നെറ്റ് അസ്റ്റ് വാല്യു നോക്കിയാണോ മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കേണ്ടത്? തെറ്റിദ്ധാരണകൾ മാറ്റാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണി നിക്ഷേപം അല്പം കട്ടിയാണ്. വിപണിയെ പറ്റിയും കമ്പനികളുടെ പ്രകടനങ്ങലെ പറ്റിയുമുള്ള വേണ്ടത്ര അറിവില്ലായ്മ, പരിചയസമ്പത്തിന്റെ കുറവ് എന്നിവ പലരെയും പിന്നോട്ടടിക്കുന്നുണ്ട. ഇത്തരക്കാർക്ക് ഓഹരി വിപണിയിൽ നിന്നുള്ള ലാഭം നേടാൻ സഹായിക്കുന്ന നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് പ്രൊഫഷണൽ ഫണ്ട് മാജേർമാരാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം കൈകാര്യം ചെയ്യുന്നത്.

 

വിവിധ തരത്തിലുള്ള ഫണ്ടുകൾ വിപണിയിലുണ്ട്. ഇക്വിറ്റി, ഡെബ്റ്റ്, ഹൈബ്രിഡ് ഫണ്ടുകളിൽ തന്നെ വൈവിധ്യങ്ങളായ ഫണ്ടുകൾ കാണാൻ സാധിക്കും. അനേകം ഫണ്ടുകളിൽ നിന്ന് നല്ലത് തിരഞ്ഞെടുക്കണം. ഫണ്ട് തിരഞ്ഞെടുപ്പിൽ സാധാരണയായി വിവിധ തെറ്റിദ്ധാരണകൾ ഇന്നുണ്ട്. ഇതിന് പിന്നാലെ ചെന്നാൽ നിക്ഷേപകന്റെ ലക്ഷ്യങ്ങൾ തെറ്റിപ്പോകും. ഇത്തരത്തിൽ സാധാരണയായി കണ്ടുവരുന്ന 4 തെറ്റിദ്ധാരണകളുടെ സത്യാവസ്ഥ പരിശോധിക്കാം.

നെറ്റ് അസറ്റ് വാല്യു

നെറ്റ് അസറ്റ് വാല്യു

നെറ്റ് അസറ്റ് വാല്യു (NAV) കുറഞ്ഞ ഫണ്ടുകളാണ് മികച്ചതെന്ന് പല മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കും തെറ്റിദ്ധാരണയുണ്ട്. ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുയുള്ളതും കുറഞ്ഞ നെറ്റ് അസറ്റ് വാല്യു ഉള്ളതുമായ ഫണ്ടുകളിലെ വിലകുറവായിരിക്കാം നിക്ഷേപകരെ ഈ തെറ്റിദ്ധാരണയിലേക്ക് എത്തിക്കുന്നത്. എന്നാല്‍ നെറ്റ് അസറ്റ് വാല്യു ഫണ്ടിന്റെ യൂണിറ്റ് വില മാത്രമാണ്. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിയും ഔട്ട്‌സ്റ്റാന്‍ഡിംഗ് യൂണിറ്റുമായാണ് നെറ്റ് അസറ്റ് വാല്യു ബന്ധപ്പെട്ടിരിക്കുന്നത്. 

ഉദാഹരണമായി 50 രൂപ നെറ്റ് അസറ്റ് വാല്യുയുള്ള ഫണ്ട് എയിലും 20 രൂപ നെറ്റ് അസറ്റ് വാല്യുയുള്ള ഫണ്ട് ബിയിലും 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ എ എന്ന ഫണ്ടില്‍ നിന്ന 200 യൂണിറ്റും ബി എന്ന ഫണ്ടില്‍ നിന്ന് 500 യൂണിറ്റും ലഭിക്കും. നെറ്റ് അസറ്റ് വാല്യു കുറയുന്നതും കൂടുന്നതും നിക്ഷേപകന് ലഭിക്കുന്ന യൂണിറ്റുകളെ മാത്രമാണ് സ്വാധീനിക്കുന്നത്. ഇത് നിക്ഷേപത്തിന്റെ പ്രകടനവുമായി ബന്ധമില്ല.

Also Read: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളോടാണോ പ്രീയം; നിക്ഷേപവും പിന്‍വലിക്കലും എപ്പോള്‍; അറിയാം 4 കാര്യങ്ങള്‍Also Read: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളോടാണോ പ്രീയം; നിക്ഷേപവും പിന്‍വലിക്കലും എപ്പോള്‍; അറിയാം 4 കാര്യങ്ങള്‍

മുന്‍കാല പ്രകടനം

മുന്‍കാല പ്രകടനം

മുന്‍കാല പ്രകടനം മാത്രം നോക്കി മികച്ച ഫണ്ടുകളെന്ന വിലയിരുത്തല്‍ ഫണ്ട് തിരഞ്ഞെടുക്കുന്നതിൽ കാണാറുണ്ട്. ഇത്തരം വിലയിരുത്തൽ മാത്രം നടത്തിയാൽ നടത്തിയാല്‍ അനുയോജ്യമല്ലാത്ത ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. മുന്‍കാല പ്രകടനം ഭാവി പ്രകടനത്തിന്റെ സൂചകങ്ങളല്ല എന്ന് നിക്ഷേപകർ മനസിലാക്കണം.

