സ്വർണവും സ്ഥലവും വിൽക്കും മുമ്പ് തീർച്ചയായും അറിയണം ഇക്കാര്യം; കാശ് പോകുന്നത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയൽ എസ്റ്റേറ്റ്, സ്വർണം, സ്ഥിര നിക്ഷേപം എന്നിവയാണ് പരമ്പരാഗതമായി ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ മാർഗങ്ങൾ. സമീപകാലത്ത്, സ്വർണം ആകർഷകമായ വരുമാനം നൽകുന്ന മികച്ച നിക്ഷേപങ്ങളിലൊന്നാണ്. അതിനാൽ മഞ്ഞ ലോഹത്തിൽ നിന്നുള്ള ദീർഘകാല വരുമാനവും ആകർഷകമായി തോന്നും. എന്നാൽ റിയൽ എസ്റ്റേറ്റിൽ നിന്നുള്ള വരുമാനം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ കുറവാണ്.

നികുതികൾ
 

നികുതികൾ

ഇത്തരമൊരു സാഹചര്യത്തിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം കുറയ്ക്കുകയും സ്വർണ്ണ നിക്ഷേപം 15% വരെ വർദ്ധിപ്പിച്ചും നിക്ഷേപം നടത്താനാണ് സാമ്പത്തിക വിദ്ഗധരുടെ അഭിപ്രായം. കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം സമീപഭാവിയിൽ സ്വർണ വില കുത്തനെ ഉയരാനാണ് സാധ്യതയെന്നും വിശകലന വിദഗ്ധർ പറയുന്നു. റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിവ വിൽക്കാൻ ഒരുങ്ങുകയാണെങ്കിൽ ഈ രണ്ട് നിക്ഷേപങ്ങളുടെയും മൂലധന നേട്ട നികുതി നിയമത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്വർണ്ണത്തിൽ നിന്നും റിയൽ എസ്റ്റേറ്റിൽ നിന്നുമുള്ള ഹ്രസ്വകാല, ദീർഘകാല മൂലധന നേട്ടങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കാം.

സ്വർണാഭരണം

സ്വർണാഭരണം

നിങ്ങൾ സ്വർണം ആഭരണമായി വാങ്ങി, മൂന്ന് വർഷത്തിന് ശേഷം വിൽക്കുകയാണെങ്കിൽ, ആ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങൾ ദീർഘകാല മൂലധന നേട്ടമായി കണക്കാക്കുകയും 20.8% നികുതി ഈടാക്കുകയും ചെയ്യും. മൂന്ന് വർഷത്തിന് മുമ്പാണ് നിങ്ങൾ നിങ്ങളുടെ സ്വർണം വിൽക്കുന്നതെങ്കിൽ നേട്ടം ഹ്രസ്വകാലമായി കണക്കാക്കുകയും അത് ആ സാമ്പത്തിക വർഷത്തേക്കുള്ള നിങ്ങളുടെ വരുമാനത്തിൽ ചേർക്കുകയും സ്ലാബ് നിരക്കിൽ നികുതി ഏർപ്പെടുത്തുകയും ചെയ്യും.

സോവറിൻ ഗോൾഡ് ബോണ്ടുകൾ

സോവറിൻ ഗോൾഡ് ബോണ്ടുകൾ

കാലാവധി പൂർത്തിയാകുന്നതുവരെ മൂലധന നേട്ടനികുതിയെ ആകർഷിക്കാത്തതിനാൽ ബോണ്ടുകൾ ആഭരണങ്ങളേക്കാൾ ലാഭമാണ്. സ്ലാബ് നിരക്കനുസരിച്ച് ഹ്രസ്വകാല മൂലധന നേട്ടത്തിനും ദീർഘകാല മൂലധന നേട്ടത്തിനും 20.8% നികുതി ഈടാക്കും. ഓരോ വർഷവും സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിങ്ങളുടെ സ്ലാബ് നിരക്കനുസരിച്ച് നികുതി ചുമത്തപ്പെടും.

റിയൽ എസ്റ്റേറ്റ്

റിയൽ എസ്റ്റേറ്റ്

റിയൽ എസ്റ്റേറ്റിന്റെ കാര്യത്തിൽ, വാങ്ങി രണ്ട് വർഷത്തിന് ശേഷം വിൽക്കുന്ന സ്വത്ത് ദീർഘകാലത്തേയും രണ്ട് വർഷം മുമ്പ് വിൽക്കുന്നതിനെ ഹ്രസ്വകാല മൂലധന നേട്ടമായും കണക്കാക്കുന്നു. റിയൽ എസ്റ്റേറ്റിൽ നിന്നുള്ള ഹ്രസ്വകാല മൂലധന നേട്ടത്തിന് സ്ലാബ് നിരക്കിൽ നികുതി ചുമത്തുന്നു, ദീർഘകാല മൂലധന നേട്ടത്തിന് 20.8% നികുതി ചുമത്തും.

English summary

How returns from gold and real estate are taxed | സ്വർണവും സ്ഥലവും വിൽക്കും മുമ്പ് തീർച്ചയായും അറിയണം ഇക്കാര്യം; കാശ് പോകുന്നത് ഇങ്ങനെ

If you are planning to sell real estate or gold, you need to be aware of the capital gains tax law of both investments. Let’s take a look at how to tax short-term and long-term capital gains from gold and real estate. Read in malayalam.
Story first published: Sunday, May 10, 2020, 9:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X