സാധനം വാങ്ങുന്നത് ഓൺലൈനിലോ? വില കുറയ്ക്കാൻ ഓൺലൈനിലുണ്ട് 7 വഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിലകുറവ് തന്നെയാണ് ഇ-കോമേഴ്സ് സൈറ്റുകളിലേക്ക് ആള്‍ക്കാരെ എത്തിക്കുന്നത്. അധിക കിഴിവുകള്‍ നല്‍കുന്ന സെയിലുകളിൽ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് കാണാറുള്ളതാണ്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മുൻനിര ഇ-കോമേഴ്സ് വെബ്സൈറ്റുകൾ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 11 മുതല്‍ 15 വരെയാണ് ആമസോണില്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ നടക്കുക. ഓഗസ്റ്റ് 10 മുതല്‍ 15 വരെ ഫ്ളിപ്കാർട്ടിലും ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ ഇളവുകൾ ലഭിക്കും. ഈ വില്പനകളിൽ വലിയ വിലകുറവ് ഉണ്ടാവുമെന്ന് ഉറപ്പാണ്. ഓൺലൈനിൽ സാധനം വാങ്ങുമ്പോൾ പരമാവധി നേട്ടം കൊയ്യാൻ ചില പൊടികൈകൾ പ്രയോ​ഗിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള 7 വഴികളാണ് ചുവടെ കൊടുക്കുന്നത്.

പ്രൈസ് ട്രാക്കര്‍

പ്രൈസ് ട്രാക്കര്‍

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ഉത്പ്പന്നം വാങ്ങുന്നതിന് മുന്‍പ് ഇതിന്റെ വിലയിൽ വന്ന മാറ്റങ്ങൾ വിലയിരുത്താൻ സാധിക്കും. ഏതൊക്കെ വിലകളില്‍ ഉത്പന്നം നേരത്തെ വില്പന നടത്തിയെന്ന് അറിയാൻ സാധിക്കും. keepa, pricebefore.com എന്നീ വെബ്സൈറ്റുകൾ ഉപയോ​ഗിക്കാം. ഈ വെബ്സൈറ്റുകളിൽ വാങ്ങാന്‍ ഉദ്യേശിക്കുന്ന ഉത്പ്പന്നത്തിന്റെ ലിങ്ക് നല്‍കിയാൽ നിലവില്‍ ചുമത്തിയ വിലയേക്കാള്‍ ഉയര്‍ന്നും താഴ്ന്നും ഉത്പ്പന്നം വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുണ്ടോ എന്നറിയാന്‍ സാധിക്കും.

Also Read: ഈ 5 കാര്യങ്ങളറിഞ്ഞാൽ മതി; മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി തുടക്കക്കാർക്കും കസറാംAlso Read: ഈ 5 കാര്യങ്ങളറിഞ്ഞാൽ മതി; മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി തുടക്കക്കാർക്കും കസറാം

വില താരതമ്യം

വില താരതമ്യം

ഒരു ഉത്പ്പന്നം വാങ്ങുന്നിന് മുന്‍പ് മറ്റു ഇ-കോമേഴ്സ് സൈറ്റുകളിലെ വിലയുമായി താരതമ്യം ചെയ്യണം. ഇ- കോമേഴ്‌സ് രംഗത്തെ വമ്പന്‍മാരായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ഇബേ തുടങ്ങിയവര്‍ മികച്ച ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ എത്തിക്കാൻ പരസ്പരം മത്സരിക്കുകയാണ്. ഇതിനാല്‍ ഒരു സാധനം വാങ്ങുന്നതിന് മുന്‍പ് എല്ലാ വെബ്‌സൈറ്റുകളിലെയും വിലകള്‍ തമ്മില്‍ താരതമ്യം ചെയ്താൽ വില കുറവിൽ ഉത്പ്പന്നം കയ്യിലെത്തും. ഇതിനായി ഓരോ സൈറ്റിലും കയറേണ്ടതില്ല. വില താരതമ്യം നടത്തുന്ന സൈറ്റുകൾ ഇന്നുണ്ട്.

