ജോലിക്കാലത്ത് അല്പം റിസ്കുള്ള നിക്ഷേപങ്ങള്‍ തിരഞ്ഞെടുത്തവര്‍ പോലും വിരമിച്ച ശേഷം സ്ഥിര വരുമാനം ഉറപ്പുള്ള നിക്ഷേപങ്ങളേയാണ് അന്വേഷിക്കുന്നത്. ജോലിക്കാലത്തെ സമ്പാദ്യം സുരക്ഷിതമായ ഇടത്ത് നിക്ഷേപിക്കുക എന്നതിനാണ് എല്ലാവരും പ്രധാന്യം നല്‍കുന്നത്. സുരക്ഷിതത്വവും നല്ല വരുമാനവും നേടാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങള്‍ തിരഞ്ഞെടുത്താല്‍ മതിയാകും. മാസ വരുമാനം ലഭിക്കുന്നതും നികുതി ഇലവുകള്‍ ലഭിക്കുന്നതും കാലാവധിയില്‍ നല്ല തുക ലഭിക്കുന്നതുമായ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 5 പദ്ധതികളാണ് ചുവടെ.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
ലഘു സമ്പ്ാദ്യ പദ്ധതികളില്‍ ഉള്‍പ്പെട്ട സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം വിരമിക്കല്‍ കാലത്തേക്ക് മികച്ച വരുമാന സ്രോതസാണ്. 60 വയസ് കഴിഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. 1,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെയാണ് 5 വര്‍ഷ കാലാവധിയുള്ള പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. 3 വര്‍ഷം കാലാവധി ഉയര്‍ത്താം. ജൂണ്‍ സെപ്റ്റംബര്‍ പാദത്തില്‍ 7.4 ശതമാനമാണ് പലിശ നിരക്ക്.
ത്രൈമാസത്തില്‍ പലിശ വിതരണം ചെയ്യും. നിക്ഷേപം ആരംഭിക്കുന്ന സമ.ത്തെ പലിശയാണ് കാലാവധിയോളം ലഭിക്കുക. 15 ലക്ഷം രൂപ നിക്ഷേപിക്കുന്നൊള്ക്ക് ത്രൈമാസത്തില്‍ 27,750 രൂപയാണ് ലഭിക്കുക. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.
പ്രധാനമന്ത്രി വജ വന്ദന്‍ യോജന
മുതിര്‍ന്ന പൗരന്മാര്ക്ക് സ്ഥിര വരുമാനം ഉറപ്പാക്കാന്‍ 2017 ല്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി വജ വന്ദന്‍ യോജന. 60 വയസാണ് പദ്ധതിയില്‍ ചേരാനുള്ള പ്രായ പരിധി. 7.4 ശകമാനം പലിശ നിരക്ക് 10 വര്‍ഷത്തേക്ക് നിക്ഷേപകന് ലഭിക്കും. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പലിശ വരുമാനം ലഭിക്കും. 1,56,658 രൂപ മുതല്‍ 15 ലക്ഷം രൂപ വരെ പ്രധാനമന്ത്രി വജ വന്ദന്‍ യോജനയില്‍ നിക്ഷേപിക്കാം.
3 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 24,900 രൂപ വര്‍ഷത്തില്‍ പലിശയായി ലഭിക്കും. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപത്തിന്റെ 75 ശതമാനം വായ്പ ലഭിക്കും. അടിയന്തര ഘട്ടത്തിലെ ചികിത്സ ആവശ്യങ്ങള്‍ക്ക് മാത്രമാണ് കാാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കുന്നത്. പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി 2023 മാര്‍ച്ച് 31 ആണ്. നികുതി ഇളവുകള്‍ ഒന്നും തന്നെ നിക്ഷേപത്തിന് ലഭിക്കില്ല.
