സേവിംഗ്‌സ് അക്കൗണ്ടിലുള്ള തുക ഈ പരിധി കടന്നോ? നിങ്ങളും ഇന്‍കം ടാക്സ് റഡാറില്‍; പരിധികളറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പളക്കാരും അല്ലാത്തവരും ബാങ്കിംഗ് സേവനങ്ങള്‍ക്കായും പണം എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും കുറഞ്ഞത് ഒരു സേവിംഗ്‌സ് അക്കൗണ്ടെങ്കിലും കൈകാര്യം ചെയ്യുന്നവരായിരിക്കും. പലതരം ആവശ്യങ്ങള്‍ക്കുള്ള പണം സൂക്ഷിക്കുന്നതിന് ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകളും ഇന്ന് സാധാരണമാണ്. പണം സൂക്ഷിക്കാനുള്ള സുരക്ഷിത മാര്‍ഗമെന്നതിനാലും നിക്ഷേപത്തിന് ചെറിയ പലിശ ലഭിക്കുന്നതിനാലും സേവിംഗ്‌സ് അക്കൗണ്ട് സ്ഥിര വരുമാനമുള്ളവര്‍ക്ക് ഇടപാടുകളെ കൂടുതല്‍ എളുപ്പമുള്ളതാക്കുന്നു.

 

പരിധി

സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് സാധാരണ ഗതിയില്‍ പരിധിയൊന്നും ബാങ്ക് നിഷ്‌കര്‍ഷിക്കുന്നില്ല. എന്നാല്‍ സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്നവരെ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്. 

Also Read: ഗ്ലാമറായി സ്ഥിര നിക്ഷേപം; പൊതുമേഖലാ ബാങ്കില്‍ പലിശ 8.05% വരെ; സ്വകാര്യ ബാങ്കില്‍ 9.26%Also Read: ഗ്ലാമറായി സ്ഥിര നിക്ഷേപം; പൊതുമേഖലാ ബാങ്കില്‍ പലിശ 8.05% വരെ; സ്വകാര്യ ബാങ്കില്‍ 9.26%

അക്കൗണ്ടിലെ പരിധി

അക്കൗണ്ടിലെ പരിധി

കള്ളപ്പണം തടയാനും നികുതി വെട്ടിപ്പ് തടയാനുമായി സേവിംഗ്‌സ് അക്കൗണ്ടിലെ ബാലന്‍സ് നിശ്ചിത പരിധി കടന്നാല്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് സമര്‍പ്പിക്കണം. പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഓഹരി, കടപത്രം എന്നിവയിലെ നിക്ഷേപം, ടേം ഡെപ്പോസിറ്റ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്ക് പരിധി ബാധകമാണ്. 

Also Read: കൈ നനയാതെ സമ്പാദിക്കാം; പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ ഉയര്‍ന്ന പലിശ നൽകുന്നത് ഏത് നിക്ഷേപംAlso Read: കൈ നനയാതെ സമ്പാദിക്കാം; പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ ഉയര്‍ന്ന പലിശ നൽകുന്നത് ഏത് നിക്ഷേപം

10 ലക്ഷം രൂപ

നികുതി നിയമം പ്രകാരം ബാങ്ക് അക്കൗണ്ടിലെ നിക്ഷേപമോ പിന്‍വലിക്കലോ സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതലായാല്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഒന്നോ ഒന്നിലധികം അക്കൗണ്ടിലെ നിക്ഷേപമോ ചേര്‍ത്താണ് ഈ പരിധി.

ഇതിന് അനുസരിച്ച് ആദായ നികുതി ഉദ്യോഗസ്ഥര്‍ പണത്തിന്റെ ഉറവിടം സബന്ധിച്ച് ആവശ്യമെങ്കില്‍ പരിശോധ നടത്തും. കറന്റ് അക്കൗണ്ടില്‍ ഈ പരിധി 50 ലക്ഷം രൂപയാണ്. സേവിംഗ്‌സ് അക്കൗണ്ട് കൂടാതെ പരിഗണന നല്‍കേണ്ട മറ്റു ഇടപാടുകളും പരിശോധിക്കാം.

സെക്ഷൻ 114ഇ

സെക്ഷൻ 114ഇ

ആദായ നികുതി നിയമത്തിലെ 114ഇ സെക്ഷന്‍ പ്രകാരം ലിസ്റ്റ ചെയ്ത ഇടപാടുകള്‍ നടത്തുന്നൊരാള്‍ മൂല്യവും സ്വഭാവവും കടന്നാല്‍ ഈ വിവരം ബാങ്ക്/ ധനകാര്യ സ്ഥാപനം ആദായ നികുതി വകുപ്പിനെ അറിയിക്കണം. 114ഇ പ്രകാരം അറിയിക്കേണ്ട ഇടപാടുകള്‍ താഴെ വിശദമാക്കാം.

Also Read: വെറും 4.90 ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ വായ്പ നേടാം; അറിയാം ഈ ​ഗോൾഡ് ലോൺAlso Read: വെറും 4.90 ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ വായ്പ നേടാം; അറിയാം ഈ ​ഗോൾഡ് ലോൺ

ബാങ്ക് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട് സൗകര്യം അനുവദിക്കുന്ന ബാങ്കിംഗ് സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവ സേവിംഗ്‌സ് അക്കൗണ്ടില്‍ വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാട് നടന്നാൽ നികുതി വകുപ്പിനെ അറിയിക്കണം. ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്ത ബാങ്കിംഗ് സ്ഥാപനങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് ഉടമ ബില്ലടയ്ക്കാന്‍ 1 ലക്ഷം രൂപ പണമായി കൈമാറുമ്പോഴോ സാമ്പത്തിക വര്‍ഷത്തില്‍ ക്രെഡിറ്റ് കാർഡ് ബിൽ 10 ലക്ഷത്തില്‍ കൂടുതൽ ആയാലോ നികുതി വകുപ്പിനെ അറിയിക്കണം.

ഓഹരി ബൈ ബാക്ക

കമ്പനിയുടെ ബോണ്ടുകളോ കടപ്പത്രങ്ങളോ വാങ്ങുന്നതിന് സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ തുക ചെലവാക്കിയാൽ കമ്പനി വിവരം നികുതി വകുപ്പിനെ അറിയിക്കണം. കമ്പനി ഇഷ്യൂ ചെയ്യുന്ന ഓഹരികള്‍ വാങ്ങുന്നതിനും സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള തുക ചെലവാക്കിയാലും ഇതേ നടപടിക്രമങ്ങളാണ്.

സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരി ബൈ ബാക്കിൽ 10 ലക്ഷം രൂപയോ അതിലധികമോ തുകയുടെ ഓഹരികള്‍ തിരികെ വാങ്ങിയാൽ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനും 10 ലക്ഷം രൂപയിൽ കൂടുതൽ സാമ്പത്തിക വർഷത്തിൽ ചെലവാക്കിയാലും റിപ്പോർട്ട് ചെയ്യണം.

Read more about: income tax savings account
English summary

In A Financial Year Savings Account Balance Exceed This Limit Will Make You In Income Tax Radar

In A Financial Year Savings Account Balance Exceed This Limit Will Make You In Income Tax Radar, Read In Malayalam
Story first published: Thursday, December 22, 2022, 11:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X