Also Read: എമർജൻസി ഫണ്ട് എവിടെ സൂക്ഷിക്കും; 7% പലിശ നൽകുന്ന സേവിം​ഗ്സ് അക്കൗണ്ടുകൾ തിരഞ്ഞെടുക്കാംAlso Read: എമർജൻസി ഫണ്ട് എവിടെ സൂക്ഷിക്കും; 7% പലിശ നൽകുന്ന സേവിം​ഗ്സ് അക്കൗണ്ടുകൾ തിരഞ്ഞെടുക്കാം

കാർട്ടിൽ സൂക്ഷിക്കാം

കാർട്ടിൽ സൂക്ഷിക്കാം

രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന വില്പനയാണെങ്കില്‍ ഉത്പ്പന്നം ഒരു ദിവസം കാര്‍ട്ടില്‍ സൂക്ഷിക്കാം. ഒന്നാമതായി അനാവശ്യ വാങ്ങലുകള്‍ ഒഴിവാക്കാനാകും. തൊട്ടടുത്ത ദിവസം കാര്‍ട്ട് നേക്കി ഉല്‍പ്പന്നം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സഹായിക്കും. ഇതോടൊപ്പം വലിയ വില്പന നടക്കാത്ത ഉത്പ്പന്നങ്ങളാണെങ്കില്‍ ചില്ലറ വ്യാപാരികള്‍ വിലകുറയ്ക്കാന്‍ സാധ്യതയുണ്ട്. 

Also Read: 30-ാം വയസിലെ തെറ്റുകൾക്ക് അനുഭവിക്കുക 50-തിൽ; നിക്ഷേപിക്കാൻ വൈകിയാൽ വലിയ വില കൊടുക്കേണ്ടി വരും!Also Read: 30-ാം വയസിലെ തെറ്റുകൾക്ക് അനുഭവിക്കുക 50-തിൽ; നിക്ഷേപിക്കാൻ വൈകിയാൽ വലിയ വില കൊടുക്കേണ്ടി വരും!

കാർഡുകൾ നോക്കി വാങ്ങാം

കാർഡുകൾ നോക്കി വാങ്ങാം

പല ഇ-കോമേഴ്‌സ് വെബ്‌സൈറ്റും മെബര്‍ഷിപ്പ് പദ്ധതി വഴി ഉപഭോക്താവിന് പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്. ഫ്‌ലിപ്പകാര്‍ട്ട്, ആമസോണ്‍, മിന്ത്ര എന്നി വെബ്‌സൈറ്റുകളില്‍ മെമ്പര്‍ഷിപ്പ് വഴി സൗജന്യം ഡെലിവറി, പ്രത്യേക ഓഫറുകള്‍, തുടങ്ങിയവ ലഭിക്കും. വിവിധ ബാങ്കുകളുമായി ചേര്‍ന്ന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഓഫറുകളും നല്‍കുന്നുണ്ട്.

എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകള്‍ ഇത്തരത്തിലുള്ള ഓഫറുകള്‍ നല്‍കുന്നുണ്ട്. ഓഫറുള്ള ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ വില കുറയാം. ചില ഓൺലൈൻ വാലറ്റുകൾക്കും ക്യാഫബാക്ക് ഓഫറുകൾ നൽകുന്നുണ്ട്.

ചില പൊടികൈകൾ

ചില പൊടികൈകൾ

ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ പുതിയ പ്രമോഷണല്‍ ഓഫറുകളും കൂപ്പണ്‍ കോഡുകളും നൽകുന്നുണ്ട്. ഈ കൂപ്പണ്‍ കോഡുകള്‍ ക്ലെയിം ചെയ്ത് വില കുറവിൽ സാധനം വാങ്ങിക്കാം.

സ്ഥിരമായ ഉപഭോക്താക്കളെക്കാള്‍ പുതിയവര്‍ക്കാണ് മികച്ച ഓഫറുകള്‍ ലഭിക്കുന്നത്. പല സാധനങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ ഒന്നിലധികം അക്കൗണ്ടുകളെടുക്കാൽ വില കുറയും.

ഷിപ്പിംഗ് ചാര്‍ജ് എന്ന പേരില്‍ പല വെബ്സൈറ്റുകളും നല്ലൊരു തുക ഈടാക്കുന്നുണ്ട്. പിക് അപ്പ് അറ്റ് സ്റ്റോർ ഓപ്ഷൻ നൽകുന്നിടത്ത് ആ സൗകര്യം ഉപയോ​ഗിക്കണം. ഇതുവഴി ഷിപ്പിംഗ് ചാര്‍ജ് ഓഴിവാക്കുകയും ഉത്പ്പന്നം സ്റ്റോക്കുണ്ടെങ്കിൽ ഓർഡർ ചെയ്ത ദിവസം തന്നെ ലഭിക്കുകയും ചെയ്യുന്നു.

Read more about: e commerce
English summary

How To Save Maximum Money On Online Shopping; Here's 7 Tips

How To Save Maximum Money On Online Shopping; Here's 7 Tips
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X