12,000 രൂപയെ 71 ലക്ഷമാക്കാം! മാജിക്കല്ല; ഇത് നിക്ഷേപവും ക്ഷമയും കൂട്ടുപലിശയും ചേരുന്ന വിജയകൂട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപം നേരത്തെ ആരംഭിക്കുന്നതിന് പല ​ഗുണങ്ങളുണ്ട്. ദീർഘനാൾ നിക്ഷേപിക്കാൻ സാധിക്കുനെന്നതാണ് ഒരു ​ഗുണം. ഇതിനാൽ തന്നെ വലിയൊരു സംഖ്യ ആവശ്യമായി വരുന്നൊരാൾക്ക് നേരത്തെ നിക്ഷേപം തുടങ്ങിയാൽ ചെറിയ തുക കൊണ്ട് സമ്പാദിക്കാൻ സാധിക്കും. ഇതിന് സഹായിക്കുന്ന നിക്ഷേപത്തിലെ തുറുപ്പുചീട്ടാണ് കൂട്ടുപലിശ.

''കൂട്ടുപലിശ ലോകത്തിലെ എട്ടാം മഹാത്ഭുതമാണ്, ഇതിനെ കുറിച്ച് മനസിലാക്കിയവന്‍ ഇതുപയോഗിച്ച് നിക്ഷേപിക്കും, അല്ലാത്തവന്‍ കൂട്ടുപലിശ അടച്ചു കൊണ്ടിരിക്കും'', ശാസ്ത്രജ്ഞനായ ആല്‍ബെര്‍ട്ട് ഐന്‍സ്നിറ്റീൻ കൂട്ടുപലിശയെ പറ്റി പറഞ്ഞത് ഇപ്രകാരമാണ്. കൂട്ടുപലിശയെന്താണെന്നും എങ്ങനെ വലിയ സമ്പാദ്യം നേടി തരുന്നെന്നും പരിശോധിക്കാം. 

എന്താണ് കൂട്ടുപലിശ

എന്താണ് കൂട്ടുപലിശ

പലിശയ്ക്ക് മുകളില്‍ പലിശ എന്നതാണ് കൂട്ടുപലിശ കൊണ്ട് ഉദ്യേശിക്കുന്നത്. അതായത് മുതലിന്റെ (principle amount) മുകളില്‍ നേടിയ പലിശ മുതലിനൊപ്പം കൂട്ടിച്ചേര്‍ക്കും. പിന്നീട് പലിശ ലഭിക്കുന്നത് ഈ തുകയ്ക്ക് മുകളിലായിരിക്കും. ഒരു ഉദാഹരണത്തോടെ വിശദമാക്കാം. 100 ഒരു സ്‌കീമില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10 ശതമാനമാണ് വാര്‍ഷിക പലിശ ലഭിക്കുന്നത്.

1 വര്‍ഷത്തിന് ശേഷം 110 രൂപ ലഭിക്കും. തൊട്ടടുത്ത വര്‍ഷം 10 ശതമാനം പലിശ വഴി 11 രൂപ നേടാനാകും. 110 രൂപയുടെ 10 ശതമാനത്തിനാണ് പലിശ കണക്കാക്കുന്നത്. അങ്ങനെ 121 രൂപയായി നിക്ഷേപിച്ച തുക വളരും. മൂന്നാം വര്‍ഷത്തില്‍ പലിശയായി ലഭിക്കുക 12 രൂപയാണ്. 10 ശതമാനം പലിശയില്‍ ഓരോ വര്‍ഷത്തിലും പലിശ വരുമാനം ഉയരുന്ന ഈ രീതിയാണ് കൂട്ടുപലിശ. 

Also Read: 3 വര്‍ഷ നിക്ഷേപത്തിന് എസ്ബിഐ നല്‍കുന്ന പലിശ 1 വര്‍ഷം കൊണ്ട് നേടാം; ബാങ്കിനെ വെല്ലുന്ന നിക്ഷേപമിതാAlso Read: 3 വര്‍ഷ നിക്ഷേപത്തിന് എസ്ബിഐ നല്‍കുന്ന പലിശ 1 വര്‍ഷം കൊണ്ട് നേടാം; ബാങ്കിനെ വെല്ലുന്ന നിക്ഷേപമിതാ

ആദായത്തിലുണ്ടാക്കുന്ന വ്യത്യാസം

ആദായത്തിലുണ്ടാക്കുന്ന വ്യത്യാസം

കൂട്ടുപലിശയുടെ നേട്ടം അറിയാൻ ദീർഘകാലത്തേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. നിശ്ചിത ഇടവേളകളില്‍ തുക നിക്ഷേപിക്കുന്ന നിക്ഷേപ രീതിയായ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി 12,000 രൂപ മാസത്തില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് കൂട്ടുപലിശ നല്‍കുന്ന ലാഭം പരിശോധിക്കാം. 12 ശതമാനം ആദായമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. മാസം 12,000 രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് 8.4 ലക്ഷം രൂപയാണ് കാലാവധിയില്‍ ലഭിക്കുന്നത്. 1.2 ലക്ഷം രൂപയാണ് ലാഭമായി ലഭിക്കുന്നത്. 

