ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എങ്ങനെ പണം ലാഭിക്കാം; പരി​ഗണിക്കാം ഈ 5 വഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര മാര്‍ഗങ്ങളിലൊന്ന് തീവണ്ടി ഗതാഗതമാണ്. ഇതിനാല്‍ തന്നെയാണ് ട്രെയിന്‍ ടിക്കറ്റിനുള്ള തിരക്കും കൂടുതല്‍ യാത്ര വണ്ടികള്‍ക്കായി ജനങ്ങള്‍ ആവശ്യപ്പെടുന്നതും. യഥാര്‍ഥത്തില്‍ ഒരു യാത്രയ്ക്ക് വേണ്ട മുഴുവന്‍ തുകയും റെയില്‍വെ യാത്രക്കാരനില്‍ നിന്ന് ഈടാക്കുന്നില്ലെന്നതാണ് സത്യം.

 

ഒരു തീവണ്ടി യാത്രയുടെ ചെലവ് യഥാര്‍ഥത്തില്‍ ടിക്കറ്റില്‍ കാണുന്ന വില മാത്രമല്ല. ഇതിന്റെ ഇരട്ടിയോളം തുക യാത്രയ്ക്ക് റെയില്‍വെ ചെലവാക്കുന്നുണ്ട്. യാത്രക്കാരനിൽ നിന്ന് ഈടാക്കുന്ന തുകയോടൊപ്പം റെയിൽവെ സബ്സിഡി അടക്കമാണ് യാത്രയ്ക്കുള്ള ചെലവ് കണ്ടെത്തുന്നത്. 

തീവണ്ടി യാത്രയ്ക്ക് എത്ര രൂപ ചെലവാകും

തീവണ്ടി യാത്രയ്ക്ക് എത്ര രൂപ ചെലവാകും

ഓരോ റെയിൽവെ ടിക്കറ്റിനും റെയിൽവെ സബ്സിഡി നൽകുന്നുണ്ട്. ചരക്കു ഗതാഗതത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് റെയില്‍വെ പൊതു ഗതാഗതത്തിന് പണം കണ്ടെത്തുന്നത്. ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റിനാണ് റെയില്‍വെ ഏറ്റവും കൂടുതല്‍ സബ്സിഡി അനുവദിക്കുന്നത്. 1 രൂപയില്‍ 71 പൈസയും സബ്സിഡിയായാണ് നല്‍കുന്നത്. സെക്കന്റ് എസി ടിക്കറ്റില്‍ 26 പൈസയും സ്ലീപ്പര്‍ ടിക്കറ്റില്‍ 37 പൈസയും റെയില്‍വെ നല്‍കുന്ന സബ്സിഡിയാണ്.

സബ്‌സിഡി

റെയില്‍വെ വഹിക്കുന്ന സബ്‌സിഡി ഭാരം യാത്രക്കാരെ അറിയിക്കാൻ ടിക്കറ്റിന്റെ പിന്‍ഭാഗത്ത് ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. യാത്രയുടെ 57 ശതമാനം ചെലവ് മാത്രമാണ് യാത്രക്കാരില്‍ നിന്ന് റെയില്‍വെ ഈടാക്കുന്നുള്ളൂവെന്നാണ് ഇത് പറയുന്നത്. ഇതോടൊപ്പം ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പണം ലഭിക്കാൻ താഴെ പറയുന്ന വഴികൾ ഉപയോ​ഗിച്ചാൽ മതി. 

Also Read: വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി തീവണ്ടിയില്‍ യാത്ര ചെയ്യാം; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍Also Read: വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി തീവണ്ടിയില്‍ യാത്ര ചെയ്യാം; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക

നേരത്തെ പ്ലാന്‍ ചെയ്ത യാത്രകളാണെങ്കില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് അവസാന നിമിഷത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് സഹായിക്കും. ഒന്നിച്ച് ഗ്രൂപ്പായി യത്ര ചെയ്യുന്നവർക്ക്ക്ക് ഒരേ കോച്ചില്‍ സീറ്റ് ലഭിക്കുന്നതിനും ഇത് സഹായിക്കും. വൈകിയാണെങ്കില്‍ ലഭ്യത അനുസരിച്ച് വ്യത്യസ്ത കോച്ചുകളിലേക്ക് ടിക്കറ്റ് മാറാം. ഇതോടൊപ്പം വൈകി ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ തത്കാല്‍ ടിക്കറ്റിനാായി അധിക ചാര്‍ജ് നല്‍കേണ്ടി വരുന്നതും ഒഴിവാക്കാം.

