കാലത്തിനൊത്ത് വളരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍; നേട്ടം കൊയ്യാൻ ഈ സെക്ടറൽ ഫണ്ടുകളിൽ നിക്ഷേപിക്കാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വൽ ഫണ്ടായാലും മറ്റു നിക്ഷേപങ്ങളായാലും പരമാവധി ലാഭം തന്നെയാണ് നിക്ഷേപകരുടെ ലക്ഷ്യം. മാർക്കറ്റിൽ ആദായം തരുന്ന റിസ്കുള്ളതുമായ നിരവധി ഫണ്ടുകൾ കാണാൻ സാധിക്കും. ഇത്തരത്തിലൊന്നാണ് സെക്ടറല്‍ മ്യൂച്വല്‍ ഫണ്ടുകള്‍. ഉയര്‍ന്ന റിസ്‌കുള്ളത് പോലെ ഉയര്‍ന്ന ആദായം നല്‍കുന്നവയാണ് ഇവ. ഏതെങ്കിലും ഒരു സെക്ടറിൽ മാത്രമാണ് ഇവ നിക്ഷേപിക്കുന്നത്.

 

ഈ മേഖലയുടെ വളർച്ചയ്ക്കൊപ്പം ഉയർന്ന ആദായം ഫണ്ട് നൽകുന്നു. എനര്‍ജി, പവര്‍, മെറ്റല്‍ എന്നി മേഖലകളില്‍ നിക്ഷേപിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി സെക്ടറൽ ഫണ്ട് നിക്ഷേപകർക്ക് അനുയോജ്യമാണോ എന്ന് നോക്കാം.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്

ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്

എനര്‍ജി, പവര്‍, മെറ്റല്‍ എന്നി മേഖലകളിലാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകളുടെ നിക്ഷേപം. ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തിലെ തുടക്കകാരൻ 2004 നവംബറില്‍ ആരംഭിച്ച ടാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടാണ്. 945.29 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. 1.45 രൂപയാണ് ചെലവ് നിരക്ക്. ഉയര്‍ന്ന നഷ്ട സാധ്യത കാണിക്കുന്ന ഫണ്ടിന് ക്രിസില്‍ 4 സ്റ്റാര്‍ റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്.

Also Read: EV-യിലാണ് ഭാവി; 5 ഇവി ഇന്‍ഫ്രാ ഓഹരികള്‍ നോക്കിവെയ്ക്കാം; വെറുതെയാകില്ല!Also Read: EV-യിലാണ് ഭാവി; 5 ഇവി ഇന്‍ഫ്രാ ഓഹരികള്‍ നോക്കിവെയ്ക്കാം; വെറുതെയാകില്ല!

നിക്ഷേപം

മറ്റു സെക്ടറല്‍ ഫണ്ടുകളിലേതിന് സമാനമായി ലാര്‍ജ്കാപ് കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ നിക്ഷേപവും. ബാക്കി മിഡ്കാപ് ഓഹരികള്‍, സ്‌മോള്‍കാപ് ഓഹരികള്‍ എന്ന ക്രമത്തിലാണ്. 5000 രൂപ മുതല്‍ ഫണ്ടില്‍ നിക്ഷേപം നടത്താം. അധിക നിക്ഷേപത്തിന് 1,000 രൂപയാണ് ചുരുങ്ങിയത് ആവശ്യം. എസ്‌ഐപി വഴി നിക്ഷേപിക്കുകയാണെങ്കില്‍ 150 രൂപയില്‍ നിക്ഷേപം തുടങ്ങാം. നിക്ഷേപം ആരംഭിച്ച് 30 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ 0.25 ശതമാനം എക്‌സിറ്റ് ലോഡുണ്ട്.  

Also Read: ക്ഷമയാണ് ആയുധം; 10 വര്‍ഷം കൊണ്ട് 31 ലക്ഷം നേടി തന്നെ സ്‌മോള്‍കാപ് ഫണ്ടുകള്‍; ദിവസം കരുതേണ്ടത് 200 രൂപAlso Read: ക്ഷമയാണ് ആയുധം; 10 വര്‍ഷം കൊണ്ട് 31 ലക്ഷം നേടി തന്നെ സ്‌മോള്‍കാപ് ഫണ്ടുകള്‍; ദിവസം കരുതേണ്ടത് 200 രൂപ

ആദായം

ആദായം

മറ്റ് ഇക്വിറ്റി ഫണ്ടുകളിലേതിന് സമാനമായി വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ ബാധകമാകുന്ന ഫണ്ട് ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് 12.75 ശതമാനം ആദായം നല്‍കി. കാറ്റഗറി ആവറേജിനേക്കാൾ ഉയർന്ന ആദായമാണ്. ഫണ്ട് ആരംഭിച്ചത് മുതല്‍ 14.08 ശതമാനം ആദായം തിരികെ നല്‍കി. ഇത് ദീര്‍ഘകാലത്തേക്ക് ഫണ്ട് ഉയര്‍ന്ന ആദായം നല്‍കുന്നതാണെന്ന് കാണിക്കുന്നത്. 

