ഒന്നിലധികം സേവിം​ഗ്സ് അക്കൗണ്ടുകളുണ്ടോ? ഡോർമന്റ് അക്കൗണ്ടുകൾ പണി തരും; പണം നഷ്ടമാകാതെ സൂക്ഷിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് എല്ലാ അക്കൗണ്ടുകളും കൃത്യമായി ഉപയോ​ഗിക്കുക എന്നത്. മിനിമം ബാലൻസ് നിലനിർത്തി അക്കൗണ്ടുകള്‍ കൃത്യമായി ഉപയോഗിക്കാത്തതതിനാൽ പലതും നിഷ്ക്രീയ അവസ്ഥയിലായിട്ടുണ്ടാകും. ഇതിനൊപ്പം എടിഎം കാർഡ് ചെലവ്, എസ്എംഎസ് ചെലവ് എന്നിങ്ങനെ നിരവധി ചെലവുകൾക്ക് നൽകി അക്കൗണ്ട് നിലനിർത്തുക ചില്ലറ പണിയല്ല. ഒരു സേവിം​ഗ്സ് ബാങ്ക് ഉപയോ​ഗിക്കാതിരുന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ?. 

 

ഡോർമന്റ് അക്കൗണ്ട്

ഡോർമന്റ് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട് ഉപയോ​ഗിക്കാതിരുന്നാൽ അക്കൗണ്ട് നിഷ്ക്രിയമാകും. ഇതിന് ചില സമയ പരിധികളുണ്ട്.1 വർഷത്തിൽ കൂടുതല്‍ കാലം അക്കൗണ്ട് ഉപയോഗിക്കാത്തവരാണെങ്കില്‍ അക്കൗണ്ട് ഇന്‍ആക്ടീവായി മാറും. ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടില്‍ 1 വര്‍ഷത്തിനിടെ ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകള്‍ നടത്താത്തിരുന്നാല്‍ അക്കൗണ്ട ഇന്‍ആക്ടീവായി മാറും. രണ്ട് വര്‍ഷമായാല്‍ ഇത് ഡോര്‍മെന്റ് അക്കൗണ്ട് അഥവാ ഇന്‍ഓപ്പറേറ്റീവ് അക്കൗണ്ടാ (നിഷ്ക്രീയ അക്കൗണ്ട്)യി മാറും. 

Also Read: ദീര്‍ഘകാലത്തേക്ക് മാസ വരുമാനം; കീശ നിറയുന്നതിനൊപ്പം നിക്ഷേപവും വളരും; അറിയണം ഹൈബ്രിഡ് ഫണ്ടിലെ വഴികൾAlso Read: ദീര്‍ഘകാലത്തേക്ക് മാസ വരുമാനം; കീശ നിറയുന്നതിനൊപ്പം നിക്ഷേപവും വളരും; അറിയണം ഹൈബ്രിഡ് ഫണ്ടിലെ വഴികൾ

ആവശ്യമായ ഇടപാടുകൾ

ആവശ്യമായ ഇടപാടുകൾ

അക്കൗണ്ട് നിലനിർത്താൻ അക്കൗണ്ടില്‍ പലിശ ക്രെഡിറ്റ് ചെയ്യുന്നതിന് അപ്പുറമുള്ള ഇടപാടുകൾ ആവശ്യമാണ്. ചെക്ക് ഇടപാട്, നിക്ഷേപം,
എടിഎം വഴിയുള്ള നിക്ഷേപം, എടിഎം വഴിയുള്ള പിൻവലിക്കൽ, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നി ഇടപാടുകൾ ബാങ്ക് അക്കൗണ്ട് നിലനിര്‍ത്താന്‍ സ​ഹായിക്കും. നിഷ്‌ക്രിയമായാല്‍ സേവിം​ഗ്സ് അക്കൗണ്ടിലെ തുക ഉപയോ​ഗിക്കാൻ സാധിക്കില്ല. എന്നാൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലുള്ള തുകയ്ക്ക് തുടർന്നും പലിശ ലഭിക്കും. 

Also Read: കൈ നനയാതെ മാസ അടവ് നടക്കും! പലിശ നിരക്ക് ഉയർന്നു; ചിട്ടിതുക സ്ഥിര നിക്ഷേപമിട്ടാൽ എത്ര തുക ലഭിക്കുംAlso Read: കൈ നനയാതെ മാസ അടവ് നടക്കും! പലിശ നിരക്ക് ഉയർന്നു; ചിട്ടിതുക സ്ഥിര നിക്ഷേപമിട്ടാൽ എത്ര തുക ലഭിക്കും

ഉപഭോക്താക്കളെ അറിയിക്കൽ

ഉപഭോക്താക്കളെ അറിയിക്കൽ

ഒരു വര്‍ഷത്തിനിടെ ഉപയോ​ഗത്തിൽ ഇല്ലാത്ത സേവിം​ഗ്സ് അക്കൗണ്ടുകൾ കണ്ടെത്തി ഉപഭോക്താക്കളെ അറിയിക്കണമെന്ന് ബാങ്കിന് നിർദ്ദേശമുണ്ട്. ഇവ ഉപയോഗിക്കാത്തതിന്റെ കാരണം ഉപഭോക്താവില്‍ നിന്ന് ബാങ്ക് തേടണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. ഫോണ്‍, ഇ-മെയില്‍, കത്ത് വഴി ബാങ്ക് വിവരങ്ങള്‍ തേടും.

താമസം മാറിയതിനാല്‍ പുതിയ അക്കൗണ്ട് ആരംഭിച്ചവരാണെങ്കില്‍ ബാങ്ക് പുതിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് നിഷ്ക്രിയമായ അക്കൗണ്ടിലെ തുക അങ്ങോട്ട് മാറ്റും. ഉപഭോക്താവിന്റെ വിശദീകരണം സ്വീകരിച്ച് അക്കൗണ്ട് തുടരാൻ അവസരം നൽകും. ഈ സമയത്ത് അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കിൽ 1 വർഷത്തിന് ശേഷം നിഷ്ക്രിയ അക്കൗണ്ടുകളാക്കും.

ഡീഫ് അക്കൗണ്ട്

ഡീഫ് അക്കൗണ്ട്

ആവര്‍ത്തന നിക്ഷേപവും സ്ഥിര നിക്ഷേപവും കാലാവധി കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ ക്ലെയിം ചെയ്തില്ലെങ്കിലും അക്കൗണ്ട് പ്രവര്‍ത്തന യോ​ഗ്യമല്ലാതാകും. ഓട്ടോമാറ്റിക്ക് റിന്യൂവല്‍ സൗകര്യമുള്ള അക്കൗണ്ടുകള്‍ക്ക് ഇത് ബാധകമല്ല. അക്കൗണ്ട് പ്രവര്‍ത്തന രഹിതമായി 8 വര്‍ഷത്തിന് ശേഷവും സ്ഥിതി തുടർന്നാൽ അക്കൗണ്ടിലെ പണം ഡീഫ് അക്കൗണ്ടിലേക്ക് മാറ്റും.

റിസർവ് ബാങ്കിന് കീഴിലുള്ള ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയെർനസ് ഫണ്ട് ( Depositor Education and Awareness Fund, DEAF) അക്കൗണ്ടാണിത്. ഡീഫ് അക്കൗണ്ടിലേക്ക് പണം മാറ്റിയാലും പലിശ ലഭിക്കും. ആര്‍ബിഐ തീരുമാനിക്കുന്ന പലിശയാണ് ലഭിക്കുക. 2021 മേയ് 11 മുതല്‍ ഇത് 3 ശതമാനമാണ് ഡീഫ് അക്കൗണ്ടിലെ പലിശയ്ക്ക് ലഭിക്കുക.

അക്കൗണ്ട് തിരിച്ചെടുക്കാം

അക്കൗണ്ട് തിരിച്ചെടുക്കാം

ബാങ്ക് അക്കൗണ്ട് നിഷ്ക്രിയമായാലും പണം ഡീഫ് അക്കൗണ്ടിലേക്ക് മാറ്റിയാലും തിരിച്ചെടുക്കാൻ സാധിക്കും. നിഷ്ക്രിയമായ അക്കൗണ്ട് തിരിച്ചെടുക്കാൻ ബാങ്കിൽ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്. തൊട്ടടുത്ത പ്രവര്‍ത്തി ദിവസത്തില്‍ ബാങ്ക് അക്കൗണ്ട് ലഭ്യമാകും. ഡീഫ് അക്കൗണ്ടിൽ നിന്ന് പണം തിരിച്ചെടുക്കാനാണ് സാധിക്കുക. അക്കൗണ്ട് ഉടമയുടെ പേര്, മേല്‍വിലാസം, പാന്‍, ജനന തീയതി എന്നി അടിസ്ഥാന വിവരങ്ങൾ ബാങ്കിൽ സമർപ്പിച്ച് തിരിച്ചെടുക്കാനുള്ള നടപടികൾ തുടങ്ങാം.

Read more about: savings account
English summary

​If You Have One More Savings Account There's A Chance To Became Dormant Account; Here's Details | ഒന്നിലധികം സേവിം​ഗ്സ് അക്കൗണ്ടുകൾ ഉള്ളവർ അക്കൗണ്ട് ഉപയോ​ഗിക്കാതിരുന്നാൽ അക്കൗണ്ട് നിഷ്ക്രിയമാകും

​If You Have One More Savings Account There's A Chance To Became Dormant Account; Here's Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X