യാത്ര സ്പ്ലിറ്റ് ചെയ്യുക

യാത്ര സ്പ്ലിറ്റ് ചെയ്യുക

ടിക്കറ്റ് തുക ലാഭിക്കുന്നതിന് സ്പ്ലിറ്റ് ബുക്കിംഗ് സംവിധാനം തിരഞ്ഞെടുക്കാം. ദൈര്‍ഘ്യമേറിയ യാത്രയ്ക്കായി ഒറ്റ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പകരം യാത്ര വിഭജിച്ച് ഒന്നിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഉദാഹരണത്തിന്, റായ്പൂര്‍ ജംഗ്ഷനില്‍ നിന്ന് പട്‌ന ജംഗ്ഷനിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നുന്നതിന് പകരം റായ്പൂരില്‍ നിന്ന് ടാറ്റാനഗര്‍ ജംഗ്ഷനിലേക്കും തുടര്‍ന്ന് ടാറ്റാനഗര്‍ ജംഗ്ഷനില്‍ നിന്ന് പട്‌ന ജംഗ്ഷനിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാം. ഉത്സവ സമയത്ത് ഈ രീതി കൂടുതൽ ഉപകാരപ്പെടും.

ക്യാഷ്ബാക്ക് പരി​ഗണിക്കുക

ക്യാഷ്ബാക്ക് പരി​ഗണിക്കുക

ഐആർസിടിസി വൈബ്സൈറ്റ് കൂടാതെ മൂന്നാം കക്ഷി ആപ്പുകൾ/ വെബസൈറ്റുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത്തരം വെബ്സൈറ്റുകളിൽ ക്യാഷ് ബാക്ക് നൽകുന്നവ കണ്ടെത്തി ഉപയോ​ഗപ്പെടുത്താം. ക്യാഷ്ബാക്ക് സൈറ്റുകള്‍ വഴി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് വഴി അടുത്ത പേയ്‌മെന്റിന് റിവാര്‍ഡുകളടക്കം ലഭിക്കാം. 

Also Read: ടിക്കറ്റ് കിട്ടാനില്ലേ; എങ്കില്‍ തത്കാല്‍ ടിക്കറ്റെടുക്കാം; ടിക്കറ്റ് ബുക്കിംഗിന്റെ നടപടി ക്രമങ്ങളറിയാംAlso Read: ടിക്കറ്റ് കിട്ടാനില്ലേ; എങ്കില്‍ തത്കാല്‍ ടിക്കറ്റെടുക്കാം; ടിക്കറ്റ് ബുക്കിംഗിന്റെ നടപടി ക്രമങ്ങളറിയാം

ഐആർസിടിസി കാർഡുകൾ ഉപയോ​ഗിക്കാം

ഐആർസിടിസി കാർഡുകൾ ഉപയോ​ഗിക്കാം

തീവണ്ടി യാത്ര ടിക്കറ്റ് ബുക്കിം​ഗിനായി ഐആർസിടിസി ബ്രാൻഡഡ് കാർഡുകൾ വാങ്ങാം. എസ്ബിഐയുമായി സഹകരിച്ച് ഐആര്‍സിടിസി പ്രത്യേക പ്ലാറ്റിനം കാര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. എസി കോച്ച് ബുക്കിംഗുകൾക്ക് ഈ കാർഡുകൾ വാല്യൂ ബാക്ക് റിവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിങ്ങളുടെ കാര്‍ഡില്‍ മതിയായ ബാലന്‍സുണ്ടെന്ന് ഉറപ്പാക്കണം. 

Also Read: യാത്ര ട്രെയിനിലാണോ; കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ വഴിയുണ്ട്; റെയില്‍വെയുടെ ഈ സൗകര്യം ഉപയോഗിക്കാംAlso Read: യാത്ര ട്രെയിനിലാണോ; കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ വഴിയുണ്ട്; റെയില്‍വെയുടെ ഈ സൗകര്യം ഉപയോഗിക്കാം

സ്ലീപ്പർ കോച്ചുകൾ പരി​ഗണിക്കുക

സ്ലീപ്പർ കോച്ചുകൾ പരി​ഗണിക്കുക

എസി കോച്ചുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനെ അപേക്ഷിച്ച് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുന്നത് ചെലവ് ചുരുക്കാൻ സഹായിക്കും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ സ്ലീപ്പര്‍ ക്ലാസിൽ യാത്ര ചെയ്യാം. സ്ലീപ്പര്‍ കോച്ചുകളുടെ ടിക്കറ്റ് നിരക്ക് ആയിരം രൂപയില്‍ താഴെയാണെന്നതിനാൽ യാത്ര ചെലവിൽ നല്ലൊരു ലാഭം ഇതുവഴി ലഭിക്കും.

Read more about: irctc railway
English summary

How To Save Money While Train Ticket Booking; Here's Top 5 Ways That Helps You

How To Save Money While Train Ticket Booking; Here's Top 5 Ways That Helps You, Read In Malayalam
Story first published: Wednesday, December 14, 2022, 19:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X