Also Read: 3 വര്‍ഷ നിക്ഷേപത്തിന് എസ്ബിഐ നല്‍കുന്ന പലിശ 1 വര്‍ഷം കൊണ്ട് നേടാം; ബാങ്കിനെ വെല്ലുന്ന നിക്ഷേപമിതാAlso Read: 3 വര്‍ഷ നിക്ഷേപത്തിന് എസ്ബിഐ നല്‍കുന്ന പലിശ 1 വര്‍ഷം കൊണ്ട് നേടാം; ബാങ്കിനെ വെല്ലുന്ന നിക്ഷേപമിതാ

നിക്ഷേപം

ഇതേ നിക്ഷേപം 10 വര്‍ഷത്തേക്ക് നീട്ടിയാല്‍ 19.8 ലക്ഷം രൂപ ലഭിക്കും. ഇവിടെ ലാഭമായി 5.4 ലക്ഷം ലഭിക്കും. 15 വര്‍ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് 35.1 ലക്ഷം രൂപ ലഭിക്കും. 13.5 ലക്ഷമാണ് ലാഭം. 23 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലാവധിയില്‍ 71.4 ലക്ഷം രൂപയാണ് ലഭിക്കുക. 38.3 ലക്ഷം രൂപ ലാഭമായി ലഭിച്ചു. ഇവിടെ ആദ്യ 5 വര്‍ഷത്തില്‍ പലിശ(ലാഭം)യായി ലഭിച്ചത് 1.2 ലക്ഷമാണ്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുന്ന തുകയില്‍ മാറ്റമില്ലെങ്കിലും ലാഭം/ പലിശയില്‍ വന്ന വര്‍ധനവ് 4.2 ലക്ഷം രൂപയാണ്. നിക്ഷേപം ക്ഷമയോടെ തുടരുന്നൊരാള്‍ക്ക് പലിശ ഇനത്തില്‍ 8.1 ലക്ഷം രൂപയുടെ വ്യത്യാസം കാണാം. ഇത് തുടരുകയും ചെയ്യുന്നുണ്ട്. 

Also Read: പ്രവാസി ഇന്ത്യക്കാരുടെ ഓഹരി നിക്ഷേപങ്ങൾക്ക് എത്ര ശതമാനം നികുതി? എൻആർഐകളുടെ നികുതി ബാധ്യതകൾ അറിയാംAlso Read: പ്രവാസി ഇന്ത്യക്കാരുടെ ഓഹരി നിക്ഷേപങ്ങൾക്ക് എത്ര ശതമാനം നികുതി? എൻആർഐകളുടെ നികുതി ബാധ്യതകൾ അറിയാം

എവിടെ നിക്ഷേപിക്കും

എവിടെ നിക്ഷേപിക്കും

കൂട്ടുപലിശയുടെ നേട്ടം നൽകുന്നവയാണ് ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍. ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാലത്തേക്ക് 12 ശതമാനം ആദായം നല്‍കിയാല്‍ എത്ര നേട്ടം ലഭിക്കുമെന്ന് നോക്കാം. 12,000 രൂപയുടെ മാസ എസ്ഐപി വഴി 23 വർഷത്തേക്ക് നിക്ഷേപിക്കുകയും 12 ശതമാനം വളർച്ച ലഭിക്കുകയും ചെയ്താൽ നിങ്ങൾ കാലാവധിയിൽ 71.4 ലക്ഷം രൂപ ലഭിക്കും. ഇതിനൊപ്പം പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സ്ഥിര നിക്ഷേപം എന്നിവ വഴിയും കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാം.

Read more about: investment
English summary

How To Get 71 Lakh Rs From 12,000 Rs; Compound Interest Is The Best Option For Maximum Return

How To Get 71 Lakh Rs From 12,000 Rs; Compound Interest Is The Best Option For Maximum Return
Story first published: Saturday, September 24, 2022, 13:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X