാല് വര്‍ഷം മുന്‍പ് ആകെ 365 ദിവസം രാജ്യത്ത് തമാസിക്കുകയോ ചെയ്ത വ്യക്തിക്ക് പ്രവാസി ഇന്ത്യക്കാരൻ. 

Also Read:മാസം മിച്ചം പിടിക്കുന്ന തുക എവിടെ നിക്ഷേപിക്കും; ആർഡി വേണോ, ചിട്ടി കൂടണോ?Also Read:മാസം മിച്ചം പിടിക്കുന്ന തുക എവിടെ നിക്ഷേപിക്കും; ആർഡി വേണോ, ചിട്ടി കൂടണോ?

ഡീമാറ്റ് അക്കൗണ്ട്

ഡീമാറ്റ് അക്കൗണ്ട്

സാധാരണ ഡീമാറ്റ് അക്കൗണ്ടുകള്‍ പോലെ തന്നെയാണ് പ്രവാസി ഡിമാറ്റ് അക്കൗണ്ടുകളും. കമ്പനിയുടെ ഓഹരികളും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും ബോണ്ടുകളുമടക്കമുള്ള നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ ഇടമാണ് ഡീമാറ്റ് അക്കൗണ്ട്. ഇന്ത്യന്‍ പ്രവാസികളുടെ ഇത്തരം നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്നത് എന്‍ആര്‍ഐ ഡീമാറ്റ് അക്കൗണ്ടിലാണ്. പ്രവാസികള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാൻ റിസർവ് ബാങ്ക് അനുമതി ആവശ്യമാണ്. 

Also Read: ഇനി പലിശയില്ലാതെയും ഹൃസ്വകാല വായ്പ നേടാം; 1 ലക്ഷം രൂപ വരെ, എവിടെ കിട്ടുംAlso Read: ഇനി പലിശയില്ലാതെയും ഹൃസ്വകാല വായ്പ നേടാം; 1 ലക്ഷം രൂപ വരെ, എവിടെ കിട്ടും

പിഐഎസ് അക്കൗണ്ട്

പിഐഎസ് അക്കൗണ്ട്

പോര്‍ട്ടഫോളിയോ ഇന്‍വെസ്റ്റമെന്റ് സ്‌കീം (പിഐഎസ്) അക്കൗണ്ട് വഴിയാണ് പ്രവാസി ഇന്ത്യക്കാർക്ക് ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. ഇതുവഴി നിക്ഷേപകര്‍ക്ക് നേരിട്ട് ഓഹരികളിലും കടപ്പത്രങ്ങളിലും ‌നിക്ഷേപിക്കാന്‍ സാധിക്കും. എൻആർഇ, എൻആർഒ അക്കൗണ്ടുകളുള്ള പ്രവാസി ഇതിനായി ബാങ്കുകളിൽ ഇൻവെസ്റ്റ്മെന്റ് സ്കീം അക്കൗണ്ട് ആരംഭിക്കണം. നിക്ഷേപകർക്ക് എവിടെ നിന്നാണ് പണം വരുന്നതെന്ന് റിസർവ് ബാങ്കിന് നിരീക്ഷിക്കാനാണിത്. ഇതിലൂടെയുള്ള നിക്ഷേപങ്ങൾ ബാങ്ക് റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യും.പിഐഎസ് അക്കൗണ്ട് എടുക്കുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ചാണ് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കേണ്ടത്. ഇതിനായി ബ്രോക്കറേജ് സ്ഥാപനം വഴി ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാം. 

Also Read: 'പേര് അല്പം പഴയതാണെങ്കിലും ആള് പുലിയാ'; കീശ നിറയ്ക്കും 'ചിട്ടി' ; നേട്ടങ്ങളറിയാംAlso Read: 'പേര് അല്പം പഴയതാണെങ്കിലും ആള് പുലിയാ'; കീശ നിറയ്ക്കും 'ചിട്ടി' ; നേട്ടങ്ങളറിയാം