Also Read: ഇൻഷൂറൻസ് പോളിസി തുക കൈപ്പറ്റുമ്പോൾ നികുതി നൽകേണ്ടതുണ്ടോ? ഇളവുകൾ കിട്ടുന്നത് ആർക്കൊക്കെAlso Read: ഇൻഷൂറൻസ് പോളിസി തുക കൈപ്പറ്റുമ്പോൾ നികുതി നൽകേണ്ടതുണ്ടോ? ഇളവുകൾ കിട്ടുന്നത് ആർക്കൊക്കെ

മുൻകാല പ്രകടനം

മുൻകാല പ്രകടനം

ഫണ്ട് ആരംഭിച്ചത് മുതല്‍ 5,000 രൂപയുടെ എസ്‌ഐപി ആരംഭിച്ചൊരാള്‍ക്ക് വലിയ നേട്ടമാണ് ലഭിച്ചത്. 10.80 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 31.07 ലക്ഷം രൂപയാണ് ലാഭമായി ലഭിച്ചത്. കാലാവധിയില്‍ 41.87 ലക്ഷം രൂപ നിക്ഷേപകന് ലഭിച്ചു. 10,000 രൂപ 5 വര്‍ഷത്തേക്ക് എസ്‌ഐപി വഴി നിക്ഷേപിച്ചൊരാള്‍ക്ക് 10.38 ലക്ഷം രൂപയാണ് ലഭിച്ചത്. 3 വര്‍ഷത്തിനിടെ 5.86 ലക്ഷം രൂപ ലഭിച്ചു.

ആദായം

ഇതേ വിഭാഗത്തിലെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രോത്ത് പ്ലാന്‍ 3 വര്‍ഷത്തേക്ക് 26.40 ശതമാനം ആദായമാണ് നല്‍കിത്. 5 വര്‍ഷത്തേക്ക് 13.60 ശതമാനമായി. 5 വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്‌ഐപി 9.42 ലക്ഷം രൂപയായി.

ക്വാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രോത്ത് പ്ലാന്‍ 44.70 ശതമാനം ആദായം 3 വര്‍ഷത്തിനിടെ നല്‍കി. അഞ്ച് വര്‍ഷത്തിനിടെ 23.80 ശതമാനം ആദായം നല്‍കി. അഞ്ച് വര്‍ഷം പന്‍പ് ആരംഭിച്ച 10,00 0രൂപയുടെ മാസ എസ്‌ഐപി 14.50 ലക്ഷമായി വളര്‍ന്നു. 

ദോഷങ്ങൾ

ദോഷങ്ങൾ

ഒരു സെക്ടറില്‍ മാത്രമാണ് ഫണ്ട് നിക്ഷേപം നടത്തുന്നത് എന്നതാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ പ്രധാന പോരായ്മ. വൈവിധ്യവത്കരണം ഇല്ലാത്തതിനാല്‍ സെക്ടര്‍ മോശം സമയത്തിലൂടെ കടന്നു പോകുമ്പോള്‍ ഫണ്ടിന് വലിയ ഇടിവ് സംഭവിക്കും. ഐടി സ്റ്റോക്ക് കമ്പനിയുടെ മോശം പ്രകടനം കാരണം ഇപ്പോള്‍ വലിയ തിരുത്തലിലൂടെ കടന്നുപോകുന്ന ഐടി ഫണ്ടുകള്‍ ഉദാഹരണമാണ്. ഒരു റീട്ടെയില്‍ നിക്ഷേപകന്‍ സെക്ടറല്‍ ഫണ്ടുകള്‍ ഒഴിവാക്കുന്നതാണ് ബുദ്ധിയെന്നാണ് ചെന്നൈ ആസ്ഥാനമായുള്ള സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ മുത്തുകൃഷ്ണന്‍റെ അഭിപ്രായം. 

സെക്ടറല്‍ ഫണ്ടുകള്‍

 ''ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍ സെക്ടറല്‍ ഫണ്ടുകളാണ്. സെക്ടറല്‍ ഫണ്ടുകള്‍ ഒരു മേഖലയില്‍ മാത്രമാണ് നിക്ഷേപിക്കുന്നത്. . ഇത് പോര്‍ട്ട്‌ഫോളിയോയെ ഒരു പ്രത്യേക മേഖലയില്‍ കേന്ദ്രീകരിക്കുന്നു. ഇക്വിറ്റി ഫണ്ട് നിക്ഷേപത്തിന്റെ ഉദ്ദേശ്യം ആവശ്യമായ വൈവിധ്യവല്‍ക്കരണം നേടുക എന്നതാണ്. ഇത് ഇവിടെ സാധ്യമാകുന്നില്ല'', അദ്ദേഹം പറയുന്നു.

എന്നാൽ ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് 10 ശതമാനത്തില്‍ കുറവ് തുക നിക്ഷേപിക്കാം. ഒറ്റത്തവണ നിക്ഷേപത്തിന് പകരം, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ ആശ്രയിച്ച് ചെറിയ എസ്ഐപികൾ ആരംഭിക്കാം. ന്യായമായ വരുമാനം നേടുന്നതിനായി ഏഴ് വര്‍ഷമോ അതില്‍ കൂടുതലോ വർഷം നിക്ഷേപം തുടരണം.

Read more about: investment mutual fund
English summary

Infrastructure Funds Give Better Return In Long Run; Here's The Pros and Cons Of This Sectoral Fund

Infrastructure Funds Give Better Return In Long Run; Here's The Pros and Cons Of This Sectoral Fund
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X