കഴിഞ്ഞ കാലങ്ങളിലെ വിവിധ വിപണി സാഹചര്യങ്ങളില്‍ വില സമയങ്ങളിലും ഫണ്ട് എങ്ങനെ പ്രകടനം നടത്തി എന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും. ബെഞ്ച്മാര്‍ക്ക് സൂചികകളുമായും സമാന വിഭാഗത്തിലെ മറ്റു ഫണ്ടുകളുമായും താരതമ്യപ്പെടുത്തി വേണം ഫണ്ട് തിരഞ്ഞെടുക്കാന്‍. 

Also Read: മ്യൂച്വൽ ഫണ്ടിൽ തുടക്കകാരാണോ? നിക്ഷേപം പിൻവലിക്കുന്നതിനെ പറ്റിയും അറിഞ്ഞിരിക്കണം
 

ഫണ്ടിന്റെ നിക്ഷേപം

ഫണ്ടിന്റെ നിക്ഷേപം

മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ ലക്ഷ്യങ്ങള്‍, അസറ്റ് അലോക്കേഷന്‍ തന്ത്രം എന്നിവ വ്യക്തമായി നിക്ഷേപകരെ അറിയിക്കുന്നുണ്ട്. ഇ-മെയിലായും സ്കീം വിവര രേഖയായും ഇവ നിക്ഷേപകന് ലഭിക്കും. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് വിശ്വസിക്കുന്നവരാണ് പല നിക്ഷേപകരും.

ഇത് ശ്രദ്ധിക്കാതെ നിക്ഷേപിക്കുന്നതാണ് പലർക്കും തെറ്റ് പറ്റുന്നത്. ഇത്തരം വിവരങ്ങള്‍ വിലയിരുത്തമ്പോള്‍ നിക്ഷേപം സ്വന്തം ലക്ഷ്യങ്ങള്‍ക്കും റിസ്‌കെടുക്കല്‍ ശേഷിക്കും അനുയോജ്യമായതാണോ എന്നുള്ള കാര്യം അറിയാന്‍ സാധിക്കും. ഇവ പരിഗണിക്കാതെയുള്ള നിക്ഷേപം തെറ്റായ ഫണ്ടിലേക്ക് എത്തിക്കും.

Also Read: മാസം 9,250 രൂപ പെന്‍ഷന്‍ തരുന്ന കേന്ദ്രസര്‍ക്കാര്‍ സ്‌കീം; കാലാവധിയില്‍ നിക്ഷേപിച്ച തുക തിരികെ നേടാംAlso Read: മാസം 9,250 രൂപ പെന്‍ഷന്‍ തരുന്ന കേന്ദ്രസര്‍ക്കാര്‍ സ്‌കീം; കാലാവധിയില്‍ നിക്ഷേപിച്ച തുക തിരികെ നേടാം

വിപണി ഇടിയുമ്പോൾ നിക്ഷേപം പിൻവലിക്കുക

വിപണി ഇടിയുമ്പോൾ നിക്ഷേപം പിൻവലിക്കുക

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ ബാധിക്കും. ഫണ്ടുകൾ നഷ്ടത്തിലേക്ക് എത്താനും കാരണമാകാറുണ്ട്. മാര്‍ക്കറ്റ് കുതിക്കുന്നത് നിക്ഷേപകര്‍ ഇഷ്ടപ്പെടുമെങ്കിലും വിപണിയുടെ തകര്‍ച്ചയില്‍ പരിഭ്രാന്തരാകുന്നത് കാണാന്‍ സാധിക്കും. പോര്‍ട്ട്‌ഫോളിയോ ചുവന്നിരിക്കുമ്പോള്‍ നിക്ഷേപം പിന്‍വലിച്ച് 'രക്ഷപ്പെടുന്ന' രീതി പലര്‍ക്കുമുണ്ട്. ഈ സമയത്ത് എസ്ഐപി നിർത്തണമെന്ന തത്വം പലരും പ്രയോ​ഗിക്കും.

നിക്ഷേപകര്‍ വിപണി താഴ്ന്നിരിക്കുന്ന സാഹചര്യവും ഉപയോഗപ്പെടുത്തണം. താഴ്ന്ന സമയത്ത് നിക്ഷേപം നടത്തി ആവറേജിംഗ് നടത്താം. എസ്‌ഐപി നിക്ഷേപരാണെങ്കില്‍ മാര്‍ക്കറ്റിന്റെ അവസ്ഥ പരിഗണിക്കാതെ നിക്ഷേപം മുന്നോട്ട് കൊണ്ടു പോകണം.

Read more about: mutual fund sip
English summary

How To Select Best Mutual Fund; Here's Listing 4 Common Myths About Mutual Funds

How To Select Best Mutual Fund; Here's Listing 4 Common Myths About Mutual Funds
Story first published: Saturday, August 20, 2022, 15:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X