എന്‍ആര്‍ഐ

സാധാരണ ഡിമാറ്റ് അക്കൗണ്ടില്‍ നിന്ന് വ്യത്യാസപ്പെട്ട് രണ്ട് തരത്തിലുള്ള ഡീമാറ്റ് അക്കൗണ്ടുകള്‍ എന്‍ആര്‍ഐകള്‍ക്ക് ഉണ്ട്. എന്‍ആര്‍ഇ ഡീമാറ്റ് അക്കൗണ്ട് അഥവാ നോണ്‍ റസിഡന്റ് എക്‌സ്‌റ്റേണല്‍ ഡീമാറ്റ് അക്കൗണ്ട്. ഇത് ഉപയോഗിച്ച് നിക്ഷേപിക്കുന്നൊരാള്‍ക്ക് നിക്ഷേപത്തിൽ നിന്നുള്ള പണം വിദേശത്തേക്ക് കൊണ്ടുപോകാൻ സാധിക്കും. സ്വകാര്യ കമ്പനിയുടെ പെയ്ഡ് അപ്പ് ക്യാപ്പിറ്റലിന്റെ 5 ശതാമനം മാത്രമെ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. ഐപിഒയിൽ പങ്കെടുക്കാൻ അവസരമുണ്ട്. എൻആർഇ ഡീമാറ്റ് അക്കൗണ്ട് വഴി ഇക്വിറ്റികൾ മാത്രമെ വാങ്ങാനും വിൽക്കാനും കഴിയുകയുള്ളൂ. എൻആ‌ർഒ ഡീമാറ്റ് അക്കൗണ്ടിൽ നിന്ന് നിക്ഷേപം വിദേശത്തെ താമസ സ്ഥലത്തേക്ക് കൊണ്ടുപോകാൻ സാധിക്കില്ല.

ചെലവുകൾ

ചെലവുകൾ

സാധാരണ ഡീമാറ്റ് അക്കൗണ്ടുകളെക്കാൾ ചാർജ് പ്രവാസികളുടെ അക്കൗണ്ടുകൾക്ക് ഉണ്ട്. പിഐഎസ് അക്കൗണ്ടിന്റെ ആനുവൽ മെയിന്റനൻസ് ചാർജ് 1000-1500 രൂപ വരെയായിരിക്കും. ഇതോടൊപ്പം ഓരോ ഇടപാടും റിസർവ് ബാങ്കിനെ അറിയിക്കുന്നതിന് 100-150 രൂപ വരെ ഈടാക്കും. ഇതോടൊപ്പം ബോക്കറിം​ഗ് കമ്മീഷനും എഎംസിയും അടക്കേണ്ടി വരും. അക്കൗണ്ട് ആരംഭിക്കാൻ പാൻ കാർഡ്, പാസ്പോർട്ട്, എൻആ‌ർഇ/ എൻആർഒ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പിഐഎസ് സർട്ടിഫിക്കറ്റ് എന്നിവ നൽകണം.

നികുതി

നികുതി

സാധാരണ നിക്ഷേപകർക്കുള്ള നികുതി തന്നെയാണ് വിപണിയിലെ നിക്ഷേപത്തിൽ നിന്നുള്ള തുകയ്ക്ക് അടയ്ക്കേണ്ടത്. നിക്ഷേപം നടത്തി ഒരു വർഷത്തിനുള്ളിൽ പിൻവലിക്കുമ്പോഴുണ്ടാകുന്ന ലാഭത്തിന് ഹൃസ്വകാല മൂലധന നേട്ടമായി 15 ശതമാനം നികുതി അടയ്ക്കണം. 1 വർഷത്തിന് മുകളിൽ ഓഹരി കയ്യിൽ വെച്ച് വില്പന നടത്തുമ്പോഴുണ്ടാകുന്ന ലാഭം 1 ലക്ഷം വരെയാണെങ്കിൽ നികുതി അടയ്ക്കണ്ടതില്ല. 1 ലക്ഷത്തിന് മുകളിലാണെങ്കിൽ 10 ശതമാനം നികുതി പിടിക്കും.

Read more about: stock exchange stock market nri
English summary

How A Non Resident Indian Can Open Demat Account; Here's Details

How A Non Resident Indian Can Open Demat Account; Here's Details
Story first published: Monday, June 27, 2022, 15:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X