Array
ബാങ്ക് സ്ഥിര നിക്ഷേപം
മറ്റു നിക്ഷേപങ്ങളേക്കാള്‍ നഷ്ട സാധ്യത കുറഞ്ഞ നിക്ഷേപമാണ് ബാങ്ക് സ്ഥിര നിക്ഷേപം. ഇതിനാല്‍ തന്നെ മുതിര്‍ന്ന പൗരന്മാര്ക്ക് അനുയോജ്യവുമാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് റിസര്‍വ് ബാങ്ക് പോളിസി നിരക്കുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. റിപ്പോ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ബാങ്ക് നിക്ഷേപ പലിശ നിരക്കും ഉയരുകയാണ്. 60 വയസ് കഴിഞ്ഞവര്‍ക്ക് ബാങ്ക് പൊതുവേ ഉയര്‍ന്ന പലിശ നല്‍കാറുണ്ട്. സാധാരണ പലി നിരക്കിനൊപ്പം 0.50 ശതമാനം പലിശ ബാങ്കുകള്‍ നല്‍കുന്നുണ്ട്.
മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ ബാങ്കില്‍ നിന്ന പലിശ വാങ്ങാന്‍ സാധിക്കും. ഇതിനൊപ്പം ഉയര്‍ന്ന പലിശ നിരക്കും നികുതി ഇളവും ലഭിക്കുന്ന ടാക്സ് സേവിംസ് സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം.
പ്രത്യേക നിക്ഷേപങ്ങള്‍
മുതിര്‍ന്ന പൗരന്മാര്ക്കായി 5 വര്‍ഷത്തിലധികം കാലാവധിയുള്ള പ്രത്യേക പദ്ധതികള്‍ എസ്ബിഐയും ഐസിഐസിഐ ബാങ്കും അവതരിപ്പിച്ചിട്ടുണ്ട്. എസ്ബിഐയുടെ വീകെയര്‍ സ്ഥിര നിക്ഷേപത്തില്‍ അഞ്ച് വര്‍ഷ നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശയ്ക്കൊപ്പം 0.30 ശതമാനം അധിക പലിശ ലഭിക്കും. സാധാരണ പൗരന്മാര്ക്ക് ലഭിക്കുന്ന പലിശയേക്കാള്‍ 0.80 ശതമാനം അധിക നിരക്ക് ലഭിക്കും. 2023 മാര്‍ച്ച് 31 വരെ പദ്ധതിയില്‍ ചേരാം.
ഐസിഐസി ഗോള്‍ഡന്‍ ഇയര്‍ സ്ഥിര നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള അധിക നിരക്കിനൊപ്പം 0.20 ശതമാനം അധിക നിരക്കും ലഭിക്കും.
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് 2020
റിസര്‍വ് ബാങ്ക് നിക്ഷേപമായ ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട മുതിര്‍ന്ന പൗരന്മാര്ക്ക് അനുയോജ്യമായ നിക്ഷേപമാണ്. വര്‍ഷത്തില്‍ 7.15 ശതമാനം പലിശ ലഭിക്കുക. ആറു മാസം കൂടുമ്പോള്‍ പലിശ പുനക്രമീകരിക്കും. വര്‍ഷത്തില്‍ 2 തവണ പലിശ ലഭിക്കും. 7 വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. ജനുവരി 1നും ജൂലായ് 1നുമാണ് വര്‍ഷത്തില്‍ പലിശ ലഭിക്കുന്ന തീയതികള്‍.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെടുത്തിയാണ് ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ പലിശ കണക്കാക്കുന്നത്. നാഷണല്‍ സേവിംഗ്സ് സ്കീമിന്റെ പലിശയ്ക്കൊപ്പം 0.35 ശതമാനം കൂട്ടിയാണ് പലിശ കണക്കാക്കുന്നത്. 1,000 രൂപ മുതല്‍ നിക്ഷേപിക്കാം. ഉയര്‍ന്ന പരിധിയില്ല. യാതൊരു നികുതിയിളവും പദ്ധതിക്ക് ലഭിക്കില്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications