കെഎസ്എഫ്ഇ ചിട്ടികളിൽ ചേർന്നവർക്കുള്ള പ്രധാന വെല്ലുവിളി ചിട്ടിയിൽ നൽകേണ്ട ജാമ്യമാണ്. കൃത്യമായ ജാമ്യം കണ്ടെത്താതെ ചിട്ടിയിൽ ചേർന്നവർക്ക് ആവശ്യ സമയത്ത് ചിട്ടി വിളിച്ചെടുത്ത പണം കയ്യിൽ ലഭിക്കില്ല. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ചിട്ടിയിൽ ചേരുന്നവർ ആദ്യം തന്നെ ജാമ്യം കണ്ടെത്തണമെന്ന് പറയുന്നത്.
ഏത് മാസം, എത്ര തുകയ്ക്കാണ് ചിട്ടി വിളിക്കാൻ ഉദ്യേശിക്കുന്നതെന്ന് ധാരണയുണ്ടെങ്കിൽ ഏകദേശം എത്ര രൂപയുടെ ജാമ്യം വേണമെന്ന് കെഎസ്എഫ്എഇ അധികൃതർ വ്യക്തമാക്കി തരും. ഇതിന് അനുസരിച്ച് ജാമ്യ രേഖകൾ ഹാജരാക്കി ചിട്ടി പിടിക്കാം. സാധാരണ ഗതിയിൽ സാലറി സർട്ടിറിഫിക്കറ്റ് ഹാജരാക്കുന്നവരാണെങ്കിൽ വലിയ ബുദ്ധിമുട്ടില്ലാതെ ചിട്ടി പണം ലഭിക്കും. ഒരു സാലറി സർട്ടിഫിക്കറ്റിൽ എത്ര രൂപയ്ക്കുള്ള ജാമ്യം നിൽക്കാമെന്ന് നോക്കാം.

മേൽ ബാധ്യത അറിയണം
മേല്‍ ബാധ്യതയ്ക്കുള്ള ജാമ്യമാണ് കെഎസ്എഫ്ഇയിൽ നല്‍കേണ്ടത്. ഇതിന് ആദ്യം മേൽ ബാധ്യതയെ പറ്റി വ്യക്തമായ ധാരണ വേണം. ചിട്ടി വിളിച്ചെടുത്ത മാസം മുതൽ കാലവധി വരെ എത്ര തവണ സംഖ്യകള്‍ അടയ്ക്കാനുണ്ടോ അത്രയും തുകയെയാണ് മേല്‍ ബാധ്യതയായി കണക്കാക്കുന്നത്.
2,500 രൂപ മാസ അടവുള്ള 40 മാസ ചിട്ടി 25-ാം മാസം വിളിച്ചെടുത്താൽ 26ാംമാസം മുതല്‍ 40ാം മാസം വരെ അടയ്‌ക്കേണ്ട തുകയാണ് മേൽ ബാധ്യതയായി കണക്കാക്കുക. 37500 രൂപയാണ് (2500*15) ഇവിടെ മേൽ ബാധ്യതയായി വരുന്നത്.
Also Read: ഇനി എന്ത് ചെയ്യും? എടിഎം കൗണ്ടറിനുള്ളിൽ പറ്റാവുന്ന 5 അബദ്ധങ്ങളും അവയുടെ പ്രതിവിധിയും ഇതാ

ജാമ്യം നൽകാതെ പിൻവലിക്കാവുന്ന തുക
ജാമ്യം നൽകാതെയും ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ചിട്ടിയിൽ മേൽ ബാധ്യതയ്ക്ക് മാത്രമാണ് ജാമ്യം നൽകേണ്ടത്. ചിട്ടി വിളിക്കുന്ന മാസം വരെ ചിട്ടിയിലേക്ക് അടച്ച തുക ജാമ്യം നൽകാതെ പിൻവലിക്കാൻ സാധിക്കും. മേൽ ബാധ്യതയ്ക്ക് ജാമ്യം നൽകാൻ പറ്റുന്നില്ലെങ്കിൽ ആ തുക കെഎസ്എഫ്ഇ സ്ഥിര നിക്ഷേപമാക്കി മാറ്റും. ചിട്ടി കാലാവധിയെത്തുമ്പോൾ ഈ തുക പലിശ സഹിതം പിൻവലിക്കാൻ സാധിക്കും.

കെഎസ്എഫ്ഇ സ്വീകരിക്കുന്ന ജാമ്യങ്ങൾ
സാമ്പത്തിക രേഖകൾ, വ്യക്തി ജാമ്യം. വസ്തു ജാമ്യം, സ്വർണാഭരണ ജാമ്യം എന്നിങ്ങനെ നാല് തരം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ജോലിക്കാരുടെ സാലറി സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി സറണ്ടര്‍ വാല്യു, സ്ഥിര നിക്ഷേപ രസിറ്റ്, ബാങ്ക് ഗ്യാരണ്ടി, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, കിസാന്‍ വികാസ് പത്ര , നാഷണല്‍ സേവിംഗ്‌സ് സ്‌കീം, എൻആർഇ, എൻആർഒ നിക്ഷേപം, സുഗമ സേവിംഗ്‌സ് അക്കൗണ്ട്, സ്വർണം, വസ്തു എന്നിങ്ങനെയാണ് ജാമ്യങ്ങൾ. 1 രേഖയോ ഒന്നില്‍ കൂടുതല്‍ രേഖകളോ ജാമ്യമായി സമർപ്പിക്കാം.

സാലറി സർട്ടഫിക്കറ്റിന്റെ പരിധി
സംസ്ഥാന /കേന്ദ്ര സർക്കാർ ജീവനക്കാർ, സർക്കാർ കമ്പനികൾ, ബാങ്കുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റാണ് ജാമ്യമായി സ്വീകരിക്കുക. 4 ലക്ഷം രൂപ വരെയുള്ള മേൽ ബാധ്യതയ്ക്ക് സർക്കാർ ജീവനക്കാരുടെ ജാമ്യം മതിയാകുന്നതാണ്.
സർക്കാർ ജീവനക്കാരനാണ് ചിട്ടി വരിക്കാരനെങ്കിൽ ഒരു സര്ക്കാർ ജീവനക്കാരൻഖെ ജാമ്യം ചേർത്ത് 8 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്ക് ഉപയോഗിക്കാം. സാലറി സർട്ടിഫിക്കറ്റ് ജാമ്യമായി നൽകുമ്പോൾ ജീവനക്കാന് ഭാവി ബാധ്യതയുടെ 10 ശതമാനമെങ്കിലും ശമ്പളം ഉണ്ടായിരിക്കണം. മേലധികാരിയ്ക്ക് ശമ്പളം പിടിച്ചു തരാൻ സാധിക്കാത്ത ജീവനക്കാരാണെങ്കിൽ 12.5 ശതമാനം ശമ്പളം വേണം.