ബജറ്റിൽ പുതിയ നികുതി വ്യവസ്ഥയിൽ വലിയ ഇളവുകൾ പ്രഖ്യാപിക്കുകയും പുതിയ നികുതി സ്ലാബ് പ്രഖ്യാപിക്കുകയും ചെയ്തതോടെ പഴയ നികുതി വ്യവസ്ഥയോ പുതിയ നികുതി വ്യവസ്ഥയോ എന്നത് സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. പുതിയ നികുതിവ്യവസ്ഥ തിരഞ്ഞെടുക്കുന്ന വ്യക്തിഗത നികുതിദായകരിൽ വാർഷിക വരുമാനം 7 ലക്ഷം വരെ നികുതി നൽകേണ്ടതില്ല.
ഇളവുകളൊന്നും തന്നെയില്ലാത്ത പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നത് യഥാർഥത്തിൽ നികുതിദായകർക്ക് നേട്ടമുണ്ടാക്കുന്നുണ്ടോ? പ്രത്യക്ഷത്തിലെ 7 ലക്ഷത്തിന്റെ നികുതി ഇളവിനപ്പുറം 1 രൂപ അധിക വരുമാനമുണ്ടെങ്കിൽ 25,000 രൂപയാണ് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നൊരാൾ നൽകേണ്ടി വരുന്നത്. എങ്ങനെയെന്ന് വിശദമായി പരിശോധിക്കാം.
എങ്ങനെ 7 ലക്ഷം വരെ നികുതി നൽകേണ്ടതില്ല
പുതിയ നികുതി വ്യവസ്ഥയുടെ ആദായ നികുതി സ്ലാബ് ലഘൂകരിച്ചും സെക്ഷൻ 87എ പ്രകാരമുള്ള റിബേറ്റ് നൽകിയും നികുതിദായകരെ പുതിയ നികുതി വ്യവസ്ഥയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ ബജറ്റിലുണ്ടായിട്ടുണ്ട്. പുതിയ നികുതി വ്യവസ്ഥ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് മാത്രമെ ലാഭകരമാവുകയുള്ളൂ.
87എ പ്രകാരം നേരത്തെ നൽകിയിരുന്ന 12,500 രൂപ റിബേറ്റ് 25,000 രൂപയാക്കി വർധിപ്പിക്കുയും പുതിയ നികുതി വ്യവസ്ഥയ്ക്ക് ബാധകാക്കുകയും ചെയ്തതോടെയാണ് നികുതി നൽകേണ്ടാത്ത വരുമാന പരിധി 7 ലക്ഷമായത്.
7 ലക്ഷത്തിന് മുകളിൽ വരുമാനമുള്ള വ്യക്തി തന്റെ 3 ലക്ഷം രൂപയ്ക്ക് മുകളിളുള്ള വരുമാനത്തിന് നികുതി സ്ലാബ് അനുസരിച്ച് ആദായ നികുതി നൽകേണ്ടി വരും. 3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ 5% നികുതിയും 6 ലക്ഷം മുതൽ 9 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10% നികുതിയും നൽകണം.
ഇതുപ്രകാരം 7 ലക്ഷം വരുമാനമുള്ള വ്യക്തിയുടെ നികുതി ബാധ്യത 25,000 രൂപയായിരിക്കും. എന്നാൽ സെക്ഷൻ 87എ പ്രകാരമുള്ള റിബേറ്റ് വഴി നികുതി പൂജ്യമാക്കി മാറ്റാം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം വാർഷിക വരുമാനം 7 ലക്ഷം കടന്നാൽ റിബേറ്റ് ലഭിക്കില്ലാ എന്നതാണ്.
7 ലക്ഷത്തിൽ കൂടിയാൽ
പഴയ നികുതി വ്യവസ്ഥയിൽ ഇളവുകൾ ക്ലെയിം ചെയ്യാനും ആദായ നികുതി റിബേറ്റ് ക്ലെയിം ചെയ്യാനുമുള്ള അവസരമുണ്ട്. എന്നാൽ പുതിയ വ്യവസ്ഥയിൽ ഇളവുകൾ ലഭിക്കുന്നില്ല. ഇതിനാൽ വാർഷിക വരുമാനം 7 ലക്ഷത്തേക്കാൾ 1 രൂപ കൂടുതലായാൽ പോലും 3 ലക്ഷം രൂപ മുതലുള്ള ആദായ നികുതി അടയ്ക്കേണ്ടി വരും.
സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തിയുടെ വാർഷിക വരുമാനം 7,00,006 രൂപ ആണെങ്കിൽ 7,00,005 രൂപ വരെയുള്ള വരുമാനം 7 ലക്ഷമായി തന്നെയാണ് കണക്കാക്കുക. ഒരു രൂപ വരുമാനം വർധിച്ചതിനാൽ 3 ലക്ഷം മുതൽ നികുതി നൽകേണ്ടി വരും.
25,000 രൂപ നികുതി
3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ 5% നികുതിയായി 15,000 രൂപയും 6 ലക്ഷം മുതൽ 7,00,005 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10% നികുതിയായി 10,000 രൂപയും നൽകണം. ഇതുവഴി 1 രൂപ അധിക വരുമാനത്തിന് 25,000 രൂപ നികുതി നൽകേണ്ടി വരും. ഇത് ഒഴിവാക്കാൻ പഴയ നികുതി വ്യവസ്ഥയിലെ ഇളവുകൾ ക്ലെയിം ചെയ്താൽ മതിയാകും.
ഇതിനാൽ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കും മുൻപ് ഏത് രീതിയിലാണ് ലാഭമെന്ന് മനസിലാക്കണം. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ നേരത്തെ നിക്ഷേപങ്ങൾ നടത്തി ടാക്സ് പ്ലാനിംഗ് നടത്തേണ്ടതുണ്ട്.
ചിത്രത്തിന് കടപ്പാട്- Mundra & Associates, CA firm.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
