നിക്ഷേപത്തിൽ സുരക്ഷ കൂടി പരിഗണിക്കുന്നവർക്ക് ബാങ്കുകളിലെ സ്ഥിര നിക്ഷേപം തിരഞ്ഞെടക്കാവുന്ന മാർഗമാണ്. ഇതിൽ തന്നെ പൊതുമേഖലാ ബാങ്കുകളോടാണ് നിക്ഷേപകർക്ക് താൽപര്യ കൂടുതൽ. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ പരിഗണിക്കുന്നവർ ആദ്യം പരിശോധിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്കാണ്. 7.65 ശതമാനം വരെ പലിശ നിരക്ക് നേടാവുന്ന സാഹചര്യം നിലവിൽ എസ്ബിഐയിലുണ്ട്. ഇതാണ് ചുവടെ പരിശോധിക്കുന്നത്.
എസ്ബിഐ പലിശ നിരക്ക്
ഒക്ടോബര്‍ 15നാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയത്. 2 കോടിക്ക് താഴെയുള്ള വിവിധ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 10-20 അടിസ്ഥാന നിരക്കാണ് ഉയര്‍ത്തിയത്.
മുതിര്‍ന്ന പൗരന്മാര്ക്കാണ് ബാങ്ക് നിക്ഷേപങ്ങളില്‍ വലിയ നേട്ടം ലഭിക്കുന്നത്. എല്ലാ നിക്ഷേപങ്ങൾക്കും 0.50 ശതമാനം അധിക നിരക്കും എസ്ബിഐ വീ കെയർ പദ്ധതി പ്രകാരം 0.30 ശതമാനവും ചില വിഭാഗങ്ങൾക്ക് 1 ശതമാനം അധിക നിരക്കും എസ്ബിഐ നൽകുന്നുണ്ട്. ഇത്തരത്തില്‍ പരമാവധി 7.65 ശതമാനം വരെ പലിശ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് നേട്ടം.
7 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത്. 179 ദിലസത്തേക്ക് 4.50 ശതമാനവും 210 ദിവസത്തേക്ക് 5.20 ശതമാനവും പലിശ ലഭിക്കും 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ കുറഞ്ഞ നിക്ഷേപങ്ങള്‍ക്ക് 6.10 ശതമാനവും പലിശ ലഭിക്കും.
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 6.15 ശതമാനവും 3-5 വര്‍ഷത്തില്‍ കുറവുള്ള സ്ഥിര നിക്ഷേപത്തിന് 6.3 ശതമാനം പലിശയും ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.65 ശതമാനമാണ് എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണയായി ലഭിക്കുന്ന പലിശ നിരക്ക്.
7.65 ശതമാനം ആർക്കൊക്കെ
നിലവിലെ പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്ന പലിശ നിരക്കായി 7.65 ശതമാനം എസ്ബിഐയിൽ നിന്ന് ലഭിക്കും. എസ്ബിഐയില്‍ ജീവനക്കാര്‍ക്കും എസ്ബിഐ പെന്‍ഷന്‍കാര്‍ക്കും 1 ശതമാനം അധിക നിരക്ക് ലഭിക്കുന്നുണ്ട്. 60 കഴിഞ്ഞ പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും.
ഇതുവഴി എസ്ബിഐ പെന്‍ഷന്‍കാരായ മുതിര്‍ന്ന പൗരന്മാര്ക്ക് 1.50 ശതമാനം അധിക നിരക്ക് ലിക്കും. 6.50 ശതമാനത്തിനൊപ്പം ഈ ആനുകൂല്യം കൂടി ചേർന്നാൽ 7.65 ശതമാനം പലിശ 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കും.
എസ്ബിഐ വീകെയർ
എസ്ബിഐയിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.65 ശതമാനമാണ്. എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപങ്ങലുടെ ഭാഗമായാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്കായി അവതരിപ്പിച്ച പ്രത്യേത നിക്ഷേപമാണ് എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം. ഇതുപ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ ലഭിക്കുന്ന .50 അധിക നിരക്കിനൊപ്പം 0.30 ശതമാനം കൂടി ലഭിക്കും.
5 വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക്. സാധരണ നിക്ഷേപകർക്ക് 5 വർഷത്തിന് മുകളിൽ ലഭിക്കുന്ന സ്ഥിര നിക്ഷേപത്തിന് 5.85 ശതമാനമണ് പലിശ ലഭിക്കുന്നത്. ഇതിനൊപ്പം 0.50+ 0.30 ശതമാനം ചേർത്താണ് മുതിർന്ന പൗരന്മാർക്ക് 6.65 ശതമാനം പലിശ നൽകുന്നത്. 2023 മാര്‍ച്ച് 31 വരെയാൻ് ഈ നിരക്ക് ലഭിക്കുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications